| Tuesday, 26th May 2020, 10:58 pm

മരുഭൂമിയില്‍ കുഴിച്ചിട്ടത് 1110 കുപ്പി മദ്യം, ദുബായില്‍ ഈദ് ദിനത്തില്‍ മദ്യം കടത്തിയ മൂന്ന് പേര്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായില്‍ ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ അനധികൃതമായി മദ്യം കടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജിബെല്‍ അലിയിലെ മരുഭൂമിയില്‍ നിന്നും ഇവര്‍ കുഴിച്ചിട്ട 1110 മദ്യകുപ്പികളാണ് പിടിച്ചെടുത്തത്. ഏഷ്യയില്‍ നിന്നുള്ള മൂന്ന് പേരയൊണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ അനധികൃതമായാണ് ദുബായില്‍ കഴിയുന്നത്.

സംഭവസ്ഥലത്ത് പൊലീസ് പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവര്‍ മദ്യം കടത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. ആകെ 1483 മദ്യക്കുപ്പികളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇവരെകൂടാതെ കാറില്‍ മദ്യം കടത്തിയ നാലുപേരെ കൂടി തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more