[]താന്‍ നിര്‍മിച്ച ചിത്രമാണെങ്കിലും 12 ഇയേര്‍സ് സ്‌ളേവ് തന്റെ മക്കളെ കാണിക്കില്ലെന്നാണ് ഹോളിവുഡ് താരം ബ്രാഡ് പിറ്റ് പറയുന്നത്. അടിമത്വത്തിന്റെ കഥ പറയുന്ന ചിത്രമാണ് 12 ഇയേര്‍സ് ഓഫ് സ്‌ളേവറി.
കുട്ടികളെ ചിത്രത്തിന്റെ ഭയാനത ഏത് രീതിയില്‍ ബാധിക്കുമെന്ന് ആശങ്കപ്പെട്ടാണ് ബ്രാഡ് പിറ്റ് ചിത്രം കാണുന്നതില്‍ നിന്നും കുട്ടികളെ വിലക്കിയിരിക്കുന്നത്. ആറ് മക്കളാണ് ആഞ്ജലീന-ബ്രാഡ് പിറ്റ് ദമ്പതികള്‍ക്കുള്ളത്.
12 കാരനായ മൂത്ത മകന്‍ മഡോക്‌സിന് വേണമെങ്കില്‍ സിനിമ കാണാമെന്നും മറ്റുള്ളവരെ എന്തുവന്നാലും ഇപ്പോള്‍ കാണിക്കില്ലെന്നുമാണ് ബ്രാഡ് പിറ്റ് പറയുന്നത്.
ലോകത്തെ കുറിച്ച് അവര്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. അല്‍പ്പം കൂടി മുതിര്‍ന്നതിന് ശേഷമേ ഇത്തരം ചിത്രങ്ങള്‍ കാണുന്നതില്‍ അര്‍ത്ഥമുള്ളൂ. ബ്രാഡ് പിറ്റ് പറയുന്നു.
അടിമത്വവും വംശീയ വിവേചനവുമാണ് സിനിമയുടെ ഇതിവൃത്തം. 1900 ലെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സോളമന്‍ നോര്‍തപ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
ജനുവരി 31 ന് ചിത്രം ഇന്ത്യയില്‍ പുറത്തിറങ്ങും.