സ്വന്തമായി ലോഗോ നിര്‍മ്മിച്ച ആദ്യ നഗരമെന്ന പദവി ഇനി ബംഗുളുരുവിന് സ്വന്തം
Bangalore
സ്വന്തമായി ലോഗോ നിര്‍മ്മിച്ച ആദ്യ നഗരമെന്ന പദവി ഇനി ബംഗുളുരുവിന് സ്വന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th December 2017, 9:40 am

ബംഗുളുരു: സ്വന്തമായി ലോഗോ നിര്‍മ്മിച്ച് ചരിത്രത്തിലിടം നേടാനൊരുങ്ങുകയാണ് ഇന്ത്യയുടെ സിലിക്കണ്‍വാലിയായ ബംഗുളുരു. ഇതോടെ സ്വന്തമായി ലോഗോയുള്ള ആദ്യനഗരമായി ബംഗുളുരു അറിയപ്പെടും.

നിലവില്‍ ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍ എന്നീ വിദേശ നഗരങ്ങള്‍ക്കാണ് സ്വന്തമായി ലോഗോയുളളത്. ഇംഗ്ലീഷ് കന്നഡ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് ലോഗോ നിര്‍മ്മിച്ചിരിക്കുന്നത്. ക്രിയേറ്റീവ് ഡിസൈനറായ വിനോദ് കുമാറാണ് ലോഗോയുടെ നിര്‍മ്മാണത്തിന് പുറകില്‍.

“മറ്റുള്ളവരില്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഇതാണ് നമ്മുടെ സംസ്‌കാരം. ഇവിടെ ആരുടെ സ്വാതന്ത്രവും ഹനിക്കപ്പെടുന്നില്ല”. ഇതാണ് ലോഗോ പ്രതിനിധീകരിക്കുന്നതെന്ന് വിനോദ് കുമാര്‍ പറഞ്ഞു.

ഇതേ മാതൃക പിന്തുടര്‍ന്ന കന്നഡയില്‍ മാത്രമുള്ള ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. ബംഗുളുരു ഹബ്ബ ചടങ്ങില്‍ വച്ച് ടൂറിസം മന്ത്രി പ്രിയങ്ക ഖാര്‍ഗെ ലോഗോ പ്രകാശനം ചെയ്തു. വിനോദ സഞ്ചാരമേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ലോഗോക്ക് കഴിയുമെന്ന്് മന്ത്രി പറഞ്ഞു.