നോക്കിയ പി 1 ആന്‍ഡ്രോയ്ഡ് മോഡലിന് പിന്നാലെ നോക്കിയ 3 നോക്കിയ 5 ആന്‍ഡ്രോയ്ഡ് മോഡലുകളുമായി വിപണി കീഴടക്കാന്‍ എത്തുകയാണ് നോക്കിയ.
എച്ച്.എം.ഡി ഗ്ലോബല്‍മീറ്റില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്. നോക്കിയയുടെ എം.ഡബ്ല്യൂ സി 2017 ഇവന്റില്‍ നാല് മോഡലുകള്‍ പുറത്തിറക്കാനാണ് തീരുമാനം.
നോക്കിയ 3 നോക്കിയ 5 മോഡലുകള്‍ ആന്‍ഡ്രോയ്ഡ് 7.0 നൗഗയിലാണ് പ്രവര്‍ത്തിക്കുന്നത്. നോക്കിയ 5വില്‍ 5.2 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയും 2 ജിബി റാമുമുണ്ടാകും.
12 മെഗാപിക്‌സലായിരിക്കും പിന്‍വശത്തെ ക്യാമറ. 14000 രൂപയായിരിക്കും വിലയെന്നാണ് അറിയുന്നത്. നോക്കിയ 3 10,500 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് അറിയുന്നത്.
നോക്കിയ 6 സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ പുറത്തിറക്കിക്കഴിഞ്ഞു. വലിയ സ്വീകാര്യതയാണ് ഈ മോഡലിന് ചൈനയില്‍ ലഭിച്ചതെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
നോക്കിയ 6 ന്റെ സെക്കന്റ് ഫ്‌ളാഷ് സെയിലില്‍ 1.4 മില്യണ്‍ രജിസ്റ്റേഷനുകളാണ് ലഭിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ഈ മോഡല്‍ പുറത്തിറക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.