വെണ്ടയ്ക്ക : അഞ്ചെണ്ണം
പുളി : അല്പം
മുളകുപൊടി: ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി: അല്പം
ഉപ്പ്: ആവശ്യത്തിന്
എണ്ണ: ഒരു സ്പൂണ്‍
വെണ്ടക്ക വട്ടത്തില്‍ മുറിക്കുക. പുളി വെള്ളത്തില്‍ പിഴിഞ്ഞ് ഇതിലേക്ക് ചേര്‍ത്തിളക്കി വെക്കുക. വെണ്ടക്കയുടെ വഴുവഴുപ്പ് മാറാനാണ് പുളി.
ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ പുളിയില്‍ നിന്നും വെണ്ടയ്ക്ക എടുത്ത് അതിലേക്ക് ഇടുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയശേഷം രണ്ടുമിനിറ്റ് മൂടി വേവിക്കുക.