കൊളംബോ: എല്ലാ പരമ്പരകളിലും ലങ്കയെ കംപ്ലീറ്റ്‌ലി ഔട്ട് ആക്കിയെങ്കിലും ഇന്ത്യ ശ്രീലങ്കയില്‍ നിന്നും മടങ്ങുന്നത് വിവാദത്തിന് തിരികൊളുത്തി കൊണ്ടാണ്.
ലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ വിജയങ്ങളെല്ലാം ആധികാരികമായിരുന്നു എന്നതില്‍ യാതെeരു സംശയവുമില്ല. എന്നാല്‍ അവസാന ട്വന്റി-20 മത്സരത്തിലെ ചില സംഭവങ്ങള്‍ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയായിരുന്നു. എന്നാല്‍ വിരാട് യഥാര്‍ത്ഥത്തില്‍ ടോസ് വിജയിച്ചിരുന്നില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
ലങ്കന്‍ നായകന്‍ നാണയം ഫ്‌ളിപ്പ് ചെയ്തപ്പോള്‍ വിരാട് വിളിച്ചത് ഹെഡ്‌സ് ആയിരുന്നു. മാച്ച് റഫറിയായ ആന്‍ഡ്രൂ പിക്രോഫ്റ്റ് കോയിന്‍ നിലത്തു വിണപ്പോള്‍ പറഞ്ഞത് ടെയ്‌ലാണെന്നായിരുന്നു. എന്നാല്‍ ലങ്കയാണ് ടോസ് ജയിച്ചതെന്ന് പ്രഖ്യാപിക്കേണ്ടതെന്നതിന് പകരം അദ്ദേഹം പ്രഖ്യാപിച്ചത് ഇന്ത്യ ടോസ് നേടിയെന്നായിരുന്നു.
മാച്ച് റഫറിയ്ക്ക് പറ്റിയ അബദ്ധം അദ്ദേഹം തിരിച്ചറിഞ്ഞെങ്കിലും അവതാരകനായിരുന്ന മുന്‍ താരം മുരളീ കാര്‍ത്തിക് വിരാടിന്റെ തീരുമാനം അറിയാനായി താരത്തെ സമീപിക്കുകയായിരുന്നു. തനിക്ക് പറ്റിയ തെറ്റ് തിരുത്താന്‍ കാര്‍ത്തികിനെ സമീപിക്കാന്‍ മാച്ച് റഫറി കൂട്ടാക്കിയതുമില്ല. തുടര്‍ന്ന് ലങ്കയെ ബാറ്റിംഗിന് അയക്കാന്‍ വിരാട് തീരുമാനിക്കുകയായിരുന്നു.
നാടകീയ സംഭവങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. താരങ്ങളോ അധികൃതരോ വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.