ഛത്തീസ്ഗഢ്:ദക്ഷിണ ഛത്തീസ്ഗഢില്‍ 15ഓളം മാവോയിസ്റ്റുകളെ വധിച്ചതായി സി.ആര്.പി.എഫ്. ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ കഴിഞ്ഞയാഴ്ചയാണ് ഏറ്റുമുട്ടലില്‍ മാവോവാദികളെ കൊലപെടുത്തിയത്. സി.ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ എച്ച്.എസ് സിദ്ധുവാണ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപെട്ട വിവരം പുറത്ത് വിട്ടത്.
സുക്മ ജില്ലയിലെ കാസല്പാറ മേഖലയിലാണ് നവംബര്‍ 21ന് ഏറ്റുമുട്ടല്‍ നടന്നിട്ടുള്ളത്. സി.ആര്.പി.എഫ്, കോബ്ര വിഭാഗങ്ങളാണ് ഓപറേഷന് സംഘടിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ 25 മാവോയിസ്റ്റുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ ആറ് കോബ്ര ജവാന്മാര്ക്കും പരിക്കേറ്റെന്നും ഐ.ജി പറഞ്ഞു.
പരിക്കേറ്റ ജവാന്മാരെ രക്ഷപെടുത്തുന്നതിനായി എത്തിയ ഹെലികോപ്റ്ററിന് നേരെയും മാവോയിസ്റ്റ് അക്രമം ഉണ്ടായിരുന്നു. പരിക്കേറ്റ മാവോയിസ്റ്റുകളെ ചികിത്സിക്കുന്നതിനായി വിവിധയിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.