|

ബേപ്പുരില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി ; കപ്പല്‍ ഇടിച്ചാണ് ബോട്ട് തകര്‍ന്നതെന്ന് മത്സ്യതൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി . ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ കടലിലാണ് അപകടമുണ്ടായത്.

കൊച്ചി മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഇമ്മാനുവേല്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ ബോട്ടിലിടിച്ചാണ് അപകടം നടന്നതെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.

ആറുപേരുണ്ടായിരുന്ന മുങ്ങിയ ബോട്ടില്‍ നിന്ന് രണ്ട് പേരെ രക്ഷപെടുത്തി. മറ്റ് നാലുപേരെ കണ്ടെത്താനായി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.