നാഗ്പൂര്‍: ഗോരക്ഷാ ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ നാഗ്പൂരില്‍ ബീഫ് കൈവശം വെച്ചന്നാരോപിച്ച് മര്‍ദ്ദനം നേരിട്ട സലീം ഇസ്‌മൈല്‍ ഷായെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നയപ്രകാരം ബീഫ് കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് അറസറ്റ്. സലിമിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ജൂലൈ 12നാണ് അമ്നര്‍ ഗ്രാമത്തില്‍ നിന്നും കാട്ടോളിലേക്ക് മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യവേയായിരുന്നു നാഗ്പൂര്‍ ബിജെപി കാടോള്‍ താലുക്ക് ന്യൂനപക്ഷ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായ സലിം ഇസ്മെയില്‍ ഷാ എന്ന 32 കാരനെ ഗോരക്ഷാ പ്രവര്‍ത്തകരായ നാല് പേര്‍ മര്‍ദ്ദിച്ചത്.
Also read ‘ശ്രീരാമന്‍ ഏന്തിയിരുന്നത് ചെങ്കൊടി’; ‘രാമഭക്തര്‍ ഉയര്‍ത്തേണ്ടത് കാവിക്കൊടിയല്ല ചെങ്കൊടിയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിശ്വഭദ്രാനന്ദ ശക്തിബോധി
ഇന്നലെ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ഗോരക്ഷാ ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് എടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പശുവിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ക്ക് എതിരെ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നടപടിയെടുക്കാം.
പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെയോ, മതത്തിന്റെയോ മാനങ്ങള്‍ നല്‍കരുതെന്നും . ഇക്കാര്യത്തില്‍ രാജ്യ താത്പര്യത്തിന് ഉതകുന്ന യാതൊന്നുമില്ല. ഗോ സംരക്ഷണം വര്‍ഗ്ഗീയ വത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും, അത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു.