ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് പുതു ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. ഒറ്റ ദൗത്യത്തില്‍ തന്നെ 104 ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ എത്തിക്കുക എന്ന ചരിത്ര നിമിഷത്തിനാണ് നാളെ ഐ.എസ്.ആര്‍.ഒ സാക്ഷ്യം വഹിക്കുക. ഇതാദ്യമായാണ് ഒരുമിച്ച് ഇത്രയും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്.
Dont Miss ആമിയില്‍ മഞ്ജുവാര്യരെ നായികയാക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടോ? പ്രതികരണവുമായി കമല്‍
ഫെബ്രുവരി 15 ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ശ്രേണിയിലെ പിഎസ്എല്‍വി-37 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം നടത്തുക.
ഇതിനുമുന്‍പ് 2014 ല്‍ 37 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന്റെ റെക്കോര്‍ഡ് റഷ്യയുടെ പേരിലായിരുന്നു. പിന്നീട് ഒരു രാജ്യവും ഇത്തരമൊരു ദൗത്യത്തിനായി മുതിര്‍ന്നിട്ടില്ല. ആ സ്ഥാനത്തേക്കാണ് ഇനി ഇന്ത്യയുടെ പേര് എഴുതിച്ചേര്‍ക്കാന്‍ പോവുന്നത്.
അമേരിക്കയുടെയും ജര്‍മനിയുടെയും ഉള്‍പ്പെടെ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി37 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് രാവിലെ 9.28 ന് കുതിച്ചുയരും. പിഎസ്എല്‍വിയുടെ മുപ്പത്തൊമ്പതാം ദൗത്യമാണ് സി37. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്. ശേഷിക്കുന്നവയില്‍ ഭൂരിഭാഗവും അമേരിക്കയുടേതാണ്- 60 എണ്ണം. ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്.