പ്രൈവസി ചട്ടലംഘനം: ഗൂഗിളിന് 22.5 മില്യണ്‍ യു.എസ് ഡോളര്‍ പിഴ
Big Buy
പ്രൈവസി ചട്ടലംഘനം: ഗൂഗിളിന് 22.5 മില്യണ്‍ യു.എസ് ഡോളര്‍ പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th August 2012, 4:05 pm

പ്രൈവസി ചട്ടങ്ങള്‍ ലംഘിച്ചതിന് 22.5 മില്യണ്‍ യു.എസ് ഡോളര്‍ പിഴയൊടുക്കാന്‍ തയ്യാറാണെന്ന് ഗൂഗിള്‍. ആപ്പിളിന്റെ വെബ് ബ്രൗസര്‍ സഫാരിയുടെ പ്രൈവസി ചട്ടമാണ് ഗൂഗിള്‍ ലംഘിച്ചത്. []

ഗൂഗിള്‍ സഫാരിയുടെ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ കണ്ടെത്തി. ഗൂഗിളും എഫ്.ടി.സി യും തമ്മിലുള്ള പ്രൈവസി കരാര്‍ ലംഘിച്ച് സഫാരി ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പരസ്യങ്ങള്‍ എത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കമ്പനിക്ക് പിഴയൊടുക്കേണ്ടി വന്നത്.

ഉപഭോക്താക്കള്‍ക്ക് നല്‍കിയ ഉറപ്പ് കമ്പനികള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി എഫ്.ടി.സി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് കരാര്‍ ഉണ്ടാക്കിയത്. എഫ്.ടി.സി പ്രൈവസി ഓര്‍ഡറിന് കീഴിലുള്ള എല്ലാ കമ്പനികള്‍ക്കും ഗൂഗിളിന് ലഭിച്ച പിഴ ഒരു മുന്നറിയിപ്പാകുമെന്ന് എഫ്.ടി.സി ചെയര്‍മാന്‍ ജോണ്‍ ലീബോവിറ്റ്‌സ് പറഞ്ഞു.