| Saturday, 8th September 2012, 10:30 am

പിടിമുറുക്കുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.ഡി.എഫ് ഗവണ്‍മെന്റ് അവകാശപ്പെടുന്നത് തോട്ടങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നും നിലവിലുള്ള വീടുകളിലും മറ്റും ടൂറിസ്റ്റുകള്‍ കഴിയണമെന്നും മറ്റുമാണ്. ഇത് തികച്ചും നുണയാണ്. പ്രഭാത് പട്‌നായിക് എഴുതുന്നു..


എസ്സേയ്‌സ്‌/പ്രഭാത് പട്‌നായിക്


ഭൂപരിഷ്‌കാരം അട്ടിമറിക്കപ്പെടുമ്പോള്‍

ഭാഗം രണ്ട്‌

കേന്ദ്രഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉന്നയിച്ച പ്രധാന വാദഗതി ഈ തോട്ടങ്ങളുടെയൊന്നും ഉടമസ്ഥത അവ ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കല്ല എന്നതായിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതോടൊപ്പം മഹാരാജാക്കന്‍മാര്‍ പാട്ടത്തിനു ഭൂമി നല്‍കുമ്പോള്‍ നിര്‍ദ്ദേശിക്കുന്നതുപോലെ ഭൂമി പൂര്‍ണ്ണമായും കൃഷിയാവശ്യത്തിന് ഉപയോഗിച്ചിട്ടില്ല എന്നും ഇത് കരാര്‍ ലംഘനമാണെന്നും വ്യക്തമാക്കിയിരുന്നു. മറ്റ് ആവശ്യങ്ങള്‍ക്കായി അഞ്ചു ശതമാനം ഭൂമി ഉപയോഗിക്കുന്നത് കരാര്‍ ലംഘനമാണെന്നും എല്‍ ഡി എഫ് ഗവണ്‍മെന്റ് വ്യക്തമാക്കി. []

സമീപകാലം വരെ ഈ പ്രശ്‌നം അതേപടികിടക്കുകയാണുണ്ടായത്. എന്നാല്‍ സമീപകാലത്ത് 2005-ലെ നിയമഭേദഗതിക്ക് വൈകിയാണെങ്കിലും പ്രസിഡന്റിന്റെ അംഗീകാരം നേടിയെടുക്കാന്‍ യു.ഡി.എഫിന് സാധിച്ചു. യു.ഡി.എഫിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇത് സാധിച്ചത്. ഇതാണ് വിവാദം സൃഷ്ടിച്ചുള്ള നടപടി.കാരണം ഇതിലൂടെ തോട്ടഭൂമി പാട്ടത്തിന്നെടുത്തവര്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കുക മാത്രമല്ല ഉണ്ടായത്. അവര്‍കയ്യേറിയ ഭൂമിക്കും അവകാശം ലഭിച്ചു. പോരാത്തതിന് കരാറനുസരിച്ച് ഏതാവശ്യത്തിനാണോ ഭൂമി പാട്ടത്തിന്നെടുത്തത് ആ വ്യവസ്ഥ ലംഘിച്ചാലും ഉടമസ്ഥതയില്‍ മാറ്റമുണ്ടാകുന്നില്ലെന്ന് മാത്രമല്ല മറ്റാവശ്യങ്ങള്‍ക്കായി ഭൂമി വകമാറ്റാനും സാധിക്കുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ക്കും ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ക്കും ഒക്കെ തോട്ടഭൂമി ഉപയോഗിക്കാമെന്ന നില ഇതിലൂടെ രൂപപ്പെട്ടിട്ടുണ്ട്.

ഇതിനു പുറമെയാണ് പരിസ്ഥിതിവാദികള്‍ ഉന്നയിക്കുന്ന മറ്റുചില പ്രശ്‌നങ്ങള്‍. കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് ചെരിവുകളുള്ള പ്രദേശങ്ങളിലുണ്ടാകുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ജലത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ് എന്ന് അവര്‍ വ്യക്തമാക്കുന്നുണ്ട്. യു.ഡി.എഫ് ഗവണ്‍മെന്റ് അവകാശപ്പെടുന്നത് തോട്ടങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നും നിലവിലുള്ള വീടുകളിലും മറ്റും ടൂറിസ്റ്റുകള്‍ കഴിയണമെന്നും മറ്റുമാണ്. ഇത് തികച്ചും നുണയാണ്.

ലക്ഷ്യം ഇതല്ലെങ്കില്‍ അഞ്ചുശതമാനം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയില്ലല്ലോ. തോട്ടം ഭൂമികള്‍ ടൂറിസത്തിനുവേണ്ടി ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രഗവണ്‍മെന്റും കേന്ദ്ര ആസൂത്രണ കമ്മീഷനും കേരളസര്‍ക്കാറിനുമേല്‍ നിര്‍ബന്ധം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ടൂറിസ്റ്റുകള്‍ക്കായി ഹോട്ടലുകള്‍ നിര്‍മ്മിക്കാനും ഇതിലൂടെ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും കഴിയുമെന്നാണ് അവകാശവാദം. തോട്ടങ്ങള്‍ ലാഭകരമല്ലാതെ പൂട്ടിപ്പോകുമ്പോള്‍ തൊഴില്‍രഹിതരാകുന്ന തൊഴിലാളികളെ സഹായിക്കാനാണ് ഈ നീക്കമെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്.

അഞ്ചു ശതമാനം ഭൂമി മറ്റു കൃഷികള്‍ക്കായി വിനിയോഗിക്കാമെന്ന വ്യവസ്ഥ വെക്കുമ്പോള്‍ അത് ദുരുപയോഗം ചെയ്യപ്പെടാതെ ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടബാദ്യത ഗവണ്‍മെന്റിനുണ്ട്. അതിനെക്കാലള്‍ പ്രധാനമാണ് പ്ലാന്റേഷന്‍ മേഖലയാകെ ഗവണ്‍മെന്റ് ഏറ്റെടുക്കുകയെന്നത്. അത് തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ വഴിയോ പൊതുമേഖലാസ്ഥാപനങ്ങള്‍ എന്ന നിലയ്‌ക്കൊപ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കുകയാണ് ആവശ്യം.

തോട്ടംമുതലാളിമാരില്‍നിന്ന് ഭൂമി തിരിച്ചുപിടിച്ച് അവ സഹകരണസംഘങ്ങള്‍ക്കുകീഴിലാക്കിയാല്‍ അതിന്റെ ലാഭം തൊഴിലാളികള്‍ക്കുതന്നെ ലഭിക്കുന്ന പരിതസ്ഥിതിയും രൂപപ്പെടും. ഏതാനും തോട്ടം മുതലാളിമാര്‍ സമ്പത്ത് കുന്നുകൂട്ടുന്നത് തടയാനും ഇതിലൂടെ കഴിയും.

കേരളത്തിന്റെ പരിസ്ഥിതിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കുന്നിന്‍ പ്രദേശങ്ങളും മലനിരകളുമാണ് തോട്ടം ഭൂമിയായുള്ളത്. ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ ഇവിടെയാണ് കണ്മുവെച്ചിട്ടുള്ളത്.

ഇത്തരമൊരു നീക്കത്തിന്ന് മറ്റൊരു മെച്ചം കൂടിയുണ്ട്. സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് പ്ലാന്റേഷന്‍ അതിന്റെ കീഴിലാക്കിയാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കേന്ദ്ര ഫണ്ടുകള്‍ നേടിയെടുക്കാനും തൊഴിലാളികള്‍ക്ക് കഴിയും. തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. കേരളത്തില്‍ വിജയകരമായി ഇത് നടത്തിയതിന്റെ ഉദാഹരണങ്ങളുണ്ട്. ഇത്തരമൊരു പരിതസ്ഥിതിയില്‍ അഞ്ചുശതമാനം തോട്ടഭൂമി പോലും മറ്റാവശ്യത്തിന്ന് വകമാറ്റേണ്ട കാര്യമില്ല.

തോട്ടംമുതലാളിമാരില്‍നിന്ന് ഭൂമി തിരിച്ചുപിടിച്ച് അവ സഹകരണസംഘങ്ങള്‍ക്കുകീഴിലാക്കിയാല്‍ അതിന്റെ ലാഭം തൊഴിലാളികള്‍ക്കുതന്നെ ലഭിക്കുന്ന പരിതസ്ഥിതിയും രൂപപ്പെടും. ഏതാനും തോട്ടം മുതലാളിമാര്‍ സമ്പത്ത് കുന്നുകൂട്ടുന്നത് തടയാനും ഇതിലൂടെ കഴിയും. നിയമവിരുദ്ധമായി ഭൂമി കൈവശം വെച്ച് ഗവണ്‍മെന്റിനെ വഞ്ചിക്കുന്നതാണ് ഈ മുതലാളിമാരുടെ ചരിത്രം എന്നതും ഓര്‍ക്കേണ്ടതുണ്ട്.

അഞ്ചു ശതമാനം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന തീരുമാനത്തെ തൊഴിലാളി സംഘടനകള്‍ പിന്തുണച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം വാസ്തവവിരുദ്ധമാണ്. അങ്ങിനെയായിരുന്നെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ നയത്തെ എതിര്‍ത്തപ്പോള്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ പ്രതിഷേധിക്കേണ്ടതായിരുന്നു. അങ്ങനെയുണ്ടായിട്ടില്ല.

കേരളത്തിന്റെ പരിസ്ഥിതിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കുന്നിന്‍ പ്രദേശങ്ങളും മലനിരകളുമാണ് തോട്ടം ഭൂമിയായുള്ളത്. ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ ഇവിടെയാണ് കണ്മുവെച്ചിട്ടുള്ളത്. കേരളത്തിലെ ജനസാന്ദ്രതയും ഭൂമിയില്ലാത്തവരുടെ സംഖ്യയും ഒക്കെ കണക്കിലെടുത്താല്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.

ചരക്ക് വില്‍പനക്കുള്ള കരാര്‍ 30 വര്‍ഷത്തേയ്ക്ക് പല കമ്പനികള്‍ക്കായി വീതിച്ചു നല്‍കിയിരിക്കുന്നു.. നാട്ടിലുള്ള “ചരക്കു”കളെയോ, ഇറക്കുമതി ചെയ്ത “ചരക്കു”കളെയോ യഥേഷ്ടം വില്‍ക്കാം.. എവിടെ എങ്ങനെ വില്‍ക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം പൂര്‍ണമായും കമ്പനികള്‍ക്കായിരിക്കും

(തുടരും)

ഭൂപരിഷ്‌കാരം അട്ടിമറിക്കപ്പെടുമ്പോള്‍ ഭാഗം ഒന്ന്

We use cookies to give you the best possible experience. Learn more