ആദ്യ യാത്രയില്‍ തന്നെ തകര്‍ന്ന ടൈറ്റാനിക്ക് എന്ന ആഡംബരക്കപ്പലിനെക്കുറിച്ച് അറിയാത്തവരുണ്ടാവില്ല. ഐസുകട്ടയില്‍ ഇടിച്ച് തകര്‍ന്ന ടൈറ്റാനിക്കിന്റെ കഥകള്‍ നമ്മള്‍ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണ്. 1997ലെ ടൈറ്റാനിക് എന്ന ചലച്ചിത്രത്തിലൂടെ ആ ദുരന്തത്തിനൊപ്പം പ്രണയത്തിന്റേയും കടല്‍ ഇരമ്പിയിരുന്നു എന്നു ജെയിംസ് കാമറൂണ്‍ പറഞ്ഞു. ആ ദുരന്തത്തിന് നൂറ് വയസ് തികയാന്‍ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. ലോകത്തെ ഞെട്ടിച്ച ദുരന്തത്തിന്റെ നൂറാം വാര്‍ഷത്തില്‍ ടൈറ്റാനിക്ക് പുറപ്പെട്ട സ്ഥലത്ത് ഒരു ടൈറ്റാനിക് മ്യൂസിയം ഒരുങ്ങുകയാണ്.
ടൈറ്റാനിക് കപ്പലിന്റെ മാതൃകയിലുള്ള മ്യൂസിയും വടക്കന്‍ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റ് എന്ന സ്ഥലത്താണ് ഒരുങ്ങുന്നത്. ബെല്‍ഫാസ്റ്റ് സിറ്റി കൗണ്‍സിലിന്റെ
പങ്കാളിത്തത്തില്‍ ടൈറ്റാനിക് ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റേതാണ് ഈ മ്യൂസിയം.
എറിക് കുന്‍ ആണ് ഈ കെട്ടിടത്തിന്റെ ഡിസൈനര്‍. പഴയ ടൈറ്റാനിക്കിന്റെ അതേ വലുപ്പമുള്ള ആറ് നില കെട്ടിടത്തിന്റെ ഭൂരിഭാഗവും അലൂമിനിയം കൊണ്ടാണ്
നിര്‍മിച്ചിട്ടുള്ളത്. ടൈറ്റാനിയം നിര്‍മിച്ചിരുന്ന ടൈറ്റാനിയം ക്വാട്ടര്‍ എന്ന് ഇപ്പോഴറിയപ്പെടുന്ന സ്ഥലത്താണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. 20ാം നൂറ്റാണ്ടിലെ ബെല്‍ഫാസ്റ്റിനെ
പുനസൃഷ്ടിച്ചിരിക്കുകയാണിവിടെ.
ടൈറ്റാനിക്കിലെ പ്രസിദ്ധമായ സ്‌റ്റെയര്‍കേസും പുനസൃഷ്ടിച്ചിട്ടുണ്ട്. 77 മില്യണ്‍ പൗണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്. 1912 ഏപ്രില്‍ 15ന് രാത്രിയാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അഗാധതയിലേക്ക് ടൈറ്റാനിക് ആണ്ടു പോയത്. അപകടത്തില്‍ 1522 പേര്‍ മരിച്ചു. 712പേര്‍ അതിജീവിച്ചു.