Advertisement
Daily News
തേജ്പാലിന് ജാമ്യം അനുവദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 01, 09:03 am
Tuesday, 1st July 2014, 2:33 pm

[] ന്യൂദല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക മുന്‍ മുഖ്യപത്രാധിപര്‍ തരുണ്‍ തേജ് പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.  എട്ടുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് ഗോവ കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം.

മെയ് 19 ന് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു.  അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഇത്. എന്നാല്‍ നടപടിക്രമങ്ങള്‍ നീണ്ടതുമൂലം അദ്ദേഹത്തിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

ഇടക്കാലജാമ്യം കോടതി പിന്നീട് നീട്ടിയിരുന്നു.

കഴിഞ്ഞവര്‍ഷം ഗോവയിലെ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നവംബര്‍ 30 നാണ് തേജ് പാല്‍ അറസ്റ്റിലായത്.  ഇടക്കാല ജാമ്യം ലഭിക്കുന്നതുവരെ ഗോവയിലെ  സബ് ജയിലില്‍ ആയിരുന്നു അദ്ദേഹം.