ആലപ്പുഴ: എം.എം ഹസ്സനെതിരെ വനിത കമ്മീഷൻ കേസ്. ശോഭനാ ജോർജ്ജ് എം.എൽ.എയെ പരസ്യമായി അപമാനിച്ചു എന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചെങ്ങനൂർ തിരഞ്ഞെടുപ്പ് വേളയിൽ വെച്ചാണ് കേസിന് ആസ്പദമായ പ്രസ്താവന എം.എം. ഹസ്സൻ നടത്തിയത്. ശോഭനാ ജോർജ്ജ് എം.എൽ.എ 1991 ഇലക്ഷനിൽ വിജയകുമാറിനെ പിന്തള്ളി സ്ഥാനാർത്ഥി ആയത് കുറുക്ക് വഴിയിലൂടെയാണെന്നും, അത് ക്യാമറക്ക് മുന്നിൽ പറയാൻ സാധിക്കില്ല എന്നുമായിരുന്നു എം.എം ഹസ്സന്റെ പ്രസ്താവന.
ഹസ്സന്റെ പ്രസ്താവനക്കെതിരെ സി.പി.എം അനുകൂല പ്രൊഫൈലുകളിൽ നിന്ന് കടുത്ത എതിർപ്പ് സോഷ്യൽ മീഡിയയിൽ രൂപം കൊണ്ടിരുന്നു, ആ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ നടപടി.