കോട്ട: കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് പിന്തുണയര്‍പ്പിച്ച് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍. തന്റെ രാഷ്ട്രീയ രംഗപ്രവേശനം ആരംഭിച്ചുവെന്നും പനീര്‍ശെല്‍വത്തോടൊപ്പമണ് താനെന്നും ദീപ പറഞ്ഞു.
ജയലളിതയുമായ അസാമാന്യ രൂപ സാദൃശ്യമുള്ള ദീപയോട് അമ്മയുടെ മരണത്തിന് പിന്നാലെ തന്നെ പാര്‍ട്ടി രൂപീകരിക്കാനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അമ്മ പേരവൈ സംഘമുണ്ടാക്കാനായിരുന്നു ദീപയുടെ തീരുമാനം. മാറിയ രാഷ്ട്രീയ സാഹചര്യമാണ് ദീപയെ മാറ്റി ചിന്തിപ്പിച്ചത്.
അതേസമയം, സുപ്രീം കോടതി വിധിയോടെ കനത്ത തിരിച്ചടി നേരിട്ട ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും പുറത്ത് കടന്നു. റിസോര്‍ട്ടിലുള്ള എം.എല്‍.എമാരെ കണ്ടതിന് ശേഷമാണ് ശശികല പുറത്തേക്ക് പോയത്. പൊയസ് ഗാര്‍ഡനിലേക്കാണ് ശശികല പോയിരിക്കുന്നത്.