Advertisement
World
എലിസബത്ത് രാഞ്ജി ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Mar 04, 09:31 am
Monday, 4th March 2013, 3:01 pm

ലണ്ടന്‍: എലിസബത്ത് രാജ്ഞി ആശുപത്രിയില്‍ . ഉദരരോഗത്തെ തുടര്‍ന്നാണ്  ലണ്ടനിലെ കിങ് എഡ്വാര്‍ഡ് ഏഴാമന്‍ ആസ്പത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചത്. രാജ്ഞിയെ ചികിത്സിക്കുന്നത്.[]

86 വയസ്സുള്ള രാജ്ഞി പൂര്‍ണ ആരോഗ്യവതിയാണെന്നും, എന്നാല്‍  വിശ്രമം ആവശ്യമായതിനാല്‍ റോം സന്ദര്‍ശനം മാറ്റിവെച്ചതായി കൊട്ടാരം വക്താവ് അറിയിച്ചു.

വിന്‍സര്‍കാസ്റ്റില്‍ കൊട്ടാരത്തില്‍ ഒരാഴ്ച വിശ്രമത്തിലായിരുന്നു എലിസബത്ത് രാജ്ഞി.

രണ്ട് ദിവസത്തെ വിദഗ്ധ നിരീക്ഷണത്തിനു ശേഷം മാത്രമേ  രാജ്ഞി കൊട്ടാരത്തിലേക്ക് മടങ്ങുകയുള്ളൂവെന്ന് ബിബിസിയുടെ കൊട്ടാരം വക്താവ് പീറ്റര്‍ ഹണ്ട് മാധ്യമങ്ങളെ അറിയിച്ചു.