ഉയരുന്നുണ്ട് പയ്യന്നൂരില്‍ നിന്നും പ്രതിഷേധത്തിന്‍റെ ശബ്ദം ; എണ്ണ സംഭരണശാലയ്ക്കെതിരെ നാട്ടുകാര്‍
പയ്യന്നൂര്‍ കണ്ടംകാളിയില്‍ 78 ഏക്കര്‍ വയല്‍ നികത്തി കേന്ദ്രീകൃത എണ്ണ സംഭരണശാല നിര്‍മ്മിക്കാനുളള പെട്രൊളിയം കന്പനികളുടെയും സര്‍ക്കാരിന്‍റെയും പദ്ധതിക്കെതിരെ നാട്ടുകാര്‍ രംഗത്ത്. ഏറ്റവും വലിയ മൂന്നാമത്തെ പുഴയായ കവ്വായി പുഴ, കണ്ടല്‍ക്കാടുകള്‍ എന്നിവയാല്‍ സമൃദ്ധമായതും പരിസ്ഥിതി പ്രാധാന്യം ഏറിയതുമായ പ്രദേശമാണിത്. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും മുന്‍പെ തന്നെ പലതരം സമര മാര്‍ഗങ്ങളിലൂടെ ജനങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ച് തുടങ്ങിയിരുന്നൂ. ജീവനും സ്വത്തിനും ഭീഷണിയാകുന്ന എണ്ണസംഭരണശാല പ്രദേശത്ത് അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍.