| Monday, 4th May 2015, 9:31 pm

ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് നേപ്പാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് തിരച്ചിലും രക്ഷാ പ്രവര്‍ത്തനവും നടത്തുന്ന 34  രാജ്യങ്ങളോട് രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ച് രാജ്യം വിടണമെന്ന് നേപ്പാള്‍ ഭരണകൂടം. 34 രാജ്യങ്ങളില്‍ നിന്നായി 4500 പേരാണ് രാജ്യത്ത് രക്ഷാ പ്രവര്‍ത്തനവും തിരച്ചിലും നടത്തുന്നത്.

16 ടീമുകളിലായി 800 പേരെയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാളില്‍ നിയോഗിച്ചിരുന്നത്. തിരച്ചില്‍ പൂര്‍ത്തിയായതിനാലാണ് വിദേശ രക്ഷാപ്രവര്‍ത്തകരോട് മടങ്ങാന്‍ ആവശ്യപ്പെട്ടതെന്നും ഇനിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേപ്പാളിന് സ്വന്തമായി ചെയ്യാന്‍ സാധിക്കുമെന്നും നേപ്പാള്‍ വാര്‍ത്താവിതരണ മന്ത്രി മിനേന്ദ്ര രിജാല്‍ വ്യക്തമാക്കി.

തുടര്‍ന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നേപ്പാള്‍ സര്‍ക്കാറിന്റെ തീരുമാനം. അതിന് വിദേശത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ സേവനം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഇന്ത്യന്‍ രക്ഷാ പ്രവര്‍ത്തകരുടെ സംഘം നേപ്പാളില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more