കൊച്ചി: ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലും അനന്യ താരമായി. സീനിയര്‍ വനിതകളുടെ കോമ്പൗണ്ട് ബോ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. []
36 പോയിന്റോടെ എറണാകുളം ജില്ല ചാമ്പ്യന്‍ഷിപ്പില്‍ മുന്നിലെത്തി. വയനാട് രണ്ടാമതും (35) തൃശൂര്‍ മൂന്നാമതും(26) നില്‍ക്കുന്നു. ഇന്നാണ് മത്സരങ്ങള്‍ സമാപിക്കുന്നത്.
2006, 2007 വര്‍ഷങ്ങളില്‍ സംസ്ഥാന ചാമ്പ്യനായിരുന്നു അനന്യ. അന്ന് മത്സരിച്ചിരുന്നത് റീ കര്‍വ് ബോ വിഭാഗത്തിലായിരുന്നു. ദേശീയ ചാമ്പ്യന്‍ഷിപ്പിലും മല്‍സരിച്ചിരുന്നു.
പിന്നീട് സിനിമാ തിരക്കില്‍ അമ്പെയ്ത്ത് തത്ക്കാലം മാറ്റി വച്ചു. ഏറ്റവും ഉയര്‍ന്ന പോയിന്റായ എക്‌സ് മൂന്ന് തവണ കരസ്ഥമാക്കിയ അനന്യ മൊത്തം 466 പോയിന്റ് നേടി.
ആയില്യ ജി. നായര്‍ എന്ന പേരില്‍ മത്സരിച്ച അനന്യ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വില്ലു കുലച്ചത്. പ്രധാന എതിരാളി കണ്ണൂര്‍ സ്വദേശി ആരതി ജോസഫിനെ എണ്‍പതോളം പോയിന്റുകള്‍ക്ക് അനന്യ പിന്നിലാക്കി.
ദേശീയ ചാംപ്യന്‍ഷിപ്പിനു യോഗ്യത നേടാന്‍ 400 പോയിന്റിനു മുകളില്‍ നേടണം. സിനിമയിലാണെങ്കിലും അമ്പെയ്ത്തിനോടുള്ള താത്പര്യം ഇപ്പോഴുമുണ്ടെന്ന് അനന്യ പ്രതികരിച്ചു