India
ചൈനീസ് മാതൃക: കേന്ദ്ര കമ്മിറ്റിയില്‍ ഭിന്നത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2011 Nov 12, 03:22 pm
Saturday, 12th November 2011, 8:52 pm

ന്യൂദല്‍ഹി: 21 ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്ര നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി.പി.ഐ.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഭിന്നതയെന്ന്് റിപ്പോര്‍ട്ട്. ചൈനീസ് വികസന മാതൃക അനുയോജ്യമെന്ന് യെച്ചൂരി അവതരിപ്പിച്ച കരട് രേഖയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ യെച്ചൂരിയുടെ നിലപാടിനെ എതിര്‍ത്തുകൊണ്ട് വി.എസ് അച്ച്യുതാനന്ദനും സി.ഐ.ടി.യു പക്ഷവും രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് വികസന മാതൃകയെ പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു യെച്ചൂരിയുടെ റിപ്പോര്‍ട്ട്. ലാറ്റിനമേരിക്കന്‍ മാതൃക പൂര്‍ണ്ണമായി തള്ളിക്കളയാനാകില്ലെന്നും യെച്ചൂരി വ്യക്തമാക്കി. തോമസ് ഐസക്, ഗൗതം ദേവ്, മുഹമ്മദ് സലീം, നിലോല്‍പല്‍ ബസു തുടങ്ങിയവര്‍ യെച്ചൂരിയെ പിന്തുണച്ചു. എന്നാല്‍ വി.എസ് അച്ച്യുതാനന്ദനും സി.ഐ.ടി.യു പക്ഷക്കാരായ നേതാക്കളും യെച്ചൂരിയെ എതിര്‍ത്ത് രംഗത്തുവന്നു. ഭിന്നതയെ തുടര്‍ന്ന് കരട് സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ തീരുമാനമനമായില്ല. അടുത്ത കേന്ദ്ര കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.