Movie Day
തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; വാര്‍ത്ത തെറ്റെന്ന് മമ്മൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Sep 19, 05:52 am
Thursday, 19th September 2013, 11:22 am

[]കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന വാര്‍ത്ത വ്യാജമാണെന്ന് നടന്‍ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ചില സോഷ്യല്‍ മീഡിയകള്‍ വാര്‍ത്ത നല്‍കിയതായി കണ്ടു. അത്തരം വാര്‍ത്തകളെല്ലാം തെറ്റാണെന്ന് സുഹൃത്തക്കളെ അറിയിക്കാന്‍ താത്പര്യപ്പെടുന്നു എന്നായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസ്.

മമ്മൂട്ടി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

തിരുവനന്തപുരത്തോ എറണാകുളത്തോ ഇടതു സ്വതന്ത്രനായി മമ്മൂട്ടി മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. സിപിഎം നേതൃത്വവുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും പൂര്‍ണമായും സമ്മതം മൂളിയില്ലെങ്കിലും മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായായിരുന്നു വാര്‍ത്ത.