[]മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അടുത്ത പ്രധാനമന്ത്രിയായി വാഴ്ത്തിയുള്ള തന്റെ വീഡിയോ വ്യാജമാണെന്ന് ബോളിവുഡ് താരവും ഗുജറാത്ത് ബ്രാന്‍ഡ് അംബാസിഡറുമായ ##അമിതാബ് ബച്ചന്‍.[]
ട്വിറ്ററിലൂടെയാണ് ബച്ചന്‍ തന്റേതായി പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കിയത്. മോഡിയെ പിന്തുണച്ചുള്ള ബച്ചന്റേതെന്ന് പറയപ്പെടുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.
2007 ലുള്ള തന്റെ വീഡിയോയ്ക്ക് ആരോ പുതിയ ശബ്ദം നല്‍കിയതാണെന്നാണ് ബച്ചന്‍ പറയുന്നത്. തന്റെ ആരാധകര്‍ ഇത് തിരിച്ചറിയണമെന്നും ബച്ചന്‍ ആവശ്യപ്പെടുന്നു.
വീഡിയോ പ്രചരിപ്പിച്ചതില്‍ ബച്ചന്‍ കടുത്ത അതൃപ്തിയും അമര്‍ഷവും അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി 2007 ല്‍ സംഘടിപ്പിച്ച ലീഡ് ഇന്ത്യ ക്യാമ്പെയിനാണ് പുതിയ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.
അമിതാബ് ബച്ചന് പിന്നാലെ നരേന്ദ്ര മോഡിയും വീഡിയോയ്‌ക്കെതിരെ രംഗത്തെത്തി. വീഡിയോക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായാലും മാപ്പ് പറയണമെന്ന് മോഡി ആവശ്യപ്പെട്ടു.