India
മുസാഫര്‍നഗര്‍ കലാപത്തിലെ ഇരയെ ആശ്വാസക്യാമ്പില്‍ കൂട്ടബലാത്സംഗം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Nov 03, 05:56 pm
Sunday, 3rd November 2013, 11:26 pm

[]മുസാഫര്‍നഗര്‍: കലാപത്തില്‍ വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്
ആശ്വാസക്യാമ്പില്‍ കഴിഞ്ഞിരുന്ന യുവതിയെ രണ്ട് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

മുസാഫര്‍നഗര്‍ ജില്ലയിലെ ഫുഗാന ജോഗ്യ ഖേരി ഗ്രാമത്തിലാണ് സംഭവം.

സച്ചിന്‍, സുനില്‍ കുമാര്‍ എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസിന് കൈ മാറുന്നതിന് മുമ്പ് നാട്ടുകാര്‍ ഇവരെ മര്‍ദ്ദിച്ചിരുന്നു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പൊലീസ് പറഞ്ഞു.

ഇരുപതുകാരിയായ പെണ്‍കുട്ടി കലാപത്തെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ആശ്വാസക്യാമ്പിലാണ് കഴിയുന്നത്.

സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.