മലയാളി ആണുങ്ങളുടെ സൈബര്‍ ആക്രമണത്തില്‍ ചത്തുപോയ എന്റെ facebook പ്രൊഫൈലിനു വീണ്ടും ജീവന്‍ കൊടുക്കുന്നതും അവര്‍ തന്നെയാണ്, ചുംബനസമര ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പെഴുതാന്‍ മത്സരിച്ചുകൊണ്ട്. മൂന്നു വര്‍ഷത്തിനിപ്പുറം ആള്‍ക്കൂട്ടത്തിന്റെ വലിപ്പം കൂടിയെങ്കിലും സ്വഭാവത്തിനു മാറ്റമുണ്ടായില്ല, പണ്ട് ഇന്‍ബോക്‌സില്‍ രഹസ്യമായെഴുതിയത് ഇത്തവണ പരസ്യമായെഴുതി എന്ന് മാത്രം.
| ഒപ്പിനിയന്‍ | അരുന്ധതി ബി |
“ഫ്യൂഡല്‍ മൂല്യബോധമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള സ്ത്രീകള്‍ patriarchyയെ ചുമക്കുന്നത് കണ്ടാണ് വളര്‍ന്നത്. എന്റെ ജീവിതം ആ മൂല്യ വ്യവസ്ഥയോടുള്ള നിരാസമാണ്.”
വിപ്ലവം ചരിത്രത്തിനു അയവിറക്കാനുള്ള ഒരു വാക്ക് മാത്രമെന്ന് (!) കരുതിയ എന്റെ പതിനേഴു വര്‍ഷയങ്ങളെ തിരുത്തിക്കൊണ്ടാണ് അറബ് വസന്തമെത്തിയത്.. തോക്കിന്‍ കുഴലിലൂടെയല്ലാതെ സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയ “മുല്ലപ്പൂ വിപ്ലവം”. നേതാക്കളും അനുചാരകരുമില്ലാതെ, തമ്മില്‍ അറിയാത്ത ഒരുകൂട്ടം ആളുകള്‍ ഒരേ രാഷ്ട്രീയത്തിനു വേണ്ടി തെരുവിലിറങ്ങുന്ന കാലം വരുമെന്നും ഞാനുമൊരു വിപ്ലവകാരിയാവുമെന്നും ഉള്ള ഉറപ്പിലാണ് റാന്നിയിലെ കഫെയിലിരുന്ന്, facebook അക്കൗണ്ട് തുറന്നത്.
അഭിനയിച്ച സിനിമ റിലീസ് ആയതോടെ എണ്ണമില്ലാതെത്തിയ സൗഹൃദ അഭ്യര്‍ത്ഥനകള്‍ എല്ലാ വിപ്ലവകാരികളെയും ആവേശത്തിന്റെ accept ബട്ടണ്‍ അമര്‍ത്തി സ്വീകരിച്ചു. പക്ഷെ അവരൊക്കെയും തിരഞ്ഞുവന്നത് നടിയിലെ “വെടി”യെ ആയിരുന്നു എന്ന തിരിച്ചറിവ് എന്റെ വിപ്ലവസ്വപ്നത്തെ തോല്‍പിച്ചു കളഞ്ഞു.
മലയാളി ആണുങ്ങളുടെ സൈബര്‍ ആക്രമണത്തില്‍ ചത്തുപോയ എന്റെ facebook പ്രൊഫൈലിനു വീണ്ടും ജീവന്‍ കൊടുക്കുന്നതും അവര്‍ തന്നെയാണ്, ചുംബനസമര ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പെഴുതാന്‍ മത്സരിച്ചുകൊണ്ട്. മൂന്നു വര്‍ഷത്തിനിപ്പുറം ആള്‍ക്കൂട്ടത്തിന്റെ വലിപ്പം കൂടിയെങ്കിലും സ്വഭാവത്തിനു മാറ്റമുണ്ടായില്ല, പണ്ട് ഇന്‍ബോക്‌സില്‍ രഹസ്യമായെഴുതിയത് ഇത്തവണ പരസ്യമായെഴുതി എന്ന് മാത്രം.
പൊതുബോധത്തെ പ്രതിനിധീകരിക്കുന്ന ആ ഭൂരിപക്ഷത്തിനു മറുപടി പറയാന്‍ എന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന ഒരു ചെറിയ കൂട്ടം മുന്നോട്ടു വന്നു. ബന്ധുക്കളോ സഹപാഠികളോ ആയിരുന്നില്ല അവര്‍. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ചില മുഖങ്ങള്‍. facebook എന്റേ കൂടി ഇടമാണെന്ന ആത്മവിശ്വാസം നല്‍കിയത് ആ മനുഷ്യരാണ്. പിന്നീടിന്നുവരെ ഈ ഇടത്തിന്റെ രാഷ്ട്രീയ സാധ്യതകളെ അന്വേഷിച്ചുകൊണ്ടേ ഇരിക്കുകയാണ് ഞാന്‍.
ഒടുവില്‍ മാസങ്ങളായി നിരന്തരം ഉപദ്രവിച്ച കുറച്ചു പേര്‍ എഴുതിയതൊക്കെയും അവരുടെ പേരും പ്രൊഫൈലുമടക്കം പുറത്തെടുത്ത് പരസ്യമാക്കേണ്ടി വന്നു. അതില്‍ ഹിംസയുണ്ട് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ എല്ലാ ഹിംസയും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സൈബര്‍ പോലിസിനുള്ള ഒരു പരാതിയില്‍ ഒതുക്കാനാവുമായിരുന്നില്ല. അതുവരെ ഇന്‍ബോക്‌സിലേക്കെത്തിയ രണ്ടായിരത്തിലധികം പുരുഷന്മാര്‍. പ്രതികരണം പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. ആ രാത്രിയില്‍ എന്റെ പ്രൊഫൈല്‍ ഉപേക്ഷിച്ച് നാടുവിട്ട വീരന്മാരായ ആണുങ്ങള്‍ ഇന്നുവരെ മടങ്ങിയെത്തിയിട്ടില്ല!
പെണ്ണാണ്, പെണ്ണാണ്, പെണ്ണ് തന്നെയാണ് എന്ന് നിരന്തരം ഓര്‍മപ്പെടുത്തുന്നു facebook ജീവിതം. അച്ഛനോ ആങ്ങളയോ അധ്യാപകരോ നിശബ്ദമാക്കിയ വാക്കുകളൊക്കെയും കലമ്പിക്കൊണ്ട് പുറത്തുവരുമ്പോള്‍ പകച്ചു പോവുന്നുണ്ട് ആണുങ്ങള്‍. ആണു മാത്രം രാഷ്ട്രീയം പറയുന്ന, ആണ് മാത്രം ശരീരത്തെ ആഘോഷിക്കുന്ന, ആണ് മാത്രം ലഹരിയെക്കുറിച്ചെഴുതുന്ന ഒരു ആണിടമായി facebookനെയും നിലനിര്‍ത്താന്‍ അധ്വാനിക്കുന്നുണ്ട് ഒരുപാടു പേര്‍. ഇതിനിടയില്‍ ഒച്ചയിടുന്ന പെണ്ണിന് ഓരോ ദിവസവും സമരമാണ്.
നവംബര്‍ 2 മുതല്‍ ഇന്‍ബോക്‌സില്‍ ഒരു ദിവസം കുറഞ്ഞത് 50 മേസേജുകളെങ്കിലും എത്തിയിരുന്നു, തെറികളായും ലൈംഗിക അഭ്യര്‍ത്ഥനകളായും. ചുംബന സമരത്തിന്റെ ചൂടാറുമെന്നും പുതിയ ഇരയെത്തേടി ഇവര്‍ പോകുമെന്നും കരുതി ക്ഷമയോടെ കാത്തിരുന്നു… കാമമല്ല, ശബ്ദമുയര്‍ത്തുന്ന ഏതൊരു പെണ്ണിനേയും അഭിമാനം എന്ന ആയുധമുപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു ആ മേസേജുകളൊക്കെയും എന്ന് തിരിച്ചറിഞ്ഞത് പിന്നെയാണ്. ആണിന്റെ തെറിയിലെ അധികാരത്തിന്റെ രാഷ്ട്രീയം.
ഒടുവില്‍ മാസങ്ങളായി നിരന്തരം ഉപദ്രവിച്ച കുറച്ചു പേര്‍ എഴുതിയതൊക്കെയും അവരുടെ പേരും പ്രൊഫൈലുമടക്കം പുറത്തെടുത്ത് പരസ്യമാക്കേണ്ടി വന്നു. അതില്‍ ഹിംസയുണ്ട് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ എല്ലാ ഹിംസയും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സൈബര്‍ പോലിസിനുള്ള ഒരു പരാതിയില്‍ ഒതുക്കാനാവുമായിരുന്നില്ല. അതുവരെ ഇന്‍ബോക്‌സിലേക്കെത്തിയ രണ്ടായിരത്തിലധികം പുരുഷന്മാര്‍. പ്രതികരണം പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. ആ രാത്രിയില്‍ എന്റെ പ്രൊഫൈല്‍ ഉപേക്ഷിച്ച് നാടുവിട്ട വീരന്മാരായ ആണുങ്ങള്‍ ഇന്നുവരെ മടങ്ങിയെത്തിയിട്ടില്ല! ഉഭയ ജീവിതം നടത്തുന്നവര്‍ “കുടുംബമുണ്ട്, കുട്ടിയുണ്ട്, ഉപദ്രവിക്കരുത്, ഞാന്‍ എഴുതിയതൊന്നും പുറത്തു കാട്ടരുത്” എന്നപേക്ഷിച്ചു! അതിനുമപ്പുറത്ത് ഒരുപാടു പെണ്‍കുട്ടികള്‍ അവരുടെ ഇന്‍ബോക്‌സുകളില്‍ എത്തിയ അശ്ലീലത്തിന്റെ മലം തുറന്നുവച്ചു.
ചുംബനത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചപ്പോഴാണ് മലയാളിക്ക് അത് എത്ര വലിയ അശ്ലീലമാണ് എന്നു മനസ്സിലായത്. നമ്മുടെ അധ്യാപകര്‍ ടോട്ടോ ചാന്‍ വായിച്ചിട്ടില്ല, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നീന്തല്‍ക്കുളത്തില്‍ ഒരുമിച്ച് നഗ്നരാക്കി “ദാ ഇത്രയേയുള്ളൂ ശരീരം” എന്ന് പഠിപ്പിക്കാന്‍ കൊബായാഷി മാസ്റ്റര്‍മാരില്ല. “എന്റെ ശരീരം എന്റെ അവകാശമാണ്” (my body, my right) എന്ന മുദ്രാവാക്യത്തെക്കുറിച്ച് അറിയില്ല.
അടുത്ത പേജില്‍ തുടരുന്നു
എന്റെ രാഷ്ട്രീയം ഹിന്ദുത്വ വിരുദ്ധമാണ്. ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ ഭൂരിപക്ഷ വര്‍ഗീയതയെ ഞാന്‍ ഭയക്കുന്നു. ഒരു ഹിന്ദു രാഷ്ട്രത്തിന്റെയും ഹിന്ദു ദേശീയതയുടെയും ഭാഗമായി എനിക്ക് ജീവിക്കാന്‍ കഴിയില്ല. നിലവിലെ പ്രധാനമന്ത്രി മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന ഒരാളാണെന്നു വിശ്വസിക്കുന്നില്ല. വന്നുകൊണ്ടിരിക്കുന്ന ഫാസിസത്തെ ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ട് ചുംബിക്കണ്ടെന്നു പറയുമ്പോള്‍ ചുംബിക്കുന്നു. ബീഫ് കഴിക്കരുതെന്ന് പറയുമ്പോള്‍ അത് കഴിക്കുന്നു.
facebookല്‍ പൊതുവേ ശരീരത്തിന്റെ ആഘോഷം പ്രൊഫൈല്‍ പിക്ച്ചറുകളില്‍ മാത്രമാണ്. തീര്‍ച്ചയായും പെണ്ണായത് കൊണ്ട് എഴുതുന്ന രാഷ്ട്രീയത്തെക്കാള്‍ സ്വീകരിക്കപ്പെടുന്നത് ആയിരക്കണക്കിന് like വാങ്ങുന്ന എന്റെ ചിത്രങ്ങളാണ്.
മുഖത്തിനപ്പുറം ഞാന്‍ മിണ്ടിത്തുടങ്ങി മുലയെക്കുറിച്ച്, യോനിയെക്കുറിച്ച്, തീണ്ടാരി തുണിയെക്കുറിച്ച്, രതിയെക്കുറിച്ച്. ഓരോ വാക്കും ആക്രമിക്കപ്പെട്ടു. “യോനീ വന്മതില്‍” (great wall of vagina), വിധു വിന്‍സെന്റിന്റെ ലെസ്ബിയന്‍ വര, ഇഗോണ്‍ ഷീലെയുടെ സ്വയംഭോഗ വരകള്‍ എന്നിവയൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കല പോലും മലയാളിക്ക് അശ്ലീലമാണ്, ഒരു പെണ്ണ് അതൊക്കെ post ചെയ്യുന്നത് അസഹനീയമാണ്.
അവരുടെ കഠിന പരിശ്രമ ഫലമായി പലതും facebook പുറത്തെടുത്തു കളഞ്ഞു. എന്തെഴുതുമ്പോഴും ശരീരം മാത്രമായി കാണുന്നവരുമുണ്ട്. ഈയടുത്ത് കാഞ്ച ഐലയ്യയുടെ നിരീക്ഷണങ്ങളപ്പറ്റി എഴുതിയ കുറിപ്പിനെ ചില SIO പ്രവര്‍ത്തകര്‍ വിമര്‍ശിച്ചപ്പോള്‍ “സവര്‍ണവ ശരീരം” എന്നെഴുതിക്കണ്ടു. പെണ്ണിന്റെ രാഷ്ട്രീയത്തെ ഇപ്പോഴും കെട്ടിയിടുന്നത് ശരീരത്തില്‍ തന്നെ. ആ നിരാശയിലും കുറെ പെണ്ണുങ്ങള്‍ എഴുതുന്നതും വരയുന്നതും കണ്ടു സന്തോഷിക്കുന്നുണ്ട്. ഇത്രത്തോളം ആളുകള്‍ പ്രകോപിതരാവുന്നത് കാണുമ്പോഴാണ് എന്റെ രാഷ്ട്രീയം ഒരു ശരിയാണെന്ന ബോധ്യമുണ്ടാവുന്നത്.
ഫ്യൂഡല്‍ മൂല്യബോധമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള സ്ത്രീകള്‍ patriarchyയെ ചുമക്കുന്നത് കണ്ടാണ് വളര്‍ന്നത്. എന്റെ ജീവിതം ആ മൂല്യ വ്യവസ്ഥയോടുള്ള നിരാസമാണ്.
facebook പേരിനൊപ്പമുള്ള “നാലുകെട്ടില്‍” ബന്ധുക്കളെ അസ്വസ്ഥമാക്കുന്നത് സ്വാഭാവികം. കലോത്സവങ്ങളില്‍ തുടരെ വിജയിച്ചപ്പോഴും ഡിഗ്രിക്ക് റാങ്ക് വാങ്ങിയപ്പോഴും അഭിനന്ദിക്കാത്തവര്‍ ഞാനെഴുതുന്നവ വായിച്ച് എന്റെ ഭാവിയെക്കുറിച്ച് (പെണ്‍കുട്ടിയുടെ ഭാവിയെന്നാല്‍ കല്യാണം എന്ന് മാത്രം അര്‍ത്ഥം) ആകുലപ്പെടുന്നു, അച്ഛനുമമ്മയ്ക്കും കൂസലില്ലെന്നു കാണുമ്പോള്‍ ഇനി മേലാല്‍ മകളുമായി ഈ വീട്ടിലേക്ക് വരേണ്ട എന്ന് ഉത്തരവിടുന്നു. ചരിത്രം നോക്കിയാല്‍ എല്ലാ മനുഷ്യര്‍ക്കും പരിണാമത്തിന്റെ ഒരേ കുടുംബ മഹിമയാണ് അവകാശപ്പെടാനുള്ളത്. ഇല്ലാത്ത കുടുംബത്തിന്റെ ഇല്ലാത്ത പാരമ്പര്യത്തെയോര്‍ത്ത് ആകുലപ്പെടുന്ന ബന്ധുക്കളോട് നമുക്ക് സഹതപിക്കാം..
മുഖത്തിനപ്പുറം ഞാന്‍ മിണ്ടിത്തുടങ്ങി മുലയെക്കുറിച്ച്, യോനിയെക്കുറിച്ച്, തീണ്ടാരി തുണിയെക്കുറിച്ച്, രതിയെക്കുറിച്ച്. ഓരോ വാക്കും ആക്രമിക്കപ്പെട്ടു. “യോനീ വന്മതില്‍” (great wall of vagina), വിധു വിന്‍സെന്റിന്റെ ലെസ്ബിയന്‍ വര, ഇഗോണ്‍ ഷീലെയുടെ സ്വയംഭോഗ വരകള്‍ എന്നിവയൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കല പോലും മലയാളിക്ക് അശ്ലീലമാണ്, ഒരു പെണ്ണ് അതൊക്കെ ുീേെ ചെയ്യുന്നത് അസഹനീയമാണ്.
(great wall of vagina)
എന്റെ രാഷ്ട്രീയം ഹിന്ദുത്വ വിരുദ്ധമാണ്. ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ ഭൂരിപക്ഷ വര്‍ഗീയതയെ ഞാന്‍ ഭയക്കുന്നു. ഒരു ഹിന്ദു രാഷ്ട്രത്തിന്റെയും ഹിന്ദു ദേശീയതയുടെയും ഭാഗമായി എനിക്ക് ജീവിക്കാന്‍ കഴിയില്ല. നിലവിലെ പ്രധാനമന്ത്രി മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന ഒരാളാണെന്നു വിശ്വസിക്കുന്നില്ല. വന്നുകൊണ്ടിരിക്കുന്ന ഫാസിസത്തെ ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ട് ചുംബിക്കണ്ടെന്നു പറയുമ്പോള്‍ ചുംബിക്കുന്നു. ബീഫ് കഴിക്കരുതെന്ന് പറയുമ്പോള്‍ അത് കഴിക്കുന്നു.
എന്റെ facebook പ്രൊഫൈല്‍ നിരന്തരം ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ ചോദ്യം ചെയ്യുന്നു. “നാലുകെട്ടില്‍” സ്വാഭാവികമായും “നട്ടെല്ലുള്ള” ഹിന്ദു പുത്രന്മാരെ അസ്വസ്ഥരാക്കുന്നു. വിരാട് ഹിന്ദുവായി വീട്ടിലേക്ക് മടങ്ങിവരാന്‍ അവര്‍ ഉപദേശിക്കുന്നു, ഭീഷണിപ്പെടുത്തുന്നു. മുസ്‌ലീം കൂട്ടുകാരന് ഒപ്പം നില്‍ക്കുന്ന ചിത്രത്തെ ലവ് ജിഹാദായി വ്യാഖ്യാനിക്കുന്നു.
facebook ആണ് personal is political എന്ന് പറയാനുള്ള ആര്‍ജവം തരുന്നത്. ഇവിടെക്കെത്തുന്ന എല്ലാവരിലും അവരറിയാതെ രാഷ്ട്രീയം ഇടപെടുന്നു. തീര്‍ച്ചയായും ഈ ഇടത്തിന് ആള്‍ക്കൂട്ടത്തിന്റെ സ്വഭാവ സവിശേഷതകളുണ്ട്. പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ചിലപ്പോഴെങ്കിലും ആഴത്തിലുള്ള വിശകലങ്ങളെ നിഷേധിക്കുന്നുണ്ട്.. ആത്മരതിയും പ്രകടനപരതയുമുണ്ട്.
തീവ്ര യുക്തിവാദികളും തീവ്രമതവാദികളും തമ്മിലുള്ള മുഷിപ്പിക്കുന്ന തര്‍ക്കത്തിനിടയില്‍ “ഇന്റര്‍നാഷണല്‍ ചളു യൂണിയന്റെ” സ്പൂഫ് വായിച്ച് പൊളിറ്റിക്കല്‍ ആവാന്‍ മറ്റെവിടെ കഴിയും? പൊതു ജീവിതത്തില്‍ സ്വന്തം പേരില്‍ പറയാന്‍ കഴിയാത്ത പലതും ഫേക്ക് ഐ.ഡിയിലൂടെ പെണ്ണും ആണും ട്രാന്‍സ്‌ജെണ്ടറും വിളിച്ചു പറയുന്നതും ഫെസ്ബുക്കിന്റെ രാഷ്ട്രീയമാണ്.
എന്തിനെയും ആഘോഷിക്കാനുള്ള പ്രവണതയില്‍ സ്വാഭാവികമാവേണ്ട പലതും, രതിയും ആര്‍ത്തവവും ഉള്‍പ്പെടെ മഹത്വവല്‍ക്കരിക്കപ്പെടുന്നുണ്ട്.. മതം പുലമ്പുന്നവരുടെ എണ്ണം കൂടുന്നുണ്ട്. അപ്പോഴും ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം ലിംഗ ഭേദമില്ലാതെ ഉപയോഗിക്കാന്‍ കഴിയുക മറ്റെവിടെയാണ്?
തീവ്ര യുക്തിവാദികളും തീവ്രമതവാദികളും തമ്മിലുള്ള മുഷിപ്പിക്കുന്ന തര്‍ക്കത്തിനിടയില്‍ “ഇന്റര്‍നാഷണല്‍ ചളു യൂണിയന്റെ” സ്പൂഫ് വായിച്ച് പൊളിറ്റിക്കല്‍ ആവാന്‍ മറ്റെവിടെ കഴിയും? പൊതു ജീവിതത്തില്‍ സ്വന്തം പേരില്‍ പറയാന്‍ കഴിയാത്ത പലതും ഫേക്ക് ഐ.ഡിയിലൂടെ പെണ്ണും ആണും ട്രാന്‍സ്‌ജെണ്ടറും വിളിച്ചു പറയുന്നതും ഫെസ്ബുക്കിന്റെ രാഷ്ട്രീയമാണ്.
സിനിമയിലും പാഠപുസ്തകങ്ങളിലും അടുക്കളയില്‍ വരെ കയറിവന്ന്! അരുതുകള്‍ പഠിപ്പിക്കുന്ന ഭരണകൂടത്തിനെ, അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ നിരന്തരം ചോദ്യം ചെയ്യാന്‍ പൌരികള്ക്കും പൌരന്മാര്ക്കും ഒരു ചുമരാണ് Facebook. ഇവിടെ നല്ലൊരു വാചകത്തിനോ ചിത്രത്തിനോ അഭിനന്ദനമായി മടിയില്ലാതെ ആളുകള്‍ ഉമ്മ തരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങള്ക്ക്‌ല പിന്തുണ പ്രഖ്യാപിച്ച് മഴവില്‍ പ്രൊഫൈല്‍ ചിത്രമുണ്ടാക്കുന്നു. FTII വിദ്യാര്‍ത്ഥി ഐക്യദാര്‍ഢ്യവുമായി സമരം നടത്താന്‍ കഴിയുന്നു. ആണ്‍കോയ്മ നിലനില്ക്കുമ്പോഴും എനിക്ക് facebook ഒരു പെണ്ണിടമാണ്. അവളവളെ തുറന്നു വയ്ക്കാന്‍ കഴിയുന്ന ഏക ഇടം.
കടപ്പാട് : മാതൃഭൂമി ആഴ്ചപ്പതിപ്പ്