Daily News
മൂസയുടെ 'പാത്തു' ഗുരുവായൂരില്‍ വെച്ച് വിവാഹിതയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 19, 10:50 am
Sunday, 19th October 2014, 4:20 pm

surabhi[] മീഡിയ വണ്ണില്‍ സംപ്രേക്ഷണം ചെയ്യുന്ന എം.80 മൂസ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ “പാത്തു” എന്ന സുരഭി ലക്ഷ്മി വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു “പാത്തു”വിന്റെ വിവാഹം.

തൃശ്ശൂര്‍ സ്വദേശി വിപിനാണ് സുരഭിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. എം.80 മൂസയിലെ അണിയറ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

നിരവധി സിനിമകളിലും സീരിയലുകളിലും പരസ്യചിത്രങ്ങളിലും തന്റെ സാന്നിധ്യമിയിച്ച സുരഭി ശ്രദ്ധേയയായത് എം.80 മൂസയിലൂടെയാണ്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആക്ഷേപ ഹാസ്യത്തോടെ അവതരിപ്പിക്കുന്ന പരിപാടിയില്‍ സുരഭിയുടെ പാത്തു എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്.

പ്രശസ്ത നടന്‍ വിനോദ് കോവൂര്‍ മൂസയെ അവതരിപ്പിക്കുന്ന പരിപാടിയില്‍ അതുല്‍ ശ്രീവ, അഞ്ജു ശശി, ഇബ്രാഹിം കുട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.