[share]
[] തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.47 ശതമാനം വിജയമാണ് നേടിയിട്ടുള്ളത്.
എസ്എസ്എല്‍സി പരീക്ഷയില്‍ റെക്കോഡ് വിജയമാണ് ഇത്തവണ നേടിയിരിക്കുന്നത്.
വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2013ല്‍ 94.17 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയം നേടിയിരുന്നു. എന്നാല്‍ ഇത്തവണ 1.3% കൂടി വിജയ ശതമാനം 95.47% ആയി.
281 സര്‍ക്കാര്‍ സ്‌കൂളുകള്‍ 100% വിജയം നേടി. 367 എയ്ഡഡ് സ്‌കൂളുകളും 564 അണ്‍ എയ്ഡഡ് സ്‌കൂളുകളടക്കം മൊത്തം 931 സ്‌കൂളുകള്‍ക്ക് 100% വിജയം നേടി.
ഏറ്റവും കൂടുതല്‍ വിജയശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂരും ഏറ്റവും കുറവ് വിജയശതമാനം പാലക്കാട്ടുമാണ്.
പരീക്ഷ അവസാനിച്ച് 25 ദിവസത്തിനുള്ളില്‍ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി വിദ്യാഭ്യാസ വകുപ്പ് പരീക്ഷമൂല്യനിര്‍ണ്ണയത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. നേരത്തേ ഫലപ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചിരുന്നതിനാല്‍ മൂല്യനിര്‍ണയ ക്യാമ്പുകള്‍ നേരത്തേ തുടങ്ങുകയും പൂര്‍ത്തികരിക്കുകയും ചെയ്തിരുന്നു.
ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒമ്പതും സെന്ററുകള്‍ ഉള്‍പ്പെടെ 2,815 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 4,64,310 വിദ്യാര്‍ഥികളുടെ ഫലമാണ് ഇന്നു പുറത്തുവന്നത്.
ശനിയാഴ്ച തന്നെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിരുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. ടാബുലേഷനും വെരിഫിക്കേഷന്‍ നടപടികളും കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാനത്തെ 54 കേന്ദ്രീകൃത ക്യാംപുകളിലായിട്ടായിരുന്നു മൂല്യ നിര്‍ണയം. മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് പരീക്ഷാഭവന്റെ സെര്‍വറിലേക്ക് നേരിട്ട് മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്ന രീതിയാണ് ഇത്തവണ സ്വീകരിച്ചത്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24 ന്് പ്രഖ്യാപിച്ച എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചിരുന്നത്. 94.17 ശതമാനം വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ തവണ വിജയികളായി.
താഴെ പറയുന്ന സൈറ്റുകള്‍ വഴി ഫലമറിയാം:
www.keralapareekshabhavan.in, www.results.kerala.nic.in, www. keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, www.results.itschool.gov.in