ബലാത്സംഗക്കേസ്: തനിക്കെതിരെയുള്ള ആരോപണം മുമ്പ് ബുദ്ധനെതിരേയും ഉണ്ടായി; അസാറാം ബാപ്പു
India
ബലാത്സംഗക്കേസ്: തനിക്കെതിരെയുള്ള ആരോപണം മുമ്പ് ബുദ്ധനെതിരേയും ഉണ്ടായി; അസാറാം ബാപ്പു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Aug 24, 09:32 am
Saturday, 24th August 2013, 3:02 pm

[]അഹമ്മദാബാദ്: തനിക്കെതിരെയുള്ള ലൈംഗികാരോപണ കേസില്‍ യാഥാര്‍ത്ഥ്യമില്ലെന്ന വാദവുമായി ആത്മീയാചാര്യന്‍ ##അസാറാം ബാപ്പു. തനിക്കെതിരെയുള്ള ആരോപണത്തില്‍ കഴമ്പില്ലെന്നും ബുദ്ധന് നേരെ പോലും സമാനമായ ആരോപണം ഉണ്ടായിട്ടുണ്ടെന്നും അസാറാം ബാപ്പു പറയുന്നു.

ഭഗവാന്‍ ബുദ്ധന് പോലും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാന്‍ നിരപരാധിയാണ്. ഞാന്‍ തെറ്റുകാരനാണെങ്കില്‍ അത് തെളിയിക്കണം. അസറാം ബാപ്പു പറയുന്നു.[]

രാജസ്ഥാനിലെ ജോധ്പുരിലുള്ള ആശ്രമത്തില്‍വെച്ച് അസാറാം തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടി കമല മാര്‍ക്കറ്റ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ദല്‍ഹി പോലീസ് കേസെടുത്തത്. വൈദ്യ പരിശോധനയില്‍ പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.

ഈ മാസം 17ന് രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ക്യാമ്പിനിടെയാണ് ബാപ്പു ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബാപ്പുവിന്റെ ഭക്തരാണ്.