സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ സംസാരിക്കുന്നു. കോഴിക്കോട് എന്‍.ഐ.ടിയും ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച സ്വതന്ത്ര സോഫ്റ്റ് വെയറും വിദ്യാഭ്യാസവും എന്ന സെമിനാറില്‍ അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം.
ദയവുചെയ്ത് നിങ്ങള്‍ ലൈറ്റുകള്‍ അണയ്ക്കണം. ഞാന്‍ സംസാരിക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ നോക്കിയിരിക്കണമെന്നില്ല. പീഡനങ്ങള്‍ കണ്ടുകൊണ്ടിരിക്കാന്‍ ഇത് അമേരിക്കയുമല്ല. സ്വതന്ത്ര സോഫ്റ്റ്വെയര് മൂവ്മെന്റിനെക്കുറിച്ചും അത് എങ്ങിനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനെക്കുറിച്ചുമാണ് ഞാനിവിടെ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ മൂവ്മെന്റിന് പുറത്തുള്ളവര്‍ക്ക് ഓപ്പണ്‍ സോഴ്സിനെക്കുറിച്ചും ഫ്രീ സോഫ്റ്റ് വെയറിനക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കി തരേണ്ടത് അത്യാവശ്യമാണ്
സ്വതന്ത്രസോഫ്റ്റ് വെയര്‍ എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ള്ള വിളംബരമായാണ് ഞാന്‍ കാണുന്നത്. ഓപ്പണ്‍ സോഴ്സ് എന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു ആശയമാണ്.
സ്വതന്ത്ര സോഫ്റ്റ്വെയര് എന്നാല്‍ നമ്മുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതാവണം. അതില്‍ വില എന്ന ആശയം ഇല്ല. സ്വതന്ത്ര സേഫ്റ്റ് വെയര്‍ ഉപയോഗിക്കുമ്പോള്‍ നമുക്ക് കുറെ പണം ലാഭിക്കാന്‍ കഴിയുന്നു. എന്നാല്‍ അതല്ലെ ഇവിടെ പ്രധാനം. പണം ലാഭം എന്നത് സ്വാതന്ത്ര്യത്തിന്റെ ഉപോല്പ്പന്നമാത്രമാണ്.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമ്പോള്‍ നാം അനുഭവിക്കുന്നത് സൂഹത്തിന്റെ അടിസ്ഥാന മൂല്യമായ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ സമൂഹത്തെയും യൂസറിന്റെ സ്വാതന്ത്ര്യത്തെയും ബന്ധിപ്പിക്കുന്നു.
ഒരു പ്രോഗ്രം സ്വതന്ത്രമല്ലെങ്കില്‍ അതിനെ നാം നോണ്‍ ഫ്രീ സോഫ്റ്റ് വെയര്‍ എന്നു വിളിക്കുന്നു. ഉപഭോക്താവിനെ അടിമയാക്കുന്ന പ്രോഗ്രാമുകളാണിവ. ഇതൊരുതരത്തില്‍ പറഞ്ഞാല്‍ സാങ്കേതിക രംഗത്തെ കോളനിവല്‍ക്കരണമാണ്. അത് അനീതിയാണ്. പെയ്ഡ് സോഫ്റ്റ് വെയറുകള്‍ ഉപഭോക്താവിനെ വിഭജിക്കുകയും നിസഹായകരുമാക്കുന്നു. വിഭജിക്കുക എന്നുവച്ചാല്‍ ഉപഭോക്താവിന് സോഫ്റ്റ് വെയറിന്റെ പുനര്‍വിതരണം നടത്താന്‍ അനുവാദമില്ലാതാക്കുന്നു. അതോടൊപ്പം സോഴ്സ് കോഡില്ലാത്തതിനാല്‍ സോഫ്റ്റ് വെയറില്‍ തനിക്കാവശ്യമുള്ള മാറ്റങ്ങള്‍ വരുത്താനും ഉപഭോക്താവിന് സാധ്യമല്ല. ഇത് അവരെ നിസഹായകരാക്കുന്നു. യൂസര്‍ക്ക് ആവശ്യമില്ലാത്ത ചിലതായിരിക്കാം ഇത്തരം പ്രോഗ്രാമുകളില്‍ ഉണ്ടായിരിക്കുക.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ എന്ന ആവശ്യം തീര്‍ത്തും ന്യായമാണ്. യൂസര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ നാലു പ്രധാന മൂല്യങ്ങള്‍ ഒരു സോഫ്റ്റ് വെയര്‍ പ്രദാനം ചെയ്യുന്നുവെങ്കില്‍ അതിനെ സ്വതന്ത്രസോഫ്റ്റ് വെയര്‍ എന്നു വിളിക്കാം.
പ്രോഗ്രം ഒരാള്‍ക്കിഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നുവെന്നതാണ് സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ അടിസ്ഥാനം. സോഴ്സ് കോഡിനെ പഠിച്ച് വിപുലപ്പെടുത്താനുള്ള സ്വാതന്ത്ര്യം, മറ്റുള്ളവരുമായി പ്രോഗ്രം പങ്കുവയ്ക്കാനും പുനര്‍വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം, സമൂഹത്തിനു ഉപകാരപ്രദമാവും വിധം മോഡിഫൈഡ് പ്രോഗാം ജനങ്ങള്‍ക്ക് നല്‍കാനുള്ള സ്വാതന്ത്ര്യവും സ്വതന്ത്ര സോഫ്റ്റ് വെയര്‍ നല്കുന്നു. ഈ നാലു സ്വാതന്ത്ര്യങ്ങളാണ് ഒരു സോഫ്റ്റവെയര്‍ ഉപഭോക്താവിന് ഉണ്ടായിരിക്കേണ്ടത്. അത് വ്യക്തിപരമായ ഉപയോഗമായാലും സംഘടിതമായ ഉപയോഗമായാലും സോഫ്റ്റ് വെയറും കംപ്യൂട്ടിങും നിയന്ത്രിക്കാന്‍ ഇവയെല്ലൊം ഉണ്ടെന്ന് ഉറപ്പു വരുത്തണം.
സോഫ്റ്റ് വെയര്‍ നിര്‍മിക്കുന്നതും നിയന്ത്രിക്കുന്നതും ഇന്നത്തെ സമൂഹത്തില്‍ ഒട്ടും ധാര്‍മികതയുള്ള കാര്യമല്ല. എതെങ്കിലും തരത്തില്‍ ഈ സ്വാതന്ത്ര്യങ്ങള്‍ ഒരു പ്രോഗ്രമില്‍ കുറയുകയോ അപര്യാപ്തമാവുകയോ ചെയ്യുകയാണെങ്കില്‍ അതിനെ പ്രൊപ്രൈറ്ററി പ്രോഗ്രം എന്നാണ് പറയുക. അത് സമൂഹത്തിന്റെ നമ്മയ്ക്ക വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ അത് അനാവശ്യമായ അധാര്മികതയുണ്ടാക്കുന്നു.
സ്വതന്ത്രസോഫ്റ്റ് വെയറും പ്രൊപ്രൈറ്ററി സോഫ്റ്റ് വെയറും തമ്മിലുള്ള വ്യത്യാസം എന്നു പറയുന്നത് ഒരു സാങ്കേതിക വ്യത്യാസമല്ല. കോഡ് എങ്ങിനെയഴുതി, എന്തൊക്കെ ഉപയോഗം അതിനൊക്കൊണ്ടുണ്ട് എന്നൊന്നും തരം തിരിച്ചുകാണാനുള്ളതല്ല ഇവ രണ്ടും. എന്നാല്‍ ഇതെങ്ങിനെയാണ് സമൂഹത്തെ ബാധിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രൊപ്രൈറ്ററി പ്രോഗ്രാമിനെയും സ്വതന്ത്ര സോഫ്റ്റ് വെയറിനെയും കാണോണ്ടത്.
സമൂഹത്തിന്റെ വികസനമാണ് സ്വതന്ത്രസോഫ്റ്റ് വെയറിന്റെ ഉപയോഗം കൊണ്ടുണ്ടാവുന്നത്. സമൂഹത്തിനു മനസിലാവുന്ന അറിവ് വിപുലപ്പെടുത്തുകയും അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. ആ അറിവിനെ ആര്‍ക്കും വേണമെങ്കിലും വിപുലപ്പെടുത്തി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അതില്‍ യാതൊരു നിയന്ത്രണവുമില്ല.
എന്നാല്‍ പ്രൊപ്രൈറ്ററി സോഫ്റ്റ് വെയറില്‍ സമൂഹത്തിന്റെ വികസനം നടക്കുന്നില്ല. മറിച്ച ഒരു തരം ആശ്രയബോധം നമ്മില്‍ ഉണ്ടാക്കുന്നു. കോളനിവല്ക്കരിക്കപ്പെടുക എന്നത് വികസനമല്ല. അത് സമൂഹത്തിനു നല്ലതുമല്ല.
ഇതില്‍ സംഭവനകള്‍ ഒന്നുമില്ല, അധികാരത്തിനുള്ള ഉപാധിയാണ്. അടിമയ്ക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ്. ഒരു സോഫ്്റ്റ് വെയറില്‍ ആകര്‍ഷകങ്ങളായ ഫീച്ചറുകള്‍ ഉണ്ടാക്കി യൂസറെ പ്രലോഭിപ്പിക്കുന്നു. അത് യാഥാര്‍ത്ഥത്തില്‍ ഒരുകെണിയാണ്. തന്റെ സ്വാതന്ത്ര്യത്തെ ത്യജിക്കേണ്ടി വരുന്നു. ഇവ യാതൊന്നും നല്‍കുന്നുമില്ല.
സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ലക്ഷ്യം എല്ലാ സോഫ്റ്റുവയറുകളും ഫ്രീ ആയിരിക്കണമെന്നതാണ് അതുപോലെ എല്ലാ ഉപയോക്താക്കള്‍ക്കും തന്റെ സോഫ്റ്റ് വെയറില്‍ അധികാരം നല്‍കുകയുമാണ്. സോഫ്റ്റ് വെയറിനെ പഠിക്കാനും വിപുലപ്പെടുത്താനും മറ്റുള്ളവര്‍ക്ക് അതിന്റെ കോപ്പിനല്കാനും, മോഡിഫൈ ചെയ്യാനും സ്വതന്ത്രസോഫ്റ്റ്വെയര് മൂവ്മെന്റ് സാധ്യമാക്കുന്നു.
ഇവിടെ വീണ്ടും സ്വതന്ത്രസോഫ്റ്റ് വെയര്‍ മൂവ്മെന്റിനെക്കുറിച്ച് വീണ്ടും പറയേണ്ടിവരും. മറ്റുള്ളവരുമായി പ്രോഗ്രം പങ്കുവയ്ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു പെയ്ഡ് സോഫ്റ്റ് വെയറില്‍ അതു സാധ്യമല്ല. അതിന്റെ ലൈസന്‍സ് പ്രശ്നങ്ങള്‍ വരും. ഒരു അപരിചിതന് നമുക്ക സോഫ്റ്റ് വെയര്‍ നല്കാതിരിക്കാം. എന്നാല്‍ നാം കടപ്പെട്ടിരിക്കുന്ന സുഹൃത്തു വന്നു ചോദിക്കുകയാണെങ്കിലോ? ഇവിടെ നമുക്ക് ചെയ്യാനുള്ളത് രണ്ടു തെറ്റുകള്‍ ചെയ്യാം എന്നതാണ്. ഒന്ന് നമ്മുടെ സുഹൃത്തിനോട് പ്രോഗ്രം തരില്ലെന്നു പറയാം. അല്ലെങ്കില്‍ ലൈസന്‍സ് നിയമങ്ങളെ കാറ്റില്‍പറത്തി അവയെ സുഹൃത്തിന് കൈമാറ്റം ചെയ്യാം.
അതില്‍ നാം ചെറിയകുറ്റം തിരഞ്ഞെടുക്കും. നാം നമ്മുടെ സുഹൃത്തിനെ സഹായിക്കും. കാരണം ലൈസന്‍സ് നിര്‍ദേശങ്ങള്‍ ലംഘിച്ചാലും നമുക്ക് സുഹൃത്തിനെ നിലനിര്‍ത്താം. എന്നിരുന്നാലും ഇതെല്ലാം നിങ്ങളുടെ സമൂഹത്തിലെ സാഹോദര്യം ഇല്ലാതാക്കാനുള്ള മനപൂര്‍വ്വമുള്ള ശ്രമങ്ങള്‍ മാത്രമാണ് എന്നിരുന്നാലും അതു കുറ്റമാവാതിരിക്കുന്നില്ല. അത്തരം പ്രവണത നല്ലതുമല്ല.
സുഹൃത്തിനു സോഫ്റ്റ് വെയര്‍ ലഭിച്ചാല്‍ അതിന്റെ ഉടമസ്ഥാവകാശം പിന്നെ അവര്ക്കുകൂടെയാവും. അണ്ഓഥറൈസ്ഡായ ഒരു കോപ്പി എന്നതിലുപരി ഒരു പ്രൊപ്രൈറ്ററി പ്രോഗ്രം എന്ന രീതിയില്‍ അതു നല്ലതുമല്ല.
നിങ്ങള്‍ അത്തരം അവസ്ഥകളില്‍ ചെന്നുപെടരുത്. അങ്ങിനെ പെടാതിരിക്കണമെങ്കില്‍ ഒന്നുകില്‍ കൂട്ടുകാരില്ലാതിരിക്കണം. അതാണ് പ്രൊപ്രൈറ്ററി പ്രോഗ്രം ഡെവലപ്പറുടെ ആവശ്യവും. വിഭജിച്ചു ഭരിക്കുക എന്നതാണ് അവരുടെ നേട്ടം. നിങ്ങളെ സമൂഹത്തില്‍ നിന്നും വിഭജിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രോഗ്രാമുകള്‍ നാം തല്ലിക്കളയണം. മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ പറ്റാത്ത ഏതൊരു പ്രോഗ്രാമും തീര്‍ച്ചയായും തള്ളികളയുകയാണ് വേണ്ടത്. മറ്റൊരാള്‍ക്കും നല്‍കരുതെന്ന നിബന്ധനയില്‍ അഥവ ആരെങ്കിലും അത്തരം പ്രോഗ്രാമുകള്‍ നല്കുകയാണെങ്കില് തന്റെ മനസാക്ഷി അതിനു സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് തള്ളുകയാണ് ഞാന്‍ ചെയ്യുന്നത ഞാനത് കൈകൊണ്ട തൊടാറുപോലുമില്ല. നിങ്ങളും അങ്ങിനെത്തന്നെ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.
മാത്രമല്ല പ്രൊപ്രൈറ്ററി സോഫ്റ്റ് വെയര്‍ കമ്പനികള്‍ നടത്തുന്ന പരസ്യ പ്രചാരണങ്ങളും നാം തള്ളിക്കളയണം. പ്രത്യേകിച്ചും പൈറസി എന്ന വാക്ക്്. പൈറസി തടയാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന പ്രചാരണത്തെയാണ് പ്രധാനമായും തള്ളികളയേണ്ടത്. ഒരാള്‍ക്ക് കൈമാറ്റം ചെയ്യാന്‍ സാധിക്കാത്ത പ്രോഗ്രമുകള്‍ മറ്റുള്ളവര്‍ മോഷ്ടിച്ചിട്ടായാലും പങ്കുവയ്ക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അവരെ പൈററ്റ്സ് എന്നു വിളിക്കുക പോലും ചെയ്യരുതെന്ന് ഞാന്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. ഇതിനെ ഫോര്‍ബിഡന്‍ ഷെയറിങ് എന്നു പറയാം
നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ പ്രോഗ്രം ഉപയോഗിക്കാന്‍ പെയ്ഡ് സോഫ്റ്റ് വെയറുകള്‍ അനുവദിക്കുന്നില്ല. അവര്‍ നിങ്ങളെ ലൈസന്സുകൊണ്ടു അതിനെയെല്ലാം തടയുന്നു. ഒരു വെബ്സൈറ്റ് ഡെവലപ്പിങ് സോഫ്റ്റ് വെയറിനെ കുറ്റം പറയുന്നതൊന്നും പോസ്റ്റു ചെയ്യാന്‍ പറ്റാതെയാണ് ആ വെബ്സെറ്റ് നിര്മിച്ചിട്ടുള്ളതെങ്കില് അത്് നിങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കലാണ്. നിങ്ങളുടെ കോപ്പിപോലും സ്വസ്ഥതമായി ഉപയോഗിക്കാന്‍ പറ്റില്ലെങ്കില്‍ നിങ്ങള്‍ക്ക തീര്‍ച്ചയായും നിങ്ങളുടെ കംപ്യൂട്ടിങ്ങില്‍ അധികാരമില്ലെന്നു സാരം. അതുകൊണ്ടുതന്നെ സോഫ്റ്റുവെയറിനെ ആവശ്യങ്ങള്‍ക്കനുസരിച്ച് എങ്ങിനെയും ഉപയോഗിക്കാന്‍ പറ്റണം.
എന്നാല്‍ അതുമാത്രം പോര. തന്റെ പ്രോഗ്രാമില്‍ മതിയായ മാറ്റങ്ങള്‍ വരുത്താന്‍ യൂസര്‍ക്ക് കഴിയണം. നമ്മുടെ സ്വന്തം കപ്യൂട്ടറിലുള്ള ഫയലുകള്‍ ഉപയോഗിക്കാന്‍ നമുക്ക് സാധിക്കില്ലെന്നതും ഇതിന്റെ പരിമിതിയാണ്. ചില മലീഷ്യസ് ഫയലുകളാണ് മൈക്രോസോഫ്റ്റ് വിന്റോസ്. ഇതെല്ലാം ഡിജിറ്റല്‍ വിലങ്ങുകളാണ്. ഡിജിറ്റല്‍ റിസ്റ്റിക്ഷന് മാനേജ്മെന്റ് എന്നാണ് ഇചതിനെ വിളിക്കുക. യൂസറിനോട് ചോദിക്കാതെതന്നെ പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഇവിടെയും യൂസര്‍ക്ക് താന്‍ കാശുകൊടുത്തു വാങ്ങിയ സോഫ്റ്റ് വെയറില്‍ യാതൊരു അവകാശവുമില്ല.
മൈക്രോസോഫ്റ്റിന്റെ ഒരു പ്രോഗ്രാം നാം ഉപയോഗിക്കുമ്പോള്‍ മൈക്രോസോഫ്റ്റാണ് ആ സിസ്റ്റത്തിന്റെ ഉടമസ്ഥന്. മൈക്രോസോഫ്റ്റ് ഒരു മാല്‍വെയറാണ്. ഒരു അപകടകാരിയായ ഒരു വൈറസാണ് വിന്റോസ്. വിന്റോസ് മാത്രമല്ല മക്കിന്ടോഷും പുതിയ ആപ്പിള്‍ വേര്‍ഷനും ഇതു തന്നെയാണ് സ്ഥിതി. ഇന്സ്റ്റലേഷന് മുതല്‍ ആപ്പിള്‍ തന്റെ ആധിപത്യം യൂസറില്‍ സ്ഥാപിക്കുന്നു. ഒരിക്കല്‍ ഇന്‍സാറ്റാള്‍ ചെയ്താല്‍ വിദൂരത്തു നിന്നും അപ്ലിക്കഷന്‍ ഡിലീറ്റ് ചെയ്യാനും ആപ്പിളിനു കഴിയും.
മാത്രമല്ല ഇതെല്ലാം ഉണ്ടാക്കുന്ന മനുഷ്യന്മാര് തന്നെയാണ് ഇവര്‍ ചെയ്യുന്ന തെറ്റുകള്‍ യൂസര്‍ അനുഭവിക്കേണ്ടിവരും. നമുക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ സോഫ്റ്റ് വെയറില്‍ മാറ്റാന്‍ സാധിക്കണം. അത് ബഗ്ഗായാലും നമുക്ക് മാറ്റാനുള്ള സ്വാതന്ത്യം വേണം. ദശലക്ഷം യൂസേഴ്സിന് തങ്ങളുടെ സോഫ്റ്റ് വെയറില്‍ ആവശ്യമില്ലാത്ത കുറെ കാര്യങ്ങളുണ്ട്. അതൊക്ക മാറ്റണം. അതിന് ആളെ വേണം, ഡെവലപ്പേഴ്സിനും സമയമില്ല. ഇതൊക്ക ചെയ്യാന്‍ കുറെ സമയം വേണം.
കുറെ സോഫ്റ്റ് വെയര്‍ ഇനിയും ഡെവലപ്പ് ചെയ്യാനുണ്ട്. ഏതെങ്കിലും ഒരു യൂസര്‍ക്ക് അതു പഠിച്ച് അതിനെ ഡവലപ്പെ് ചെയ്യാം.അത് മറ്റുള്ളവരുമായി ഷെയര്‍ചെയ്യാം. നമക്കാവശ്യമുണ്ടെങ്കില് അതുപയോഗിക്കാം. അതാണ് സ്വതന്ത്ര സോഫ്റ്റ വെയര്‍.
സ്വാതന്ത്യത്തിന്റെ നാലാമത്തെ മൂല്യം ജനാധിപത്യമാണ് ആര്‍ക്കും യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയണം. പ്രൊപ്രൈറ്ററി പ്രോഗ്രാം യൂസറെ നിയന്ത്രിക്കുന്നു, പ്രൊപ്രൈറ്റര്‍ പ്രോഗ്രാമിനെ നിയന്ത്രിക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ പ്രൊപ്രൈറ്റര്‍ യൂസറെ നിയന്ത്രിക്കുന്നു. സോഫ്റ്റ് വെയര്‍ ഡെവലപ്പറുടെ മനസ്സിലിരിപ്പ് തന്നെ ജനങ്ങളെ കണ്ട്രോള് ചെയ്യണമെന്നാണ്.
ഒരു ഭാഗത്ത് വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക പ്രതിബദ്ധത, ജനാധിപത്യം എന്നിവയും മറുഭാഗത്ത് സോഫ്റ്റ് വെയര്‍ ഉടമയുടെ ഏകാധിപത്യവും യൂസറെ ചൂഷണം ചെയ്യാനുള്ള ത്വര എന്നിവയാണ് നമുക്കുള്ളത്. ഇതില്‍ പ്രൊപ്രൈറ്ററി സോഫ്റ്റ് വെയറിനെ തള്ളിക്കളഞ്ഞ് സമൂഹം സ്വതന്ത്ര സോഫ്റ്റ് വെയറിനെ തിരഞ്ഞെടുക്കണം. ഇതിനായി നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഞങ്ങളുണ്ടാക്കിയ സ്വതന്ത്ര ലോകത്തില്‍ നമുക്കെല്ലാം ഒന്നായി പ്രവര്‍ത്തിക്കാം.
1983ലാണ് ഞാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര് രംഗത്തേക്ക് വന്നത്. 1983 സ്വന്തമായി ഒരു കംപ്യൂട്ടറുണ്ടാവുക എന്നത് സാധ്യമല്ല. മാത്രമല്ല അന്നു ലഭ്യമായ ഒപ്പറേറ്റിങ് സിസ്റ്റം എല്ലാം പ്രൊപ്പ്രൈറ്ററി പ്രോഗ്രാമുകളായിരുന്നു അതില്‍ എന്റേതായ സ്വാതന്ത്യം ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് താന്‍ ഈ രംഗത്തേക്ക് വരുന്നത്. ഞാന്‍ തനിച്ചായിരുന്നു. ആര്‍ക്കും ഞാന്‍ പറയുന്നത് മനസിലായില്ല. ഒരു പ്രതിപക്ഷമായി ഇത് അധികമൊന്നും മുന്നോട്ടു പോകില്ലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പത്രങ്ങളിലേക്ക് കത്തുകളെഴുതുക, രാഷ്ട്രീയക്കാരെ കാണുക തുടങ്ങി തീര്‍ത്തും എനിക്ക് പരിചയമില്ലത്ത ഒരു കാര്യമായിരുന്നു ഇതിന്റെ പ്രചാരണം. കാരണം ഞാനൊരു രാഷ്ട്രീയക്കാരനല്ല. ഒരു ഒപ്പറേറ്റിങ് സിസ്റ്റം ഡെവലപ്പറായ എനിക്ക ചെയ്യാനുണ്ടായിരുന്നത് ഒരു ഓപ്പറേറ്റിങ് സിസ്റ്റം എഴുതുക എന്നതാണ്. പ്രോഗ്രം എഴുതിയ ആള് എന്ന നിലയില്‍ എനിക്ക് അതിനെ മറ്റുള്ളവര്ക്ക സ്വതന്ത്രമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാനാവും. അങ്ങിനെ എനിക്ക് ഈ അനീതിയില്‍ നിന്നു എല്ലാവരെയും രക്ഷിക്കാനാവും.
എനിക്കറിയാം പലര്‍ക്കും ഇതൊരു അനീതിയായി തോന്നുന്നുണ്ടാവില്ല. ഞാന്‍ പരിശ്രമിച്ചില്ലെങ്കില്‍ ആരും ഇതിനു മുതിരില്ലെന്നും എനിക്ക് ബോധ്യമായതോടെയാണ് ഞാന്‍ മുന്നിട്ടിറങ്ങിയത്. അതെന്റെ കടമയായിരുന്നു കാരണം ആരെങ്കിലും മുങ്ങിമരിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍, അടുത്താരും ഇല്ലെങ്കില്‍, തീര്‍ച്ചയായും അത് ബുഷ് അല്ലെങ്കില്‍ അവരെ രക്ഷിക്കുക എന്നത് എന്റെ ധാര്‍മിക ഉത്തരവാദിത്തമാണ്. ആ പ്രസ്താവന കുറെ കടുത്തതായി പോയി എന്നറിയാം എന്നിരുന്നാലും അങ്ങിനെ നിരവധി പേരുണ്ട്. ഡിക്ചെനി, ആഷ്ക്രോഫ്റ്റ്, ഒബാമ ഇവരെയൊന്നും രക്ഷിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ പറയുന്നില്ല.അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ജോര്‍ജ് ഡബ്ല്യു ബുഷിന്റെ നയങ്ങള്‍ തന്നെയാണ് നടപ്പാക്കുന്നത് ജോര്‍ജ് ബുഷ് ലോകമെമ്പാടും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ തിരുത്താന്‍ ഒബാമ ശ്രമിക്കുന്നില്ല. ബുഷിന്റെ പീഡന നയങ്ങള്‍ തന്നെയാണ് ഒബാമ തുടരുന്നത്.
ആദ്യകാലത്ത് സ്വതന്ത്ര സോഫ്റ്റ് വെയറിന് അധികം എതിര്‍പ്പുകളില്ലായിരുന്നു.എനിക്കറിയാം സ്വതന്ത്ര സോഫ്റ്റ് വെയര്‍ വികസിപ്പില് ഒരു വലിയ ജോലിയാണ്. എനിക്കറിയില്ല ഇതെന്നെങ്കിലും അവസാനിക്കാന്‍ പറ്റുമെന്ന് എനിക്കറിയില്ല. നമുക്ക് ഇത് എങ്ങിനെയെങ്കിലും അവസാനിപ്പിക്കണം എങ്കിലെ നമുക്കും സ്വാതന്ത്ര്യമുണ്ടാവുകയുള്ളൂ. അതിനായി ഞാന്‍ മറ്റുള്ളവരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. അടിസ്ഥാനപരമായ ഡിസൈന്‍ ഉണ്ടാക്കി. അതിനൊരു പേരുമിട്ടു. ഒരു ഹാക്കറായിരുന്നതിനാല് പേരും വളരെ രസകരമായിരുന്നു GNU എന്നായിരുന്നു അത്. ഇത് ലിനക്സ് ആയിരുന്നില്ല. ലിന്ക്സ് അതിനുശേഷം സഹകരിക്കാന്‍ തുടങ്ങിയതാണ്. ശരിക്കും GNU/linux എന്നാണ് പറയേണ്ടത്. ഒബുന്ദു അതിനൊരു ഉദാഹരണമാണ്. കാരണം GNUവിന്റെ മറ്റൊരു വേരിയേഷനാണ് ഒബുന്ദു. അതിലും Linuxകൂട്ടിച്ചേര്‍ത്താണ്.
ദശലക്ഷകണക്കിനാളുകള്‍ക്ക് ഇപ്പോഴും അറിയില്ല 1984ല്‍ ആദ്യമായി വികസിപ്പിച്ചത് GNU ആണ്. അതിനുശേഷം 1991ല്‍ ലിനക്സ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. GNU വിനെക്കുറിച്ച് പറയുമ്പോഴും പലരും ആദ്യം ലിനക്സിനെക്കുറിച്ചാണ് പറയുന്നത്. അത് കേള്‍ക്കുന്നത് തന്നെ വേദനാജനകമാണ്. നിങ്ങള്‍ ഉപയോഗിക്കുന്നത് ലിനക്സ് ആണെന്നു പറയാതെ നിങ്ങള്‍ ഉപയോഗിക്കുന്നത് GNU/linux ആണെന്നാണു പറയേണ്ടത്. ദയവു ചെയ്ത് ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് തുല്യ പങ്കാളിത്തം നിങ്ങള്‍ നല്‍കണം.ഒരു പേരില്‍ എന്തിരിക്കുന്നുവെന്നായിരിക്കും. സാധാരണ ഒരു പേരാണങ്കില്‍ അതു പ്രശ്നമില്ല. പക്ഷെ ഇതു ഒരാളുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ച കാര്യമാണ്. നമ്മള് അതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റോസിനെ ഉള്ളിയെന്നു പറഞ്ഞാല്‍ പാചകക്കാര്‍ അന്ധാളിക്കും അതുപോലെ തന്നെയാണ് GNUവും ലിനക്സും.
സ്റ്റാള്‍വാര്‍ട്ട് ഒരിക്കലും സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ കാര്യത്തില്‍ ക്രിയാത്മകമായ ഒരു അഭിപ്രായമില്ലായിരുന്നു. സോഫ്റ്റ്വെയറും ഡെവലപ്പറും സ്വാതന്ത്ര്യം അനുഭവിക്കണമെന്ന് അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഓപ്പണ്‍ സോഴ്സും സ്വതന്ത്രസോഫ്റ്റ് വെയറും തമ്മില്‍ നല്ല വ്യത്യസമുണ്ടെന്ന്. സ്വയം സ്വാതന്ത്ര്യം വേണമെന്ന് അദ്ദേഹത്തിനുമില്ലായിരുന്നു. സൗകര്യത്തിനുവേണ്ടി തന്റെ സ്വാതന്ത്ര്യം അടിയറവ് വച്ചു. 1991ലാണ് ടോള്വാര്ട്ട് ലിനക്സ് ഡെവലപ്പ് ചെയ്യുന്നത്. സ്വാതന്ത്ര്യത്തെ മാനിക്കാത്തവരുടെ പേരിനൊപ്പം GNUവിന്റെ പേരു ചേര്‍ത്തു വായിക്കരുത്.
വിദ്യാഭസത്തില് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ചെലവുകള്‍ കുറയ്ക്കും. കാരണം ഒരോ വര്‍ഷവും പുതിയ പുതിയ വേര്‍ഷനുകളില്‍ പ്രൊപ്രൈറ്ററി പ്രോഗ്രാമുകള്‍ ഇറങ്ങുമ്പോള്‍ വിദ്യാഭ്യാസ സ്ഥപനങ്ങള്ക്ക അത് താങ്ങാനുവുന്നതിലും ഉപരിയാണ്. മാത്രമല്ല അവയെ മോഷ്ടിക്കാനും നാം ശ്രമിക്കും. അതിന്റെ അണ്‍ഓഥറൈസ്ഡ് വേര്‍ഷനുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് ആശാസ്യമല്ല. ചിലര്‍ പറയും കുട്ടികള്‍ രണ്ടും പഠിക്കട്ടേയെന്ന് അതും ശരിയല്ല. അതു കുട്ടികള്‍ക്ക വിസ്ക്കിയും വെള്ളവും നല്കുന്നതിനു സമാനമാണ്. മാത്രമല്ല കുട്ടികളില്‍ അധാര്‍മികത വളര്‍ത്താന്‍ മാത്രമേ അതു സഹായിക്കൂ.
തയ്യാറാക്കിയത് സരിത കെ വേണു