Daily News
തക്കാളി ജ്യൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Sep 22, 10:31 pm
Wednesday, 23rd September 2015, 4:01 am

recipe-01വളരെ ഹെല്‍ത്തിയായ ഒരു വിഭവമാണ് തക്കാളി ജ്യൂസ്. സ്‌കിന്നിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് നല്ലതാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വളരെ ടേസ്റ്റിയായ ഒരു വിഭവം കൂടിയാണിത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും.

ചേരുവകള്‍

തക്കാളി- 2 എണ്ണം
ഉപ്പ്- പാകത്തിന്
കുരുമുളക്‌പൊടി- 1/2 ടീസ്പൂണ്‍
ഐസ് ക്യൂബ്- ആവശ്യത്തിന്
നാരങ്ങാനീര്- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

തക്കാളി ഫ്രീസറില് വെച്ച് നന്നായി തണുപ്പിക്കുക.  ശേഷം തക്കാളി മിക്‌സിയില് അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളകുപൊടി, ഉപ്പ്, ഐസ്‌ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം ഉപയോഗിക്കാം.