നയതന്ത്രം, വ്യാപാരം, സാംസ്‌ക്കാരികം, കായികം തുടങ്ങി പാകിസ്ഥാനുമായി സര്‍വ്വമേഖലകളിലുമുള്ള ബന്ധം ഉപേക്ഷിക്കണമെന്നാണ് ബില്‍ ആവശ്യപ്പെടുന്നത്.
ന്യൂദല്‍ഹി: പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ രാജീവ് ചന്ദ്രശേഖര്‍ എം.പിയുടെ സ്വകാര്യ ബില്‍. മറ്റു ലോകരാജ്യങ്ങള്‍ പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെങ്കില്‍ ഇന്ത്യ ആദ്യം പ്രഖ്യാപിക്കണമെന്നും വര്‍ഷങ്ങളായി പാകിസ്ഥാനില്‍ നിന്നുള്ള ഭീകരാക്രമണങ്ങളുടെ ഇരകളാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
1998 നും 2017നും ഇടയ്ക്ക് ഭീകരാക്രമണങ്ങളില്‍ 14,741 സിവിലിയന്‍സും 6274 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ബില്‍ അവതരിപ്പിച്ച് കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ എം.പി പറഞ്ഞു.
Read more: ട്രംപിനെ തിരിച്ചടിച്ച് ഇറാന്‍; രണ്ട് അമേരിക്കന്‍ ഗുസ്തി താരങ്ങള്‍ക്ക് ഇറാന്‍ അനുമതി നിഷേധിച്ചു
നയതന്ത്രം, വ്യാപാരം, സാംസ്‌ക്കാരികം, കായികം തുടങ്ങി പാകിസ്ഥാനുമായി സര്‍വ്വമേഖലകളിലുമുള്ള ബന്ധം ഉപേക്ഷിക്കണമെന്നാണ് ബില്‍ ആവശ്യപ്പെടുന്നത്.
അതേ സമയം ബില്ലിനെതിരെ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് രംഗത്തെത്തി. അമേരിക്കയിലെ നിയമത്തെ പകര്‍ത്തി എഴുതിയത് കൊണ്ടായില്ലെന്നും പാകിസ്ഥാനെതിരെ ഭരണരംഗത്ത് നിന്നാണ് നടപടി വേണ്ടതെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.