India
മതവിദ്വേഷംവളര്‍ത്തുന്ന ലേഖനം: സുബ്രഹ്മണ്യസ്വാമിയെ ചോദ്യം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jan 16, 07:20 am
Monday, 16th January 2012, 12:50 pm

ന്യൂദല്‍ഹി: സുബ്രഹ്മണ്യ സ്വാമിയെ ദല്‍ഹി പൊലീസ് ചോദ്യം ചെയ്തു. മതവിദ്വേഷം വളര്‍ത്തുന്ന ലേഖനം എഴുതിയതിന്റെ പേരിലാണ് നടപടി. രാവിലെ 11 മണിയോടെ അഭിഭാഷകര്‍ക്കൊപ്പമാണ് സ്വാമി ദല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി.

മുസ്‌ലീംകള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന തരത്തില്‍ എഴുതിയ ലേഖനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് സ്വാമിക്കെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ സ്വാമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിനോട് നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അതിനിടെ ഈ മാസം 30വരെ സ്വാമിയെ അറസ്റ്റു ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കിയിരുന്നു.
Malayalam News