Kerala
പ്ലസ് ടു പരീക്ഷാ ഫലം; വിജയ ശതമാനം 83.75, ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരില്‍; കുറവ് പത്തനംതിട്ടയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 10, 05:57 am
Thursday, 10th May 2018, 11:27 am

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ പ്ലസ് ടു വിജയ ശതമാനം 83.75 മാണുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പരീക്ഷ എഴുതിയവരില്‍ 3,09,065 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

ഏറ്റവുമധികം വിജയശതമാനം നേടിയത് കണ്ണൂര്‍ ജില്ലയില്‍ (86.75). ഏറ്റവും കുറവ് വിജയശതമാനം പുറത്തുവന്നത് പത്തനംതിട്ടയിലുമാണ് (77.16).


ALSO READ: ‘എല്ലാം സമയമാകുമ്പോള്‍ വ്യക്തമാകും’; ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ യു.ഡി.എഫിനായിരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി


സംസ്ഥാനത്തെ 79 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്ക് ലഭിച്ചു. സേ പരീക്ഷകള്‍ ജൂണ്‍ 5 മുതല്‍ 12 വരെ നടക്കുമെന്ന് ഫലം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

വിഎച്ച്എസ്ഇ വിഭാഗത്തിന് 90.24 ആണ് വിജയ ശതമാനം.