രണ്ടാഴ്ച്ചക്കുള്ളില്‍ 500ല്‍ പരം ഫലസ്തീനികളെ കൊന്നുതള്ളിക്കൊണ്ടുള്ള, ഗാസയിലേയ്ക്കുള്ള ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ബറാക്ക് ഒബാമ ആഹ്വാനം നല്‍കുകയുണ്ടായി.
ഹമാസില്‍ നിന്നും റോക്കറ്റ് ആക്രമണം ഉണ്ടായതിന്റെ പ്രതികരണമെന്ന നിലയിലാണ് ഇസ്രഈല്‍ സൈന്യം അധിനിവേശം നടത്തിയത്. ഈ അധിനിവേശത്തില്‍ 15 ഇസ്രഈല്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.
ഇന്ന് ഒബാമ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് അടിയന്തിരമായി വെടിനിര്‍ത്തലിനുള്ള ആഹ്വാനം നല്‍കിയിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ആഴ്ച്ച 548 ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രഈലി ആയുധങ്ങളില്‍ 95 ശതമാനവും അമേരിക്ക നല്‍കിയതാണ്. ഇതുകൂടാതെ ഇസ്രഈലിന്റെ സൈനിക ബജറ്റിന്റെ അഞ്ചിലൊന്ന് വരുന്ന സൈനിക സഹായങ്ങളും അമേരിക്ക നല്‍കുന്നുണ്ട്.
2009ല്‍ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഡേവിഡ് മിലിബാന്റ് പറയുന്നതനുസരിച്ച് ബ്രിട്ടന്‍ കേവലം ഒരു ശതമാനം ആയുധങ്ങളാണ് ഇസ്രഈലിന് നല്‍കിയത്.
എന്നാല്‍,
95% ആയുധങ്ങള്‍ ഇസ്രഈലിന് നല്‍കുന്നത് അമേരിക്കയാണ്.
2-4% വരെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളതാണ്.
1% ബ്രിട്ടനില്‍ നിന്നും
അന്ന് ഡേവിഡ് പാര്‍ലമെന്റിനോട് പറഞ്ഞത്;
“കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇസ്രഈല്‍ തങ്ങളുടെ മൊത്തം സൈനികോപാധികളുടെ 95ശതമാനവും വാങ്ങുന്നത് അമേരിക്കയില്‍ നിന്നാണ്. ഒരു ചെറിയഭാഗം യൂറോപ്യന്‍ യുണിയനില്‍ നിന്നും വാങ്ങുന്നുണ്ട്. ഇംഗ്ലണ്ടില്‍ നിന്നും 1 ശതമാനം സൈനികോപാധികള്‍ വാങ്ങുന്നുവെന്നാണ് കണക്ക്.”
അടുത്ത പേജില്‍ തുടരുന്നു
ഡേവിഡിന്റെ റിപ്പോര്‍ട്ട് വീണ്ടും നീളുന്നു. 2012-13 കാലങ്ങളില്‍ അമേരിക്ക 3.1 ബില്യണ്‍ ഡോളര്‍ (1.8 ബില്യണ്‍ പൗണ്ട്) വര്‍ഷം തോറും അമേരിക്ക ഇസ്രഈലിന് നല്‍കിയിരുന്നു. അതില്‍ തന്നെ ഭൂരിഭാഗം തുകയും നേരിട്ട് ആയുധമെന്ന നിലയിലാണ് നല്‍കിയിരുന്നതും.
$3.1ബില്യണ്‍ ഇസ്രഈല്‍ സൈന്യത്തിന് അമേരിക്കയുടെ വര്‍ഷം തോറുമുള്ള സഹായം.
അമേരിക്കയില്‍ നിന്നും അന്തര്‍ദേശീയ സഹായം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന രാജ്യമാണ് ഇസ്രഈല്‍.
ടേബിള്‍:
2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ അമേരിക്കയില്‍ നിന്നും വിദേശ സഹായം സ്വീകരിച്ച ആദ്യത്തെ 10 രാജ്യങ്ങള്‍
സാമ്പത്തിക വര്‍ഷം 2012 | സാമ്പത്തിക വര്‍ഷം 2013 ലെ അപേക്ഷകള്‍ |
രാജ്യം | വിതരണം (estimated) |
രാജ്യം | വിതരണം (estimated) |
ഇസ്രഈല്‍ | $3075 | ഇസ്രഈല്‍ | $3100 |
അഫ്ഗാനിസ്ഥാന്‍ | $2327 | അഫ്ഗാനിസ്ഥാന്‍ | $2505 |
പാകിസ്ഥാന്‍ | $2102 | പാകിസ്ഥാന്‍ | $2228 |
ഇറാഖ് | $1683 | ഇറാഖ് | $2045 |
ഈജിപ്ത് | $1557 | ഈജിപ്ത് | $1563 |
ജോര്‍ദാന്‍ | $676 | ജോര്‍ദാന്‍ | $671 |
കെനിയ | $652 | നൈജീരിയ | $599 |
നൈജീരിയ | $625 | താന്‍സാനിയ | $571 |
എത്തിയേപ്പിയ | $580 | ദക്ഷിണാഫ്രിക്ക | $489 |
താന്‍സാനിയ | $531 | കെനിയ | $460 |
Source: Congressional Budget Justification Summary Tables, FY2013, Country/Account Summary (spigots) FY2012 estimates and FY2013 request tables.
കുറിപ്പ്: 150 വിദേശകാര്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുമുള്ള ഫണ്ടിങ് മാത്രമേ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. പ്രതിരോധ ബജറ്റില്‍ നിന്നുമുള്ള ഫണ്ടിങ് സ്വീകരിക്കുന്നതില്‍ 2012,13 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പാകിസ്ഥാനാണ്. Overseas Contingency Operations (OCO) ഫണ്ടിങ്ങിലും നിരവധി രാജ്യങ്ങള്‍ ഉണ്ട്.
2013ലെ കണക്കുകളനുസരിച്ച് 6.27 മില്യണ്‍ പൗണ്ട് (10.7 മില്യണ്‍ ഡോളര്‍) ന്റെ ആയുധങ്ങളാണ് ബ്രിട്ടന്‍ ഇസ്രഈലിന് നല്‍കുന്നത്. അവയില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു:
സ്‌ഫോടനങ്ങള്‍ നടത്തുന്നതിനുവേണ്ടിയുള്ള സൈനിക ഉപകരണങ്ങളുടെ ഭാഗങ്ങള്‍ (രണ്ട് ലൈസന്‍സുകള്‍).
ഭൗമോപരിതലത്തില്‍ നിന്നും ആകാശത്തേയ്ക്ക് അയക്കാവുന്ന മിസൈലുകള്‍ക്കു വേണ്ടിയുള്ള (surface-to-air missiles) ഉപകരണങ്ങള്‍
ടാര്‍ജറ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളുടെ ഭാഗങ്ങള്‍ (നാല് ലൈസന്‍സുകള്‍).
2013ല്‍ എത്ര തുക നല്‍കിയെന്ന് നമുക്ക് കൃത്യമായ അറിവില്ല. എന്നാല്‍ അതേ വര്‍ഷം ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കാന്‍ ബ്രിട്ടീഷ് കമ്പനികളുടെ 113 സൈനികോപകരണ കയറ്റുമതി കരാറുകള്‍ക്കാണ് ബ്രിട്ടന്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളത് എന്ന വിവരം നമുക്ക് നന്നായറിയാം. 6.27 മില്യണ്‍ തുകയുടെ കരാറുകളാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ലൈസന്‍സ് നല്‍കി വിറ്റ മൊത്തം തുക ഇതല്ല.
ഇതുകൂടാതെ തദ്ദേശ ആയുധനിര്‍മാണത്തെ പുഷ്ടിപ്പെടുത്തുന്നതിനുവേണ്ടി ഇസ്രഈലിന് വീണ്ടും 3 മില്യണ്‍ പൗണ്ട് തുകയുടെ സൈനിക സഹായവും ബ്രിട്ടന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇസ്രഈലിന് സഹായങ്ങള്‍ നല്‍കുന്നത് 1999ല്‍ തന്നെ ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
ഒരോ വര്‍ഷവും ഇസ്രഈല്‍ 15 ബില്യണ്‍ ഡോളറാണ് അതിന്റെ സൈന്യത്തിനായി ചിലവഴിക്കുന്നത്. ഇതിന്റെ അഞ്ചിലൊന്ന് നല്‍കുന്നതാകട്ടെ അമേരിക്കയും.
എന്നിരുന്നാലും ഇസ്രഈലി വലതുപക്ഷക്കാര്‍ അമേരിക്കയുടെ ഈ സഹായം കുറയ്ക്കാനായി ശ്രമിക്കുന്നു. കാരണം ഇസ്രഈല്‍ രാഷ്ട്രീയത്തിലുള്ള അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇത് ശക്തിപകരും എന്നാണവരുടെ പക്ഷം.
മാത്രവുമല്ല മുന്‍ പ്രസിഡന്റുമാരുമായി താരതമ്യം ചെയ്താല്‍ ബറാക്ക് ഒബാമയും സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇസ്രഈലിന് കുറച്ചു മാത്രം പിന്തുണ നല്‍കുന്നവരാണ്.
ജിഡിപിയുടെ ഏറ്റവും കൂടുതല്‍ ഭാഗവും സൈനികാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന മുന്‍പന്തിയിലുള്ള രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് ഇസ്രഈല്‍.
ജിഡിപിയുടെ
6% സൈനികാവശ്യങ്ങള്‍ക്കായി ഇസ്രഈല്‍ വിനിയോഗിക്കുന്നു.
ഇസ്രഈലിന്റെ മൊത്തം ജി.ഡി.പി 242 ബില്യണ്‍ ഡോളറാണ്. അതില്‍ 6 ശതമാനം സൈനിക മേഖലയ്ക്കായി ഇസ്രഈല്‍ വിനിയോഗിക്കുന്നു. ഒമാന്‍ (11.5%), സൗദി അറേബ്യ (9%), അഫ്ഗാനിസ്ഥാന്‍ (6.2) എന്നീരാജ്യങ്ങള്‍ കഴിഞ്ഞാല്‍ നാലാം സ്ഥാനത്താണ് ഇസ്രഈല്‍ വരുന്നത് എന്നാണ് സൈനിക വിനിയോഗത്തെ കുറിച്ചുള്ള ലോകബാങ്ക് റാങ്കിങ് വ്യക്തമാക്കുന്നത്.
അമേരിക്ക സ്വന്തം ജി.ഡി.പിയുടെ 3.8 ശതമാനം സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ബ്രിട്ടന്‍ 2.3 ശതമാനവും.
80 കളില്‍ ഇസ്രഈലിന്റെ ജി.ഡി.പിയില്‍ നിന്നുള്ള സൈനിക വിനിയോഗത്തിന്റെ തോത് വളരെ കൂടുതലായിരുന്നു, 24% !! പ്രതിരോധ വകുപ്പിനായിരുന്നു ഇതില്‍ നല്ലൊരു തുക ചിലവഴിച്ചത്. ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടികളെ തുടര്‍ന്ന് അത് കുറഞ്ഞുവരികയായിരുന്നു.
മൊഴിമാറ്റം | ഷഫീക്ക് എച്ച്.
കടപ്പാട്: എ.എം.പി.പി.3.ഡി