സ്പോര്‍ട്സ് ഡെസ്‌ക്3 hours ago
കാഠ്മണ്ഡു: ഭൂകമ്പം കനത്ത നാശം വിതച്ച നേപ്പാളിനെ പഴയ നിലയിലേക്ക് തിരികെ കൊണ്ട് വരുന്നതിനായി ഏകദേശം 200 കോടി ഡോളര്‍ വേണ്ടി വരുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍. വിവിധ രാജ്യങ്ങളില്‍ നിന്നടക്കമുള്ള സഹായമാണ് ഇക്കാര്യത്തില്‍ നേപ്പാള്‍ പ്രതീക്ഷിക്കുന്നത്.
ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുലക്ഷം രൂപവീതം നഷ്ടപരിഹാരം നേപ്പാള്‍ സര്‍ക്കാര്‍ നല്‍കും. ഇത് കൂടാതെ മരിച്ചവരുടെ ശവസംസ്‌കാര കര്‍മങ്ങള്‍ നടത്താന്‍ 40,000 രൂപയും തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ 25000 രൂപയും നല്‍കാനും നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6204 ആയി. മരണ സംഖ്യ ഇനിയും ഉയരുമെന്നും 15,000 വരെ ഉയര്‍ന്നേക്കാമെന്നും സൈനിക മേധാവി ജി.എസ്. സന്ധു അറിയിച്ചു. 13,932 പേര്‍ക്കാണ് ഭൂകമ്പത്തില്‍ പരിക്കേറ്റിരുന്നത്.