തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ 200-ലേറെ ജീവനക്കാര്‍ സ്വകാര്യബസ് മുതലാളിമാരാണെന്ന് റിപ്പോര്‍ട്ട്. കോര്‍പ്പറേഷനിലെ ജീവനക്കാര്‍ സ്വകാര്യബസ് മുതലാളിമാരാണെന്ന ആരോപണത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
സ്വന്തമായി ബസുള്ളവര്‍ ഉടന്‍ തന്നെ അറിയിക്കണമെന്ന് നേരത്തേ മാനേജിംഗ് ഡയറക്ടര്‍ ജീവനക്കാര്‍ക്ക് കത്ത് നല്‍കിയിരുന്നു. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ ബസ് മുതലാളിമാരായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉള്ളത്. കെ.എസ്.ആര്‍.ടി.സി ബസുകളുടെ വരുമാനത്തിന് വെല്ലുവിളിയാവുന്ന പല സ്വകാര്യ ബസുകളും കോര്‍പ്പറേഷന്‍ ജീവനക്കാരുടേതാണ്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വരുമാനമുല്‌ള മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ നിയമം കാറ്റില്‍ പറത്തി പല ജീവനക്കാരും ഒളിഞ്ഞും തെളിഞ്ഞും ഇത് ചെയ്യുന്നുണ്ട്.
ഇത് കൂടാതെ അച്ഛന്‍, അമ്മ, ഭാര്യ എന്നിവരുടെ പേരില്‍ ബസ് നടത്തുന്ന ജീവനക്കാരുമുണ്ട്. സ്വന്തം ബസ്സിനു വേണ്ടി ആര്‍.ടി.എ യോഗത്തിലെത്തിയ കരുനാഗപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ രഞ്ജിത്ത് രമണനേയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ഉടമയായ മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ബാസ്റ്റിന്‍ പി. ജോണിനേയും കഴിഞ്ഞ ദിവസ സസ്‌പെന്‍ഡ് ചെയ്തത്.
ആന്ധ്രാ പ്രദേശിലേയും കര്‍ണാടകയിലേയും കോര്‍പ്പറേഷനുകളെ മാതൃകയാക്കി ക്രമക്കട് കാട്ടുന്നവരെ പിരിച്ചു വിടാനാണ് നീക്കം.