[]തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെപി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തും.
വൈകുന്നേരം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന മോഡി നാളെ രാവിലെ കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
മോഡി കടന്നുപോകുന്ന സമയത്ത് സംസ്ഥാനത്ത് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പോലീസും കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.
ഇന്ന് വൈകുന്നേരം 6.20ന് എത്തുന്ന മോഡി ഏഴിനു മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ബിജെപി സംസ്ഥാന നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കും.
ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും പ്രധാന നേതാക്കളും ഉള്‍പ്പെടെ 98 പേര്‍ യോഗത്തില്‍ പങ്കെടുക്കും.
പത്മനാഭസ്വാമി ക്ഷേത്രസന്ദര്‍ശനം, കവടിയാര്‍ കൊട്ടാരസന്ദര്‍ശനം എന്നിവയാണ് പാര്‍ട്ടി യോഗങ്ങള്‍ക്കു പുറമേയുള്ള മോഡിയുടെ മറ്റു പരിപാടികള്‍. ഒമ്പതോടെ ഹെലികോപ്റ്ററില്‍ കൊല്ലത്തേക്കു തിരിക്കും.
നാളെ കൊല്ലത്തു നടക്കുന്ന മാതാ അമൃതാനന്ദമയിയുടെ 60ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം ഹെലികോപ്റ്ററില്‍ മടങ്ങിയെത്തുന്ന മോഡി പ്രത്യേക വിമാനത്തില്‍ തമിഴ്‌നാട്ടിലേക്കു പോകും.