2002 ഗുജറാത്ത് കലാപം: കോട്‌നാനിക്ക് വധശിക്ഷ നല്‍കരുതെന്ന ആവശ്യവുമായി വീണ്ടും മോഡി സര്‍ക്കാര്‍
India
2002 ഗുജറാത്ത് കലാപം: കോട്‌നാനിക്ക് വധശിക്ഷ നല്‍കരുതെന്ന ആവശ്യവുമായി വീണ്ടും മോഡി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th September 2013, 11:52 am

[]അഹമ്മദാബാദ്:  2002 ഗുജറാത്ത് കലാപകേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി മായാ ##കോട്‌നാനിക്ക് വധശിക്ഷ നല്‍കരുതെന്ന് മോഡി സര്‍ക്കാര്‍.

കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ്(എസ്.ഐ.ടി) മോഡി സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

കോട്‌നാനിക്കെതിരെ നേരിട്ട് തെളിവുകളില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കമാല്‍ ത്രിവേദി പറഞ്ഞതിന് പിന്നാലെയാണ് മോഡി സര്‍ക്കാര്‍ മായ കോട്‌നാനിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

2002 ലെ കലാപത്തില്‍ 28 വര്‍ഷം കഠിന തടവാണ് മായ കോട്‌നാനിക്ക് വിധിച്ചത്. നരോദ പാട്യയില്‍ 97 മുസ്‌ലീങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കലാപം ആസൂത്രണം ചെയ്തതിന് പിന്നില്‍ കോട്‌നാനിയുമുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ മായ കോട്‌നാനി, ബാബു ബജ്‌റംഗി എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ കോട്‌നാനിക്ക് വധശിക്ഷ നല്‍കരുതെന്ന ആവശ്യവുമായി സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കോട്‌നാനിക്ക് വധശിക്ഷ ശുപാര്‍ശ ചെയ്യുന്നതിന് മുമ്പായി അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം അറിയണമെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്.