[]ന്യൂദല്‍ഹി: ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ വിവാഹ പ്രായം കുറയ്ക്കുന്നത് തന്നെയാണ് നല്ലതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമതാ ശര്‍മ.
വിവാഹ പ്രായം കുറയ്ക്കണമെന്ന് തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മമതാ ശര്‍മ പറഞ്ഞു. വിവാഹ പ്രായം കുറയ്ക്കണമെന്ന നിര്‍ദേശം ഉയര്‍ന്നാല്‍ വനിതാ കമ്മീഷന്‍ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം നിലപാട് വ്യക്താമാക്കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം വിവാഹ പ്രായം കുറയ്ക്കുന്നത് അംഗീകരിക്കാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് പറഞ്ഞു.
മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്‌ലീം ലീഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ മുസ്‌ലീം സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
മുസ്ലീംലീഗ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ.കെ വിഭാഗം, മുജാഹിദ് ഇരുവിഭാഗങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി, എം.ഇ.എസ്, എം.എസ്.എസ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
പിന്നീട് ജമാഅത്തെ ഇസ്‌ലാമി ഇതിനെതിരെ നിലപാടെടുക്കുയും ചെയ്തിരുന്നു.