Daily News
മഞ്ജുവാര്യര്‍ ജോയ് മാത്യവിന്റെ നായികയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jun 27, 07:08 am
Friday, 27th June 2014, 12:38 pm

[] ഹൗ ഓള്‍ഡ് ആര്‍ യൂ നല്‍കിയ വന്‍ വിജയത്തിനു ശേഷം നിരവധി കഥാപാത്രങ്ങളാണ് മഞ്ജു വാര്യരെ തേടിയെത്തുന്നത്. ഏറെ ശ്രദ്ധയോടെയാണ് മഞ്ജു തനിക്ക് ലഭിക്കുന്ന ഓഫറുകളോട് പ്രതികരിക്കുന്നത്.

ജോയ് മാത്യു നായകനായി വരുന്ന ഒരു ചിത്രത്തില്‍ നായികയായി മഞ്ജു അഭിനയിച്ചേക്കുമെന്നാണ് പുതിയ വിവരം. ഷട്ടര്‍ എന്ന സിനിമയുടെ സംവിധാനത്തിലൂടെ ഏരെ ശ്രദ്ധ നേടിയ ജോയ് മാത്യൂ തന്നെയായിരിക്കും െ്രെകം ത്രില്ലര്‍ രീതിയിലുള്ള ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ചിത്രത്തില്‍ മഞ്ജു വാര്യര്‍ ജോയ് മാത്യവിന്റെ ഭാര്യയായി വേഷമിടുമ്പോള്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനെയായിരിക്കും ജോയി മാത്യൂ അവതരിപ്പിക്കുക. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനീഷ് അന്‍വര്‍ ആയിരിക്കും ഈ സിനിമ സംവിധായകന്‍.

അതേസമയം ഇതുവരെ മഞ്ജുവുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജോയി മാത്യു പറഞ്ഞു. സംവിധായകന്റെ കാര്യത്തിലും സ്ഥിരീകരണം ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.