മമ്മൂട്ടി ഒരു ചാനലിന്റെ തലപ്പത്തേക്ക് വന്നപ്പോഴാണ അതില്‍ രാഷ്ട്രീയം കലര്‍ന്നത്. അദ്ദേഹത്തിനൊരു ഇടതുപക്ഷ ചുവ കാണുകയായിരുന്നു. അദ്ദേഹമൊരു കമ്യൂണിസ്റ്റുകാരനാണോയെന്ന് കൃത്യമായി പറയാന്‍ എനിക്ക് അറിയില്ല. നിലനില്‍പ്പിന് വേണ്ടിയുള്ള കമ്യൂണിസമാണിത്. കറകളഞ്ഞ കമ്യൂണിസ്റ്റാണ് തിലകന്‍. ഇന്നും ദൈവമേ എന്ന് വിളിക്കാത്തയാളാണദ്ദേഹം. സിനിമയുടെ പൂജക്ക് പോലും അദ്ദേഹം വരാറില്ല. അലി അക്ബര്‍ സംസാരിക്കുന്നു.
ഫേസ് ടു ഫേസ്/അലി അക്ബര്‍
(2010 ഓഗസ്റ്റ് 10 ന് അലി അക്ബറുമായി ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖം)
മലയാള സിനിമയില്‍ നടക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ നമ്മോട് വിളിച്ചു പറയാന്‍ ശ്രമിച്ച നടനാണ് തിലകന്‍. ആ ധൈര്യത്തിന് തിലകന്‍ നല്‍കേണ്ടി വന്നത് തന്റെ അഭിനയജീവിതത്തിന്റെ ഒരു വലിയ ഭാഗം തന്നെയാണ്. സിനിമയില്‍ നിന്നും അദ്ദേഹത്തെ തൂത്തെറിയാന്‍ ചിലര്‍ ശ്രമിച്ചു. സീരിയല്‍ അഭിനയമെന്ന അവസാനത്തെ അത്താണിയും നിഷേധിക്കാന്‍ അവര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആ ശ്രമത്തില്‍ അവര്‍ ഒരളവോളം വിജയുക്കുകയും ചെയ്തു. പക്ഷേ അത്തരം ശ്രമങ്ങള്‍ മലയാളി പ്രേക്ഷകന് നഷ്ടപ്പെടുത്തിയത് തിലകനിലെ അഭിനയപ്പെരുന്തച്ചനെയായിരുന്നു. പകരം വെയ്ക്കാനാവാത്ത അതുല്യനടനെയായിരുന്നു.[]
അങ്ങനെ മലയാളിക്ക് പൂര്‍ണ്ണമായി നഷ്ടമാകുമെന്ന് കരുതിയ ആ അതുല്യപ്രതിഭയെവച്ച് സിനിമ പിടിക്കാനുളള ശ്രമമാണ് അലി അക്ബര്‍ എന്ന സംവിധായകന്‍ . സിനിമാ സംഘടനകളുടെയോ താരസംഘടനയുടെയോ വാലാകാതെ നട്ടെല്ലോടെ “അച്ഛന്‍” എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. പരമ്പരാഗതമായ എല്ലാ സിനിമാ ശീലങ്ങളില്‍ നിന്നും വേറിട്ട ഒരിടപെടല്‍. എന്നാല്‍ അലി അക്ബറിന്റെ സ്വന്തം വീടുപോലും സിനിമാ മാഫിയകളാല്‍ ആക്രമിക്കപ്പെട്ടു. എന്ത് ആക്രമണങ്ങള്‍ നേരിടേണ്ടിവന്നാലും ചങ്കില്‍ ജീവനുണ്ടെങ്കില്‍ തിലകനെ വെളളിത്തിരയില്‍ മലയാളി കാണും. നെഞ്ചുറപ്പോടെ അലി അക്ബര്‍ പറയുന്നു.
ആക്രമണം റിപ്പോര്‍ട്ട് ചെയ്യാന്‍ കോഴിക്കോട്ടെ ചേവരമ്പലത്തെ വീട്ടിലെത്തിയ ഞങ്ങളോട് അലി അക്ബര്‍ മനസ്സുതുറന്നു. സിനിമയെക്കുറിച്ചും സിനിമാ രംഗത്തെ മാഫിയയെകളെക്കുറിച്ചും അലി അക്ബര്‍ കെ മുഹമ്മദ് ഷഹീദുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ നിന്ന്….…
സിനിമയെക്കുറിച്ച് പറഞ്ഞ് തുടങ്ങാം. അതാണ് നല്ലത്. 2002ന് ശേഷം ചെറിയ ഗ്രൂപ്പ് സംവിധായകരുടെ സിനിമകള്‍ കാര്യമായി ഇറങ്ങിയിട്ടില്ല. അത് സ്വാഭാവികമായും ചെറിയ ഗ്രൂപ്പുകളെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. അങ്ങിനെയാണ് പ്രശ്‌നം തുടങ്ങുന്നത്. ജോഷി, മമ്മൂട്ടി, തുടങ്ങിയവര്‍ ഇരിക്കുന്ന ഒരു ഗ്രൂപ്പില്‍ ഒരു ചെറിയ ആള്‍ എഴുന്നേറ്റ് നിന്ന് അഭിപ്രായം പറഞ്ഞാല്‍ അവരുടെ ജോലി പോകുമോ എന്നുള്ള പേടിയാണ്.
മമ്മൂട്ടിയും മോഹന്‍ലാലുമിരിക്കുന്ന ഒരു യോഗത്തില്‍ ഇന്ദ്രന്‍സ് സംസാരിക്കുമെന്ന് തോന്നുന്നുണ്ടോ?. സംസാരിച്ചാല്‍ എന്തായിരിക്കും സ്ഥിതി?
കേരളത്തില്‍ സിനിമാ മേഖലയില്‍ ആയിരത്തിലധികം തൊഴിലാളികളുണ്ടെന്നാണ് പറയുന്നത്. അതില്‍ 100 തൊഴിലാളികള്‍ക്കെങ്കിലും ജോലിയുണ്ടോയെന്ന് സംശയമാണ്. തൊള്ളായിരത്തിലധികം പേര്‍ വെറുതെയിരിക്കുകയാണ്. ഞങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാത്തതിനെക്കുറിച്ച് ചോദിക്കാന്‍ പോലും അവര്‍ക്ക് ഭയമാണ്. വലിയ ഗ്രൂപ്പിനെ അവര്‍ എന്തുമാത്രം ഭയപ്പെടുന്നുണ്ടെന്ന് അപ്പോള്‍ മനസിലാകും. ഹിറ്റ്‌ലറെയൊക്കെ ഭയപ്പെടുന്നത് പോലെയാണ് സംഘടനയെ തൊഴിലാളികള്‍ ഭയപ്പെടുന്നത്. ഇവിടെ ചെറിയവന് സിനിമയെടുക്കാന്‍ പാടില്ല.
വിനയന്റെ കയ്യില്‍ നിന്നും യൂനിയനെ പിടിച്ചെടുക്കാനുള്ള പരിപാടിയായിരുന്നു ബി ഉണ്ണികൃഷ്ണനെ പോലുള്ള ചിലര്‍ക്ക്. ഒരു കാലത്ത് സിബി മലയിലിനെ മാക്ടയുടെ തലപ്പത്ത് എത്തിക്കാന്‍ ശ്രമിച്ച ആളാണ് ഞാന്‍. അന്ന് 24 മണിക്കൂറിനകം ഈ വലിയ ഗ്രൂപ്പ് സിബി മലയിലിന്റെ കയ്യും കാലും വെട്ടുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വീടിന് കാവലിരുന്നത് ഞങ്ങളൊക്കെയാണ്. അങ്ങിനെ കൊണ്ട് വന്ന സംഘടനയാണിത്. സിബി മലയിലും വിനയനും കൂടിയായിരുന്നു അന്ന് മാക്ടയുടെ തലപ്പത്ത്. വലിയ സംവിധായകരുടെയും താരങ്ങളുടെയും ഒരു ഗ്രൂപ്പ് സിനിമയെ എന്നും പിടിച്ചടക്കാന്‍ ശ്രമിച്ചിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
പുതിയ സംവിധായകരെ ഭയക്കുന്നതിന്റെ കാരണവും അതാണ്. ഞങ്ങളൊക്കെ ചെറിയ ബാര്‍ബര്‍മാരും അവരൊക്കെ വലിയ ബ്യൂട്ടീഷന്‍മാരും. രണ്ടുപേരും ചെയ്യുന്നത് ക്ഷൗരം തന്നെയാണ്. ഒരാള്‍ എസിയില്‍ ഇരുന്നു ചെയ്യുന്നു. മറ്റൊരാള്‍ അല്ലാതെ ചെയ്യുന്നു. അത്രയേ വ്യത്യാസമുള്ളൂ.
ഞാനിപ്പോള്‍ ഫെഫ്കയുടെ അംഗമാണ്. ഒരു ഇഷ്യൂ വന്നാല്‍ ഞാന്‍ സംഘടനക്ക് ഒരു കത്ത് നല്‍കിയാല്‍ മൈന്റ് ചെയ്യില്ല. അതേസമയം മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പടം റിലീസ് ചെയ്യാതെയായാല്‍ ഇവരെല്ലാവരുമെത്തും. ഇപ്പോള്‍ തന്നെ നോക്കൂ. കഴിഞ്ഞ മാസം മമ്മൂട്ടിയുടെ പടം റിലീസ് ചെയ്യാന്‍ വൈകിയപ്പോള്‍ സര്‍ക്കാറും രംഗത്തിറങ്ങി. അപ്പോള്‍ തിലകനൊക്കെ പറയുന്നതില്‍ എന്ത് തെറ്റാണുള്ളത്.[]
പല സംവിധായകരും വര്‍ഷങ്ങളോളം പടങ്ങളില്ലാതെ ഇരുന്നിട്ടുണ്ട്. എന്റെ ഒരു ജീവിതപ്രശ്‌നം വന്നപ്പോള്‍ ഇവര്‍ക്കാര്‍ക്കും ഇടപെടാന്‍ പറ്റില്ല. അതേ സമയം മമ്മൂട്ടിയുടെ ഒരു പടം റിലീസ് ചെയ്യാന്‍ ഒന്നോ രണ്ടോ ദിവസം വൈകിയപ്പോള്‍ എല്ലാവരും രംഗത്തെത്തി. ഇത് ഇരട്ടത്താപ്പാണ്. വലിയവരോട് ഒരു നിലപാട്, ചെറിയവരോട് ഒരു നിലപാട്, എന്നാണ് സംഘടന പുലര്‍ത്തുന്നത്. തൊഴിലില്ലാത്ത സിനിമാ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നല്‍കാനോ മറ്റോ യൂണിയന് കഴിയുന്നില്ല.
ഇപ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും അവരോട് ഒട്ടി നില്‍ക്കുന്നവര്‍ക്കും പടമുണ്ട്. അല്ലാത്തവര്‍ സിനിമ ചെയ്തിട്ട് വര്‍ഷങ്ങളായി. സിനിമ ചെയ്യാന്‍ പറ്റാത്ത മാള അരവിന്ദന്‍ ഇന്ന് വലിയ അസുഖമായി കിടക്കുകയാണ്. പിന്നെ തിലകന്റെ കാര്യം, അത് പ്രത്യേകമായിത്തന്നെ കാണേണ്ട കാര്യമാണ്. അദ്ദേഹം ശബ്ദിച്ചത് വിനയന്റെ പടത്തില്‍ അഭിനയിച്ചതു കൊണ്ട് മറ്റു പടത്തില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ്.
മാളയെ വെച്ച് സിനിമ ചെയ്യരുതെന്ന് പറഞ്ഞത് ബി. ഉണ്ണികൃഷ്ണന്‍
എന്റെ സംഘടനയായ ഫെഫ്ക പറഞ്ഞിരുന്നു ഞങ്ങളാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന്. എന്റെയടുത്ത് പറഞ്ഞിട്ടുണ്ട്, ഞാന്‍ തുറന്ന് പറയാം. ബി ഉണ്ണികൃഷ്ണന്‍ എന്നു പറയുന്ന ആള്‍ എന്റെ സെറ്റിലേക്ക് ആളെ വിട്ടിട്ടുണ്ട്. മാള അരവിന്ദനെയും തിലകനെയും സിനിമയില്‍ അഭിനയിപ്പിക്കരുത് എന്ന് പറഞ്ഞ്. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയുടെ സെറ്റിലായിരുന്നു അത്. അവിടെ എനിക്കൊന്നും ചെയ്യാനാവില്ലായിരുന്നു. പ്രൊഡ്യൂസര്‍ പറഞ്ഞാല്‍ അത് കേള്‍ക്കുകയേ നിര്‍വ്വാഹമുള്ളൂ. മാളയെയും തിലകനെയും വിനയനെയുമാണ് അന്ന് സംഘടന വിലക്കിയത്. വിനയനെന്ന വ്യക്തിയെ ഇവരിത്ര പേടിക്കേണ്ട കാര്യമെന്താണ്?
വിനയന്റെ ഭാഗത്ത് ചിലപ്പോള്‍ തെറ്റുകളുണ്ടാവാം. പറഞ്ഞ കാര്യങ്ങളിലും ചെയ്ത കാര്യങ്ങളിലും പ്രശ്‌നങ്ങളുണ്ടാവാം. അതിലേക്കൊന്നും തല്‍ക്കാലം ഞാന്‍ പോവുന്നില്ല. വിനയന്‍ ഒറ്റക്ക് കളിക്കാന്‍ തുടങ്ങിയിരുന്നു എന്ന കാര്യം സത്യമാണ്. വിനയനൊരു സൂപ്പര്‍ സ്റ്റാറിനെയും വെച്ചായിരുന്നില്ല പടങ്ങളെടുത്തിരുന്നത്. സൂപ്പര്‍ സ്റ്റാറുകളെ വെച്ചും പടങ്ങളെടുത്തിരുന്നു. വിനയന്റെ പടത്തില്‍ മമ്മുട്ടിയൊക്കെ അഭിനയിച്ചിട്ടുണ്ട്. സിനിമയിലും സംഘടനയിലും വിനയന്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ അത് പൊളിക്കുക എന്നതായിരുന്നു ഈ ഗ്രൂപ്പിന്റെ പരിപാടി.
മറ്റു പടങ്ങളില്ലെങ്കിലേ ഇവരുടെ പടങ്ങള്‍ ഓടിക്കൂ എന്നതാണ് ഇപ്പോഴത്തെ നിലപാട്. ഇപ്പോള്‍തന്നെ നോക്കു, തമിഴും തെലുങ്കും ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്നു പറയുന്നതെന്തിനാണ്? എന്തിനാണ് ഇവര്‍ അന്യഭാഷാ ചിത്രങ്ങളെ ഭയപ്പെടുന്നത്? അവരുടെ പടം ഓടില്ല എന്ന ഭയംകൊണ്ടല്ലേ അത്. പുതിയ സംവിധായകരെ ഭയക്കുന്നതിന്റെ കാരണവും അതാണ്. ഞങ്ങളൊക്കെ ചെറിയ ബാര്‍ബര്‍മാരും അവരൊക്കെ വലിയ ബ്യൂട്ടീഷന്‍മാരും. രണ്ടുപേരും ചെയ്യുന്നത് ക്ഷൗരം തന്നെയാണ്. ഒരാള്‍ എസിയില്‍ ഇരുന്നു ചെയ്യുന്നു. മറ്റൊരാള്‍ അല്ലാതെ ചെയ്യുന്നു. അത്രയേ വ്യത്യാസമുള്ളൂ.
മലയാളത്തില്‍ രണ്ട് തരം ആര്‍ട്ടിസ്റ്റുകളുണ്ട്. ഈ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ എപ്പോഴും സംഘര്‍ഷമുണ്ടാകാറുണ്ട് അതില്‍ ചിലര്‍ ബലിയാടാവുകയും ചെയ്യും. ഞാന്‍ ഇതുവരെ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ അടുത്ത് ഡേറ്റ് ചോദിച്ച് പോയിട്ടില്ല.
വിഭാഗീയത ആദ്യം തുടങ്ങിയത് ജാതീയമായി
ഇത്തരം വിഭാഗീയ പ്രവര്‍ത്തനം ആദ്യമായി തുടങ്ങുന്നത് ജാതീയമായിട്ടാണ്. തിരുവനന്തപുരത്തെ നായര്‍ ബെല്‍റ്റില്‍ നിന്നാണ് അത് തുടങ്ങുന്നത്. അതിന് പകരം എറണാകുളത്ത് നിന്ന് കൃസ്ത്യന്‍-മുസ്ലിം ബെല്‍റ്റ് ഉണ്ടായി. ഇത് പറയുന്നതിന് ആരും മടിക്കുകയൊന്നും വേണ്ട. ഇതൊരു യാഥാര്‍ഥ്യമാണ്. ഞാന്‍ ജാതി പറയുകയല്ല, ഞാന്‍ അതിനെതിരുള്ളയാളാണ്. അങ്ങിനെ ജാതിയായി തുടങ്ങിയ വിഭാഗീയത ഗോത്രമായി മാറി. പണമുള്ളവനും ഇല്ലാത്തവനും. അങ്ങിനെ ശരിക്കും ഒരു ഡിവിഷന്‍ വന്നത് 2000-ത്തോടെയാണ്. 70-കളിലൊന്നും ഇങ്ങിനെ ഉണ്ടായിരുന്നില്ല.
അടുത്ത പേജില്‍ തുടരുന്നു
ഭയങ്കരമായി സംഘര്‍ഷം നിറഞ്ഞ ഒരു മനുഷ്യനാണ് തിലകന്‍. ഇപ്പോഴദ്ദേഹത്തിന് കാര്യമായ വരുമാനവുമില്ലാതായി. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് നോക്കിയാലറിയാം. ഇനി എവിടുന്നാണ് ജീവിക്കാനുള്ള പണമെന്നത് ഒരു വലിയ ചോദ്യമാണ്. സീരിയലുകളില്‍ അഭിനയിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അതും മുടക്കി. എല്ലാ വഴികളും മുട്ടുമ്പോള്‍ പിന്നെ മനുഷ്യസഹജമായ പ്രതികരണം ഉണ്ടാവും.
സെറ്റില്‍ ജഗതിയെ ആശാരി എന്നു വിളിച്ച് കളിയാക്കുന്നത് ഞാന്‍ എന്റെ ചെവികൊണ്ട് തന്നെ എത്രയോ തവണ കേട്ടിട്ടുണ്ട്. തിലകനും അത് അനുഭവിച്ചിട്ടുണ്ട്. ഇതൊന്നും നിഷേധിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഇതൊക്കെ ഉള്ള കാര്യങ്ങളാണ്. നേരത്തെയുണ്ടായിരുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ആ ഗ്രൂപ്പിന്റെ അപ്രമാദിത്യം കാണാം.
സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ വളരെ രസകരമായ കാര്യങ്ങള്‍ കാണാന്‍ കഴിയും. ഏറ്റവും വലിയ ഹിറ്റായിട്ടുള്ള സിനിമകളിലൊന്ന് ജഗതിയും മോഹന്‍ലാലും അഭിനയിച്ച പ്രിയദര്‍ശന്റെ കിലുക്കമാണ്. കിലുക്കത്തിന്റെ വിജയത്തില്‍ ജഗതിക്ക് കാര്യമായ പങ്കുണ്ടെന്ന് പറഞ്ഞതോടെയാണ് ജഗതിയെ മാറ്റി നിര്‍ത്താന്‍ തുടങ്ങിയത്. നരസിംഹം എന്ന സിനിമ വരെ ജഗതിയില്ലായിരുന്നു. മുഴുവനായി മാറ്റി നിര്‍ത്തി.
പിന്നീട് ഒരു വലിയ വിജയമുണ്ടാകുന്നത് നരസിംഹമാണ്. ജഗതി സൂപ്പര്‍ സ്റ്റാറിന്റെ കൂടെ രണ്ടാമത് വന്നത് ആ സിനിമയിലാണ് ഇതൊന്നും ആര്‍ക്കും മായ്ച്ച് കാളയാവുന്ന ചരിത്രമല്ല. അന്ന് സൂപ്പര്‍സ്റ്റാറിന്റെ കൂടെ അഭിനയിച്ചകൊണ്ടിരുന്നത് ജഗദീഷായിരുന്നു. ജഗദീഷിനൊപ്പം മറ്റാളുകളും കയറി. ഇതൊന്നും ഞാനിതുവരെ പറയാത്ത കാര്യങ്ങളാണ്. പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്തവയാണ്. ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ പറയും അലി അക്ബര്‍ ജാതി സംസാരിക്കുകയാണെന്ന്.[]
വിനയന്റെ പടത്തില്‍ അഭിനയിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് തിലകന് വിലക്കേര്‍പ്പെടുത്തിയത്. അമ്മയാണ് വിലക്കിയത്. അന്ന് അമ്മയുടെ ജനറല്‍ബോഡിയില്‍ ആരാണ് സംസാരിച്ചത്, ആരാണ് തീരുമാനമെടുത്തത്?. വന്‍സ്രാവുകളാണ് ഇതിന് പിന്നില്‍. ഈ സ്രാവുകള്‍ സംസാരിക്കുമ്പോള്‍ ചെറിയ നടന്‍മാര്‍ക്ക് മിണ്ടാനാവില്ല, സംസാരിച്ചാല്‍ പിന്നെ പണിയുമുണ്ടാകില്ല. ഇത് ചോദ്യം ചെയ്തതാണ് തിലകന്‍ ചെയ്ത തെറ്റ്.
മമ്മൂട്ടി മറ്റുള്ളവര്‍ പറയുന്നത് കേട്ട് തീരുമാനമെടുക്കുന്ന ഒരു നടനാണ്. മറ്റുള്ളവര്‍ സമ്മര്‍ദം ചെലുത്തുന്നതിന് അനുസരിച്ചാണ് തീരുമാനങ്ങള്‍. എനിക്ക് മമ്മൂട്ടിയോടോ മോഹന്‍ലാലിനോടോ യാതൊരു വിരോധവുമില്ല. മമ്മൂട്ടിയെ പല ആളുകളും തെറ്റിദ്ധരിപ്പിക്കുകയാണ്. തിലകന്‍ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഹാര്‍ട്ട് സ്‌ട്രോക്കൊക്കെ വന്ന് ശസ്ത്രക്രിയ നടന്ന ആളാണ്. അത്തരമാളുകള്‍ക്ക് ക്ഷോഭം കൂടുതലായിരിക്കും. അത് വൈദ്യശാസ്ത്രം തെളിയിച്ചതാണ്.
ഭയങ്കരമായി സംഘര്‍ഷം നിറഞ്ഞ ഒരു മനുഷ്യനാണ് തിലകന്‍. ഇപ്പോഴദ്ദേഹത്തിന് കാര്യമായ വരുമാനവുമില്ലാതായി. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് നോക്കിയാലറിയാം. ഇനി എവിടുന്നാണ് ജീവിക്കാനുള്ള പണമെന്നത് ഒരു വലിയ ചോദ്യമാണ്. സീരിയലുകളില്‍ അഭിനയിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അതും മുടക്കി. എല്ലാ വഴികളും മുട്ടുമ്പോള്‍ പിന്നെ മനുഷ്യസഹജമായ പ്രതികരണം ഉണ്ടാവും. അതു മാത്രമേ തിലകനും ചെയ്തിട്ടുള്ളൂ.
തിലകനെന്തെങ്കിലും സംഭവിച്ചാല്‍ ഇവരൊക്കെ ആജീവനാന്തം ഖേദിക്കേണ്ടി വരും. അത്ര വലിയ തെറ്റ് എന്താണ് തിലകന്‍ ചെയ്തത്. മാഫിയ എന്നു വിളിച്ചു എന്നാണ് പറയുന്നത്. ഇവിടത്തെ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും പരസ്പരം മാഫിയ എന്നാണ് വിളിക്കുന്നത്. ജയരാജന്‍ ജഡ്ജുമാരെ ശുംഭന്‍മാരെന്ന് വളിച്ചു. എന്നിട്ട് ഇവിടെയൊന്നുമുണ്ടായിട്ടില്ല. പിന്നെ തിലകന്‍ പറഞ്ഞ മാഫിയ സത്യമാണെന്ന് ഇപ്പോള്‍ മനസിലായില്ലേ.
വീട് ആക്രമിക്കാന്‍ വന്നവരെ മാഫിയ എന്നല്ലാതെ എന്ത് വിളിക്കും. ഇന്നലെ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത് ശ്രദ്ധേയമാണ് ” ഈ ഉണ്ണികൃഷ്ണന്‍ സിനിമയില്‍ വന്നിട്ട് 4 വര്‍ഷമായതേയുളളൂ. ഞാന്‍ മുപ്പത് വര്‍ഷമായി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇന്‍ഡസ്ട്രിയില്‍ ബി ഉണ്ണികൃഷ്ണന്‍ എന്നെ ഒന്നും പഠിപ്പിക്കേണ്ട” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇപ്പോള്‍ ഒരു പ്രൊഡ്യൂസര്‍ക്ക് അസോസിയേഷനില്‍ അംഗത്വമെടുക്കണമെങ്കില്‍ 87,000 രൂപ കയ്യില്‍ വേണം. ചേംബറിന് ആറായിരം രൂപ. പിന്നെ എഴുത്തുകുത്ത്, ഒക്കെക്കൂടി രണ്ട് ലക്ഷം രൂപ വേണം. ഈ കാശൊക്കെ വാങ്ങിയിട്ട് ഇവര്‍ സിനിമയുടെ നന്മക്ക് വേണ്ടി എന്ത് പ്രവര്‍ത്തനമാണ് നടത്തുന്നത്. തൊഴിലില്ലാത്തവര്‍ക്ക് പെന്‍ഷന്‍ കൊടുത്തുകൂടെ. സംഘടനക്കകത്തുണ്ടാവുന്ന പ്രതിഷേധങ്ങളൊന്നും തന്നെ പുറത്ത് വരാന്‍ അവര്‍ അനുവദിക്കില്ല. ആരെങ്കിലും പ്രതിഷേധിക്കാന്‍ ഒരുങ്ങിയാല്‍ തന്നെ അവര്‍ക്ക് ജോലിയുമുണ്ടാകില്ല.
അടുത്ത പേജില്‍ തുടരുന്നു
ഒറ്റപ്പെടുന്ന ഒരു വൃദ്ധനെ ആരെടുക്കും എന്ന ചോദ്യമാണ് ഇവിടെ ഉന്നയിക്കുന്നത്. വാര്‍ധക്യമുണ്ടെന്ന കാര്യം എല്ലാവരും ഓര്‍ക്കണം. ഈ പറയുന്ന സൂപ്പര്‍ സ്റ്റാറുകളും ഒരു ദിവസം വൃദ്ധന്‍മാരാകും. 50ഉം 55ഉം വയസ് ഇപ്പോള്‍ തന്നെ അവര്‍ക്കായില്ലെ. ഈ വാര്‍ധക്യം നമുക്കുമുണ്ടാകുമെന്ന് അവര്‍ ഓര്‍ക്കണമായിരുന്നു.
വന്‍സ്രാവുകള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നവര്‍
ഞാനൊരൊറ്റക്കാര്യം ചോദിക്കാം. മമ്മൂട്ടിയും മോഹന്‍ലാലുമിരിക്കുന്ന ഒരു യോഗത്തില്‍ ഇന്ദ്രന്‍സ് സംസാരിക്കുമെന്ന് തോന്നുന്നുണ്ടോ?. സംസാരിച്ചാല്‍ എന്തായിരിക്കും സ്ഥിതി?. ഇപ്പോള്‍ നിലവില്‍ സൂപ്പര്‍ താരങ്ങളുടെ പടങ്ങള്‍ മാത്രമേയുളളൂ, അവര്‍ക്കെതിരെ സംസാരിച്ചാല്‍ ജോലിയും കൂലിയുമില്ലാതാകും. മമ്മൂട്ടിക്കെതിരെയാണ് സംസാരിച്ചതെങ്കില്‍ പിന്നെ ആ സിനിമാക്കാരന്‍ തന്നെയില്ല. പിന്നെ പൃഥ്വിരാജിന്റെ കാര്യമെടുക്കാം. ഒരുകാലത്ത് ഇവിടെ നിന്നും ആട്ടിയോടിക്കപ്പെട്ട നടനാണ് പൃഥ്വിരാജ്. പൃഥ്വിയുടെ സിനിമ തമിഴിലും തെലുങ്കിലും ഹിറ്റായപ്പോഴാണ് വീണ്ടും മലയാളത്തിലേക്ക് വന്നത്.
പിന്നെ അദ്ദേഹം സൂപ്പര്‍ സ്റ്റാറാകുമ്പോള്‍ വേറൊരു സൂപ്പര്‍ സ്റ്റാര്‍ ഇടിച്ചു കയറി നില്‍ക്കും. അതു വേറെ കാര്യം. തനിച്ചാക്കി വെടക്കാക്കുക, അതു തന്നെ കാര്യം. പൃഥ്വിരാജിനെ നിഷേധിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയപ്പോഴാണ് അവര്‍ ഇങ്ങിനെ ചെയ്തത്. ആര്‍ക്കും ഇവിടെ ധൈര്യമില്ലെന്നതാണ് പ്രശ്‌നം. ജോഷിയുടെ പടത്തില്‍ നിന്ന് തിലകനെ ഒഴിവാക്കിയപ്പോള്‍ ഫെഫ്ക പറഞ്ഞിട്ടാണ് ഞാന്‍ അങ്ങിനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞോ?. നട്ടെല്ലുള്ള ആളാണെങ്കില്‍ അങ്ങിനെ പറയില്ലെ?.[]
ഞാന്‍ പറയാന്‍ തയ്യാറാണ്. എന്റെ പടത്തില്‍ നിന്ന് മാളയെ ഒഴിവാക്കിയത് ഫെഫ്ക പറഞ്ഞിട്ടാണ്. എവിടെയും അത് തുറന്ന് പറയാനുള്ള ധൈര്യവും എനിക്കുണ്ട്. അതിനു മുമ്പ് പ്രൊഡ്യൂസര്‍ സുബൈറും പറഞ്ഞിരുന്നു. പിന്നെ അയാളെ മിണ്ടാതാക്കി. എന്റെ പടത്തില്‍ നിന്നും മാളയെ ഒഴിവാക്കാന്‍ പറഞ്ഞത് ബി ഉണ്ണികൃഷ്ണനാണ്. ഉണ്ണികൃഷ്ണനും സിബി മലയിലും എന്ന് വേണമെങ്കില്‍ പറയാം.
പക്ഷെ സിബിയുടെ കാര്യത്തില്‍ എനിക്ക് സങ്കടമുണ്ട്. അദ്ദേഹം ഇങ്ങിനെ ഒരു അവസ്ഥയിലേക്ക് പോകുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അദ്ദേഹം എത്രയും പെട്ടെന്ന് രാജിവെച്ച് പുറത്ത് വരണമെന്നാണ്. വെറുതെ ഇതില്‍ നിന്ന് ഉള്ള പേരും കളയേണ്ട. അയാള്‍ ഈ പറയുന്ന പോരാട്ടത്തില്‍ ഏറെ പ്രയാസപ്പെട്ടയാളല്ലെ. രണ്ട് വര്‍ഷം പടമില്ലാതിരുന്നാല്‍ എന്തായിരിക്കും അവസ്ഥയെന്ന് അദ്ദേഹത്തിനും അറിയാവുന്നതല്ലെ. തിലകനെപ്പോലെ ഒന്നരക്കാലും വെച്ച് നടക്കുന്നയാളുടെ അവസ്ഥ അയാള്‍ ചിന്തിക്കേണ്ടതായിരുന്നു.
ഇതെല്ലാം പോട്ടെ ഒരച്ഛനോട് ക്ഷമിക്കുന്നത് പോലെ തിലകനോട് ഇവര്‍ക്കെല്ലാം ക്ഷമിക്കാമായിരുന്നില്ലെ. അങ്ങിനെ ക്ഷമിച്ചിരുന്നെങ്കില്‍ ഇവരുടെയൊക്കെ ഇമേജ് എത്ര ഇരട്ടിയാകുമായിരുന്നു. തിലകനോട് ജനങ്ങള്‍ക്ക് ഇപ്പോഴും ആരാധനയും ബഹുമാനവുണ്ട്. അതെങ്കിലും അവര്‍ക്ക് കാണിക്കാമായിരുന്നു. അതിനേറ്റവും വലിയ ഉദാഹരണം എന്റെ സിനിമയുടെ പൂജക്ക് വന്ന ആളുകളുടെ എണ്ണമാണ്.
നിറഞ്ഞുകവിഞ്ഞ ഒരു സദസിലായിരുന്നു “അച്ഛന്‍” എന്ന സിനിമയുടെ പൂജ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നത്. ഇതൊക്കെ ഇവരെ വിറളി പിടിപ്പിച്ചിരിക്കണം. ഈ മനുഷ്യന് ഇപ്പോഴും ആരാധകരും പ്രേക്ഷകരമുണ്ടെന്ന് അവര്‍ മനസിലാക്കിയിരിക്കണം. തിലകന്‍ യഥാര്‍ഥത്തില്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലെ?. ഒറ്റക്ക് നിന്നുകൊണ്ട് എത്ര പടങ്ങള്‍ അദ്ദേഹം സൂപ്പര്‍ ഹിറ്റാക്കിയിട്ടുണ്ട്.
പടം ഹിറ്റാക്കുന്നവനാണ് സൂപ്പര്‍ ഡയരക്ടറും സൂപ്പര്‍ സ്റ്റാറുമാകുന്നത്. തിലകന്‍ അഭിനയിച്ച പടങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിട്ടുണ്ട്.
പിന്നെ എന്റെ ബലം എന്നു പറയുന്നത് എനിക്ക് എല്ലാ തൊഴിലും അറിയാം എന്നുള്ളത് തന്നെയാണ്. സംവിധാനം ചെയ്യാനും കഥയെഴുതാനും പാട്ടെഴുതാനും ക്യാമറ ചെയ്യാനും എല്ലാം എനിക്കറിയാം. അതുകൊണ്ട് തന്നെ ആര്‍ക്കും എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. പിന്നെ അച്ഛന്‍ സിനിമയുടെ വിതരണത്തിനൊന്നും വലിയ പ്രശ്‌നമുണ്ടാവാന്‍ സാധ്യതയില്ല. തിയേറ്ററുടമകള്‍ക്കും പ്രശ്‌നമില്ല. കേരളത്തില്‍ അച്ഛന്‍ എന്ന സിനിമ നന്നായി ഓടാന്‍ സാധ്യതയുണ്ട്. നമ്മുടെ ആളുകള്‍ക്ക് അങ്ങിനെയുണ്ട്. ഒന്നിനെ തകര്‍ക്കണമെന്ന് ആരെങ്കിലും കരുതിയാല്‍ അതിനെ സഹായം ചെയ്യും.
അച്ഛന്‍ എന്ന സിനിമ യഥാര്‍ഥത്തില്‍ തിലകന്റെ അവസ്ഥയാണ് ചിത്രീകരിക്കുന്നത്. ഒറ്റപ്പെടുന്ന ഒരു മനുഷ്യന്റെ ആകുലതകള്‍. ഇതില്‍ സംഭാഷണങ്ങളില്ല. റിയാക്ഷന്‍ മാത്രമേയുള്ളൂ. ഇയാളെ നോക്കാന്‍ വേണ്ടി നില്‍ക്കുന്ന ഒരാളോടുള്ള റിയാക്ഷന്‍ മാത്രം. ഒറ്റപ്പെടുന്ന ഒരു വൃദ്ധനെ ആരെടുക്കും എന്ന ചോദ്യമാണ് ഇവിടെ ഉന്നയിക്കുന്നത്. വാര്‍ധക്യമുണ്ടെന്ന കാര്യം എല്ലാവരും ഓര്‍ക്കണം. ഈ പറയുന്ന സൂപ്പര്‍ സ്റ്റാറുകളും ഒരു ദിവസം വൃദ്ധന്‍മാരാകും. 50ഉം 55ഉം വയസ് ഇപ്പോള്‍ തന്നെ അവര്‍ക്കായില്ലെ. ഈ വാര്‍ധക്യം നമുക്കുമുണ്ടാകുമെന്ന് അവര്‍ ഓര്‍ക്കണമായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ നടന്‍ അമിതാബ് ഭച്ചന്റെ കാര്യമെടുക്കു. അദ്ദേഹം ആരെയാണ് എതിര്‍ത്തിട്ടുള്ളത?. അദ്ദേഹം വയസായപ്പോള്‍ വയസന്‍ റോളിലേക്ക് മാറുകയാണ് ചെയ്തത്. പിന്നെ മാധ്യമങ്ങളുടെ കാര്യം. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പടങ്ങള്‍ക്ക് കിട്ടുന്ന പ്രചാരണം ചെറിയ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് കിട്ടില്ല. അവരെത്ര നല്ല പടം ചെയ്താലും മാധ്യമങ്ങള്‍ അവരെ അവഗണിക്കുകയാണ് പതിവ്.
ഇന്ത്യയിലെ ഏറ്റവും വലിയ നടന്‍ അമിതാബ് ഭച്ചന്റെ കാര്യമെടുക്കു. അദ്ദേഹം ആരെയാണ് എതിര്‍ത്തിട്ടുള്ളത?. അദ്ദേഹം വയസായപ്പോള്‍ വയസന്‍ റോളിലേക്ക് മാറുകയാണ് ചെയ്തത്. പിന്നെ മാധ്യമങ്ങളുടെ കാര്യം. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പടങ്ങള്‍ക്ക് കിട്ടുന്ന പ്രചാരണം ചെറിയ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് കിട്ടില്ല. അവരെത്ര നല്ല പടം ചെയ്താലും മാധ്യമങ്ങള്‍ അവരെ അവഗണിക്കുകയാണ് പതിവ്. ചാനലുകള്‍ക്കും സൂപ്പര്‍സ്റ്റാറുകളെ വേണം. എന്റെ ആദ്യത്തെ പടം “മുഖമുദ്ര” സൂപ്പര്‍ഹിറ്റ് പടമാണ്. “ജൂനിയര്‍ മാന്‍ഡ്രേക്ക്” സൂപ്പര്‍ഹിറ്റായി.
ഇതെല്ലാം സൂപ്പര്‍ഹിറ്റാവുമ്പോഴും എന്നെപ്പോലുള്ള സംവിധായകരെക്കുറിച്ച് നല്ലത് പറയാനോ കോളം ചെയ്യാനോ ആരുമുണ്ടായിട്ടില്ല. അലി അക്ബറിന്റെ പടമാണ് ഏറ്റവും കൂടുതല്‍ പണം ഉണ്ടാക്കിത്തന്നതെന്ന് സിയാദ് കോക്കര്‍ പറയില്ല. ഇതു തന്നെയാണ് ജഗതിയുടെയോ ജഗദീഷിന്റെയോ പടം ഇറങ്ങുമ്പോള്‍ നമ്മള്‍ കാണുന്നത്. ഫ്‌ലക്‌സുകളോ കട്ടൗട്ടുകളോ കാണാന്‍ കഴിയില്ല. അത്തരം പടങ്ങളാണ് വിജയിക്കുന്നത്. പക്ഷെ അത് വാര്‍ത്തയാകുന്നില്ല. വാര്‍ത്തയാകുന്ന അല്ലെങ്കില്‍ വാര്‍ത്തയാക്കുന്ന സിനിമകളാണ് നമ്മളിന്ന് കാണുന്നത്.[]
മമ്മൂട്ടിയുടെ രാഷ്ട്രീയം
മമ്മൂട്ടി ഒരു ചാനലിന്റെ തലപ്പത്തേക്ക് വന്നപ്പോഴാണ് അതില്‍ രാഷ്ട്രീയം കലര്‍ന്നത്. അദ്ദേഹത്തിനൊരു ഇടതുപക്ഷ ചുവ കാണുകയായിരുന്നു. പിന്നെ ആളുകള്‍ മമ്മൂട്ടിയെ കമ്യൂണിസ്റ്റാക്കി മാറ്റി. ആ കമ്യൂണിസ്റ്റുകാരന്റെ പിറകിലാണ് ലോകം മുഴുവനും എന്ന തോന്നലുമുണ്ടാക്കി. അദ്ദേഹമൊരു കമ്യൂണിസ്റ്റുകാരനാണോയെന്ന് കൃത്യമായി പറയാന്‍ എനിക്ക് അറിയില്ല. നിലനില്‍പ്പിന് വേണ്ടിയുള്ള കമ്യൂണിസമാണിത്.
കറകളഞ്ഞ കമ്യൂണിസ്റ്റാണ് തിലകന്‍. ഇന്നും ദൈവമേ എന്ന് വിളിക്കാത്തയാളാണദ്ദേഹം. സിനിമയുടെ പൂജക്ക് പോലും അദ്ദേഹം വരാറില്ല. അവസാനം ഈ ഇഷ്യൂ ഉണ്ടായ ശേഷം “അച്ഛന്‍” എന്ന സിനിമയുടെ പൂജക്കാണ് വന്നത്.
ഞാനൊറ്റക്ക് സിനിമയുണ്ടാക്കിയിട്ടുണ്ട്. അതാണ് എനിക്ക് ധൈര്യം. എന്റെ സിനിമയുടെ ലൊക്കേഷന്‍ ഇല്ലാതാക്കാനാണ് അവരുടെ പദ്ധതി. ഈ വീട്ടില്‍ വെച്ച് ഞാന്‍ സിനിമയെടുക്കും. വീട്ടില്‍ കയറി കളിച്ചാല്‍ അതിന്റെ സ്വഭാവം മാറും. ഫെഫ്കയില്‍ നിന്ന് ആരും ഇതുവരെ വിളിച്ചിട്ടില്ല. ഇനി വിളിക്കുമെന്ന് തോന്നുന്നുമില്ല. ഫെഫ്ക ഞങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനയല്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്റെ “അച്ഛന്‍” എന്ന സിനിമ വന്നു കഴിഞ്ഞാല്‍ ഇവിടെ ഒരുപാട് ബിംബങ്ങള്‍ തകരും. അതുകൊണ്ടാണ് ഇതിന് നേരെ ആക്രമണം നടക്കുന്നത്. “അച്ഛന്‍” എന്ന സിനിമ മലയാള സിനിമയില്‍ ഒരു ചരിത്രമാകും. ആ ചരിത്രത്തെ ഭയപ്പെടുന്നവരാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നില്‍. ഈ ആക്രമണം കൊണ്ടൊന്നും ഞാന്‍ പിന്നോട്ടു പോകില്ല. സിനിമയുമായി ഞാന്‍ മുന്നോട്ട് പോകും. എന്ത് പ്രശ്‌നങ്ങളുണ്ടായാലും അച്ഛന്‍ എന്ന സിനിമ പുറത്തിറങ്ങും. മലയാളി പ്രേക്ഷകര്‍ അതുകൊണുകയും ചെയ്യും. തീര്‍ച്ച.