Daily News
മഹേഷിന്റെ പ്രതികാരത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വെല്ലുവിളി നിറഞ്ഞത്: സുജിത് ശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Feb 12, 05:31 am
Friday, 12th February 2016, 11:01 am

sujith-shankar

മഹേഷിന്റെ പ്രതികാരത്തിലെ ജിപ്‌സന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സുജിത് ശങ്കര്‍.

ചിത്രം കാണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റേയും മനസില്‍ ജിപ്‌സന്‍ എന്ന കഥാപാത്രം പതിയുന്നതും അദ്ദേഹത്തിന്റെ ചടുലമാര്‍ന്ന അഭിനയംകൊണ്ടു തന്നെയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ വില്ലന്റെ വരവിനെ  മഹേഷിനൊപ്പം പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു.

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ചെറുമകന്‍ കൂടിയായ സുജിത് ദല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

sujithfightഹൈദെരാബാദ് യൂണിവെഴ്‌സിറ്റിയില്‍ നാടകത്തില്‍ പിഎച്ച്ഡി ചെയ്ത സുജിത് സ്റ്റീവ് ലോപ്പസിലെ ഹരി എന്ന കഥാപാത്രത്തേയും മനോഹരമാക്കിയിരുന്നു.

മഹേഷിന്റെ പ്രതികാരത്തിന്റെ കഥ കേട്ടയുടന്‍ തന്നെ ചിത്രം ആളുകള്‍ സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് പറയുകയാണ് സുജിത്. എന്നാല്‍ ജിപ്‌സന്‍ എന്ന കഥാപാത്രം ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്ന സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ദിലീഷ് ആത്മവിശ്വാസം നല്‍കി കൂടെനിന്നെന്നും സുജിത് പറയുന്നു.

ചിത്രത്തിലെ ആക്ഷന്‍രംഗങ്ങളായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞത്. ചില രംഗങ്ങള്‍ നാല് ദിവസങ്ങള്‍കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

ഒരേ തരത്തിലുള്ള ആക്ഷനും നമ്മുടെ ഇമോഷനും വീണ്ടും വീണ്ടും സ്‌ക്രീനില്‍ കാണിക്കുന്നുണ്ട്. അതെല്ലാം ഏറെ ബുദ്ധിമുട്ടിയാണ് ചെയ്തത്. എങ്കിലും തിയേറ്ററില്‍ പ്രേക്ഷകര്‍ ആ രംഗങ്ങള്‍ ആവേശത്തോടെ കാണുമ്പോള്‍ സന്തോഷമാണെന്നും സുജിത്  പറയുന്നു.