[]കോഴിക്കോട്: നവ മാധ്യമങ്ങളെ എഴുത്തിനായി തിരഞ്ഞെടുത്ത മലയാളത്തിലെ നൂറോളം എഴുത്തുകാര്‍ ചെറുവണ്ണൂര്‍ ഭുവനേശ്വരി ഹാളില്‍ സംഗമിച്ചു.
ഫേസ്ബുക്ക്, ട്വിറ്റര്‍, ബ്ലോഗ്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ മാധ്യമങ്ങളിലുടെ നിരന്തരം സംവദിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നവരുടെ കൂട്ടായ്മയില്‍ പുതുതായി വരുന്നവര്‍ക്കായി ശില്‍പശാലയും സംഘടിപ്പിച്ചു.[]
വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയവര്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനും നേരിട്ട് കാണുന്നതിനുമാണ് കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ് എന്ന പേരില്‍ കൂട്ടായമ സംഘടിപ്പിച്ചത്.
പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി മൈന ഉമൈബാന്‍, ശ്രീജിത്ത് കൊണ്ടോട്ടി, ഇസ്മായില്‍ ചെമ്മാട്, റഷീദ് പുന്നശ്ശേരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബ്ലോഗര്‍ സൂനജയുടെ മാതായനങ്ങള്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.