നിയമമല്ല തങ്ങളാണ്, അഥവാ തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളുമാണ്, “സദാചാരവും” നീതിയുമെല്ലാം നിര്‍വചിക്കുന്നത് എന്നും ഇത് വഴി സ്ഥാപിച്ചെടുക്കുന്നു. ഇതിലെ അപകടം മനസ്സിലാക്കാനോ നാളെ ഇതേ നിര്‍വചനങ്ങള്‍ മറ്റു കാര്യങ്ങളിലേക്കും വ്യാപിപ്പിക്കപ്പെടുമെന്ന് മനസ്സിലാക്കാനോ ഉള്ള പക്വത പോലും ഈ മുസ്ലിം സംഘടനകളൊന്നും കാണിച്ചില്ല എന്നത് അവരുടെ ദയനീയ നിലവാരം കാണിക്കുന്നു . ഒരുപക്ഷേ ഇനി ഇതേ യുക്തി വെച്ച് നാളെ പശുവിനെ അറക്കുന്ന ഒരു അറവു ശാലയിലേക്ക് മാര്‍ച്ച് നടത്തി ആക്രമണം അഴിച്ചു വിടാനും എളുപ്പമാണ്. അന്നീ മുസ്ലിം സംഘടനകള്‍ പ്രതിഷേധിച്ചാല്‍ തന്നെ അതാരും മുഖ വിലക്കെടുക്കില്ലെന്നും അതിന് വിശ്വാസ്യത ഉണ്ടാവില്ലെന്നും ഇവര്‍ക്കറിയാം. കാലാകാലങ്ങളിലായി ഇങ്ങനെ സംഘപരിവാര്‍ ഒരുക്കുന്ന കെണിയില്‍ വീഴുക എന്നതാണ് മുസ്ലിം സംഘടനകളുടെ രീതിയെങ്കിലും ഇത്തവണ അത് സകല പരിധികളും ലംഘിച്ചു എന്നതാണ് സത്യം. നാസിറുദ്ദീന്‍ ചേന്ദമംഗലൂര്‍ എഴുതുന്നു..
താത്ക്കാലിക നേട്ടങ്ങള്‍ക്കപ്പുറം തങ്ങളുടെ ദീര്‍ഘകാല അജണ്ട നടപ്പിലാക്കുന്നതിനും പൊതു ബോധത്തെ ഫാഷിസത്തിന് അനുകൂലമാക്കി മാറ്റുന്നതിനും വേണ്ടിയുള്ള പരിപാടികളും അതിലെ ആസൂത്രണ മികവുമാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനശൈലിയെ വേറിട്ടു നിര്‍ത്തുന്നത്. ചെറുതും വലുതുമായ അവരുടെ എല്ലാ ഇടപെടലുകളും ഈയൊരു modus operandi പിന്തുടരുന്നതായിരിക്കും.
വളരെ വലിയ തോതില്‍ നടപ്പിലാക്കിയ ഗുജറാത്ത് കലാപമായാലും താരതമ്യേന ചെറുതായ ലൗ ജിഹാദ്, അനാഥശാല വിവാദങ്ങളായാലും വിമര്‍ശനങ്ങളെ മറികടന്ന് ഈ ലക്ഷ്യം നേടുന്നതില്‍ വിജയിച്ച പദ്ധതികളാണ്. ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളായ അപരവല്‍കരണം, നുണ പ്രചരണം, തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും ഹിംസാത്മകമായി അടിച്ചേല്‍പിക്കല്‍ എന്നിവയെല്ലാം ഈ ശൈലിയുടെ ഭാഗമാണ്. ഫാഷിസത്തിന്റെ ഇരകള്‍, പ്രത്യേകിച്ചും മുസ്‌ലീങ്ങള്‍, ഇത് മനസ്സിലാക്കുന്നതിലും പ്രതിരോധിക്കുന്നതിലും നേരിടുന്ന കനത്ത പരാജയം കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുന്നു.
മോദിയുടെ നേതൃത്വത്തില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ നടത്താന്‍ അവര്‍ക്ക് കഴിയുന്നു. കോഴിക്കോട് “ഡൗണ്‍ ടൗണ്‍” ഹോട്ടല്‍ അക്രമിക്കപ്പെട്ടതും പിന്നീട് കൊച്ചിയില്‍ ചുംബന സമരക്കാര്‍ക്ക് നേരെ പോലീസിന്റെ ഒത്താശയോടെ അരങ്ങേറിയ ആക്രമണവുമെല്ലാം ഈ സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍.
സംഘപരിവാര്‍ പ്രധിരോധം എന്ന ഒറ്റ അജണ്ടയില്‍ ചുറ്റിത്തിരിയുന്ന എസ്.ഡി.പി.ഐ മാത്രമല്ല കേരള മുസ്‌ലീങ്ങളിലെ ഏറ്റവും വലിയ വിഭാഗവും അങ്ങേയറ്റം യാഥാസ്ഥിതിക ആശയങ്ങളും നിലപാടുകളും വെച്ച് പുലര്‍ത്തുന്ന സുന്നി സംഘടനകളുടെ വരെ പിന്തുണ ആര്‍ജിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചത് നിസ്സാര കാര്യമല്ല. പ്രത്യേകിച്ചും ഏറെ വൈകാരികമായ ഒരു വിഷയത്തെ മുന്‍ നിര്‍ത്തി ആവുമ്പോള്‍ ഈ പിന്തുണ കേവലം “ഇഷ്യൂ ബേസ്ഡ്” അല്ലാതായി മാറുന്നു.
മുസ്‌ലിം സമുദായക്കാരുടെ സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടലും നശിപ്പിക്കലും എന്നും സംഘപരിവാര്‍ ചെയ്യാറുണ്ട്. കോഴിക്കോട് തന്നെ ഇതേ സംഘടനകള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തിയ “ഇടപെടലുകളുടെ” ചരിത്രം പരിശോധിച്ചാല്‍ ഇതിലെ സാമുദായിക സമവാക്യം വ്യക്തമാവും. പക്ഷെ ഇത്തവണ കേവല “സാമുദായിക” നേട്ടങ്ങള്‍ക്കപ്പുറം കുറേക്കൂടി ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നതായി വേണം മനസ്സിലാക്കാന്‍.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മുസ്ലിം സംഘടനകളില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ ഇവര്‍ക്ക് സാധിച്ചു എന്നതാണ്. സംഘപരിവാര്‍ പ്രധിരോധം എന്ന ഒറ്റ അജണ്ടയില്‍ ചുറ്റിത്തിരിയുന്ന എസ്.ഡി.പി.ഐ മാത്രമല്ല കേരള മുസ്‌ലീങ്ങളിലെ ഏറ്റവും വലിയ വിഭാഗവും അങ്ങേയറ്റം യാഥാസ്ഥിതിക ആശയങ്ങളും നിലപാടുകളും വെച്ച് പുലര്‍ത്തുന്ന സുന്നി സംഘടനകളുടെ വരെ പിന്തുണ ആര്‍ജിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചത് നിസ്സാര കാര്യമല്ല. പ്രത്യേകിച്ചും ഏറെ വൈകാരികമായ ഒരു വിഷയത്തെ മുന്‍ നിര്‍ത്തി ആവുമ്പോള്‍ ഈ പിന്തുണ കേവലം “ഇഷ്യൂ ബേസ്ഡ്” അല്ലാതായി മാറുന്നു.
പരസ്യമായി ഇവരെ പിന്തുണക്കാത്ത സോളിഡാരിറ്റി പോലുള്ള സംഘടനകള്‍ പോലും ഇവരുടെ ചില വാദങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുന്ന രീതിയിലാണ് സംസാരിച്ചത്.
രണ്ടാമത്തെ കാര്യം നിയമത്തിന്റെ വ്യക്തമായ പിന്‍ബലമുണ്ടായിരുന്ന ചുംബന സമരത്തെ കായികമായി എതിര്‍ക്കുക വഴി ഇവര്‍ നല്കിയ സന്ദേശമാണ്. തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ നിയമ വ്യവസ്ഥിതിയുമായി ഏറ്റുമുട്ടുന്ന അവസ്ഥ വന്നാല്‍ നിയമത്തിനല്ല പ്രസക്തി എന്നും കായികമായി തങ്ങളുടെ “ശരി” നടപ്പിലാക്കുമെന്നുമാണ് ചുംബന സമരത്തെ അടിച്ചമര്‍ത്തുക വഴി ഇവര്‍ പറഞ്ഞത്.
അങ്ങേയറ്റം വൈകാരികമായ “സദാചാര” പ്രശ്‌നത്തെ കൂട്ടു പിടിച്ചാണ് ഇത് നടപ്പിലാക്കാന്‍ നോക്കിയത് എന്നതും ശ്രദ്ധേയം. സദാചാരം, സംസ്‌കാരം എന്നിവയെല്ലാം തങ്ങള്‍ നിര്‍വചിക്കുന്ന രീതിയില്‍ അടിച്ചേല്‍പിക്കാനും അതിന് ആവശ്യമെങ്കില്‍ അക്രമ മാര്‍ഗങ്ങള്‍ അവലംബിക്കാനും കഴിയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോവുന്നതിന്റെ തുടക്കമാണിത്.
നിയമമല്ല തങ്ങളാണ്, അഥവാ തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളുമാണ്, “സദാചാരവും” നീതിയുമെല്ലാം നിര്‍വചിക്കുന്നത് എന്നും ഇത് വഴി സ്ഥാപിച്ചെടുക്കുന്നു. ഇതിലെ അപകടം മനസ്സിലാക്കാനോ നാളെ ഇതേ നിര്‍വചനങ്ങള്‍ മറ്റു കാര്യങ്ങളിലേക്കും വ്യാപിപ്പിക്കപ്പെടുമെന്ന് മനസ്സിലാക്കാനോ ഉള്ള പക്വത പോലും ഈ മുസ്ലിം സംഘടനകളൊന്നും കാണിച്ചില്ല എന്നത് അവരുടെ ദയനീയ നിലവാരം കാണിക്കുന്നു .
ഒരുപക്ഷേ ഇനി ഇതേ യുക്തി വെച്ച് നാളെ പശുവിനെ അറക്കുന്ന ഒരു അറവു ശാലയിലേക്ക് മാര്‍ച്ച് നടത്തി ആക്രമണം അഴിച്ചു വിടാനും എളുപ്പമാണ്. അന്നീ മുസ്ലിം സംഘടനകള്‍ പ്രതിഷേധിച്ചാല്‍ തന്നെ അതാരും മുഖ വിലക്കെടുക്കില്ലെന്നും അതിന് വിശ്വാസ്യത ഉണ്ടാവില്ലെന്നും ഇവര്‍ക്കറിയാം. കാലാകാലങ്ങളിലായി ഇങ്ങനെ സംഘപരിവാര്‍ ഒരുക്കുന്ന കെണിയില്‍ വീഴുക എന്നതാണ് മുസ്ലിം സംഘടനകളുടെ രീതിയെങ്കിലും ഇത്തവണ അത് സകല പരിധികളും ലംഘിച്ചു എന്നതാണ് സത്യം.
അടുത്ത പേജില്‍ തുടരുന്നു
“നിയമപരമായി പൊതു ഇടങ്ങളിലെ ചുംബനം അശ്‌ളീലതയുടെ പരിധിയില്‍ വരില്ലെന്ന് നിയമവും അത് വ്യാഖ്യാനിച്ച കോടതിയും പറഞ്ഞ സ്ഥിതിക്ക് ഈ രാജ്യത്ത് അങ്ങനെ ചെയ്യുന്നവര്‍ക്ക് അതാവാം” എന്ന രീതിയില്‍ ഏതെങ്കിലും സംഘടന പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും അതൊരാര്‍ജവമുള്ള നിലപാടാവുമായിരുന്നു. അങ്ങനെയൊരു സമീപനമാണെങ്കില്‍ ഈ സമരത്തെ അതിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കുകയും ചെയ്യാമായിരുന്നു.
മുസ്‌ലിം സംഘടനകളെയും സമുദായത്തെയും എളുപ്പത്തില്‍ സ്വാധീനിക്കാന്‍ പറ്റിയ “സദാചാരത്തെ” കൂട്ടുപിടിച്ചത് കൊണ്ടാണിത് സാധിച്ചത്. രാഷ്ട്രീയസാമൂഹിക കാരണങ്ങളും ഘടകങ്ങളുമെല്ലാം അവഗണിച്ച് വിഷയം കേവല സദാചാരവും അതിന്റെ ലംഘനവും ആക്കി മാറ്റിയതിലൂടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയാര്‍ജിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.
ഉമ്മ വെക്കല്‍ സമരം സംഘടിപ്പിച്ചവര്‍ വിഷയത്തിന്റെ മറ്റു പല തലങ്ങളും തുറന്നു കാട്ടുന്നതില്‍ താല്പര്യം കാണിക്കാതിരുന്നത് ഇവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. പിന്നീട് സംഘപരിവാരിന് അനുകൂലമായി നിലപാടെടുക്കേണ്ടി വന്ന സാഹചര്യത്തെ മുസ്‌ലിം സംഘടനകള്‍ ന്യായീകരിക്കാന്‍ നോക്കിയതാണ് കൂടുതല്‍ പരിഹാസ്യമായത്.
ഗാഡ്ഗില്‍ പോലുള്ള വിഷയങ്ങളില്‍ മുമ്പും സംഘപരിവാര്‍ സംഘടനകളുടെ അതേ നിലപാട് തങ്ങള്‍ എടുത്തത് ചൂണ്ടിക്കാണിച്ചാണ് ചിലര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചത് ! ഒരു സര്‍ക്കാര്‍ നയത്തിനെതിരെ എടുക്കുന്ന നിലപാടും നിയമപരമായി സംഘടിച്ച് പ്രതിഷേധിക്കുന്നവരെ ഫാഷിസ്റ്റ് രീതിയില്‍ ആക്രമിക്കുന്നതും ഒരേ പോലെ ആണെന്ന് പറയുന്നതിലൂടെ സംഘപരിവാറിന്റെ ഫാഷിസ്റ്റ് രീതിയെയും പ്രവര്‍ത്തന ശൈലിയെയും വെള്ള പൂശുകയാണുണ്ടായത്.
പറഞ്ഞു വരുന്നത് ഈ ചുംബന സമരത്തെ ഇവരെല്ലാവരും പിന്തുണക്കണമായിരുന്നു എന്നല്ല. അതിനെ എതിര്‍ക്കാനുപയോഗിച്ച വാദമുഖങ്ങളാണ് പ്രശ്‌നം. അത് ഫാഷിസത്തിന് കുഴലൂതുന്ന രീതിയിലുള്ളതായത് കൊണ്ടാണ് അപകടകരമാവുന്നത്. ചുംബനം എന്നാല്‍ ലൈംഗിക ചേഷ്ട മാത്രമാണെന്ന രീതിയിലുള്ള ബാലിശ പ്രചാരണം മാത്രമല്ല “സദാചാരം”, “സംസ്‌കാരം” എന്നിവക്കെല്ലാം ഏകശിലാ രൂപമാണ് ഉള്ളതെന്നുമുള്ള സമീപനമാണ് ഏറെ അപകടകരം.
ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഈ ഐക്യം തുടരുന്നത് കാണിക്കുന്നത് ഇതവഗണിച്ചു തള്ളാവുന്നത്ര നിസ്സാരമായ ഒന്നല്ലെന്നാണ്. മാത്രമല്ല പൊതു വിഷയങ്ങളില്‍ എസ്.ഡി.പി.ഐ മുന്നോട്ട് വെക്കുന്ന നിലപാടും ശൈലിയും തന്നെയാണ് മറ്റു സംഘടനകളും പിന്തുടരുന്നതെന്ന ആരോപണത്തിന് ഊര്‍ജം പകരുന്ന രീതിയിലാണ് മറ്റു പല സംഘടനകളും ഈ വിഷയത്തില്‍ ഇടപെട്ടത്.
പറഞ്ഞു വരുന്നത് ഈ ചുംബന സമരത്തെ ഇവരെല്ലാവരും പിന്തുണക്കണമായിരുന്നു എന്നല്ല. അതിനെ എതിര്‍ക്കാനുപയോഗിച്ച വാദമുഖങ്ങളാണ് പ്രശ്‌നം. അത് ഫാഷിസത്തിന് കുഴലൂതുന്ന രീതിയിലുള്ളതായത് കൊണ്ടാണ് അപകടകരമാവുന്നത്. ചുംബനം എന്നാല്‍ ലൈംഗിക ചേഷ്ട മാത്രമാണെന്ന രീതിയിലുള്ള ബാലിശ പ്രചാരണം മാത്രമല്ല “സദാചാരം”, “സംസ്‌കാരം” എന്നിവക്കെല്ലാം ഏകശിലാ രൂപമാണ് ഉള്ളതെന്നുമുള്ള സമീപനമാണ് ഏറെ അപകടകരം.
ഇത് പോലുള്ള വാദങ്ങളാണ് സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ അടിസ്ഥാനം എന്ന് മനസ്സിലാക്കുന്നതിലെ ഗുരുതരമായ പാളിച്ചയാണ് മുസ്‌ലീം സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ വനിതാ ലീഗ് നേതാവ് അഡ്വക്കേറ്റ് നൂര്‍ബിനാ റഷീദ് പറഞ്ഞത് “ഇവിടെയുള്ള ഭൂരിപക്ഷത്തിന്റെ സംസ്‌കാരത്തിനും മൂല്യത്തിനും എതിരാണ് ചുംബന സമരം” എന്നായിരുന്നു. അറിഞ്ഞോ അറിയാതെയോ സാംസ്‌കാരികമൂല്യ സങ്കല്പങ്ങളില്‍ ന്യൂനപക്ഷം ഭൂരിപക്ഷത്തെ മാനിക്കണമെന്ന സംഘപരിവാര്‍ ആശയത്തെ അതെപടി ഏറ്റുപിടിക്കുകയായിരുന്നു ഈയൊരു പ്രസ്താവനയിലൂടെ ഇവര്‍ (ഇവിടെ ഭൂരിപക്ഷം/ ന്യൂനപക്ഷം എന്നത് ശരിയായ ഭൂരിപക്ഷമോ ന്യൂനപക്ഷമോ അല്ലെന്നുള്ളത് മറ്റൊരു വസ്തുത)
“നിയമപരമായി പൊതു ഇടങ്ങളിലെ ചുംബനം അശ്‌ളീലതയുടെ പരിധിയില്‍ വരില്ലെന്ന് നിയമവും അത് വ്യാഖ്യാനിച്ച കോടതിയും പറഞ്ഞ സ്ഥിതിക്ക് ഈ രാജ്യത്ത് അങ്ങനെ ചെയ്യുന്നവര്‍ക്ക് അതാവാം” എന്ന രീതിയില്‍ ഏതെങ്കിലും സംഘടന പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും അതൊരാര്‍ജവമുള്ള നിലപാടാവുമായിരുന്നു. അങ്ങനെയൊരു സമീപനമാണെങ്കില്‍ ഈ സമരത്തെ അതിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കുകയും ചെയ്യാമായിരുന്നു.
ചുംബന സമരത്തെ എതിര്‍ത്ത് കൊണ്ട് പല മുസ്‌ലീം സംഘടനകളുടെയും വക്താക്കള്‍ പറഞ്ഞത് ശ്രദ്ധ സദാചാര പോലീസിങ്ങിലേക്ക് മാത്രം ഒതുക്കുക വഴി ഇതിന് പിന്നിലുള്ള വര്‍ഗീയരാഷ്ട്രീയ മാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയെന്നാണ്. എങ്കില്‍ എന്ത് കൊണ്ട് ഇവരാരും ഈ പ്രശ്‌നത്തിലെ വര്‍ഗീയരാഷ്ട്രീയ മാനങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ വേണ്ട രീതിയില്‍ പ്രക്ഷോഭ പരിപാടികളോ ഇടപെടലുകളോ നടത്തിയില്ല എന്ന ചോദ്യം പ്രസക്തമാണ്. അത് പരിശോധിക്കുമ്പോഴാണ് ഇവരുടെ യഥാര്‍ത്ഥ താല്പര്യം പുറത്ത് വെളിവാകുന്നതും.
അടുത്ത പേജില്‍ തുടരുന്നു
സദാചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയോടും ഭീതിയോടും കൂടിയാണ് മുസ്‌ലീങ്ങള്‍ സമീപിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉന്നയിക്കപ്പെട്ട ഒരു വാദം “ഇപ്പോള്‍ പരസ്യ ചുംബനമായാല്‍ പിന്നീട് പരസ്യ ലൈംഗിക വേഴ്ച ആവില്ലേ? ” എന്ന ചോദ്യമായിരുന്നു. പക്ഷേ “ഇപ്പോള്‍ നിയമപരമായി സംഘടിച്ച് ചുംബന സമരം നടത്തിയവരെ കായികമായി നേരിട്ടാല്‍ നാളെ നിയമവിധേയമായി ചെയ്യുന്ന ഏതൊരു കൂട്ടായ്മയേയും കായികമായി നേരിടില്ലേ ?” എന്നൊരു ചോദ്യം ഇവരാരും ചോദിക്കാത്തത് സ്വാഭാവികമാണ്.
എന്തുകൊണ്ട് മുസ്ലിം സംഘടനകള്‍ തങ്ങളുടെ പ്രഖ്യാപിത ശത്രുവായ സംഘപരിവാറിന് അനുകൂലമായി ഒരു ഫാഷിസ്റ്റ് നീക്കത്തില്‍ അഭിപ്രായൈക്യം രൂപപ്പെടുത്തിയെടുക്കുന്ന നിലയിലേക്ക് അധപതിച്ചു എന്നത് ഗൗരവ ചിന്ത അര്‍ഹിക്കുന്നുണ്ട്. ഫാഷിസം എന്താണെന്നോ അതിന്റെ പ്രവര്‍ത്തന രീതിയോ ശൈലിയോ എങ്ങനെയാണെന്നോ മനസ്സിലാക്കുന്നതിലെ ഭീകര പരാജയം ആണ് തീര്‍ച്ചയായും ഒരു പ്രശ്‌നം.
അതോടൊപ്പം വ്യക്തി സ്വാതന്ത്രത്തോടും വിശാല മാനവിക മൂല്യങ്ങളോടും പുറം തിരിഞ്ഞു നില്‍ക്കുന്നതും പ്രാകൃത സദാചാര സങ്കല്‍പ്പങ്ങള്‍ പേറുന്നതുമായ മത വീക്ഷണം ആണിവരെ നയിക്കുന്നത് എന്നതും ഒരു സുപ്രധാന ഘടകമാണ്. കേവലം അക്ഷരാര്‍ത്ഥത്തിലൂടെ മതത്തെ വ്യാഖ്യാനിച്ച് രൂപപ്പെടുത്തിയെടുക്കുന്ന വാര്‍പ്പ് മാതൃകകളിലാണ് ഈ സംഘടനകളും അവരുടെ ചിന്താ സങ്കല്പങ്ങളും ഇന്നും കറങ്ങുന്നത്.
സദാചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയോടും ഭീതിയോടും കൂടിയാണ് മുസ്‌ലീങ്ങള്‍ സമീപിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉന്നയിക്കപ്പെട്ട ഒരു വാദം “ഇപ്പോള്‍ പരസ്യ ചുംബനമായാല്‍ പിന്നീട് പരസ്യ ലൈംഗിക വേഴ്ച ആവില്ലേ? ” എന്ന ചോദ്യമായിരുന്നു. പക്ഷേ “ഇപ്പോള്‍ നിയമപരമായി സംഘടിച്ച് ചുംബന സമരം നടത്തിയവരെ കായികമായി നേരിട്ടാല്‍ നാളെ നിയമവിധേയമായി ചെയ്യുന്ന ഏതൊരു കൂട്ടായ്മയേയും കായികമായി നേരിടില്ലേ ?” എന്നൊരു ചോദ്യം ഇവരാരും ചോദിക്കാത്തത് സ്വാഭാവികമാണ്.
കാരണം ഇവരുടെ മുന്‍ഗണനാ ക്രമത്തില്‍ ഏതെങ്കിലും രണ്ട് പേര്‍ ചുംബിക്കുന്നതോ സംസാരിക്കുന്നതിലോ ഉള്ള പ്രശ്‌നം പോലും അതിനെ കായികമായി നേരിടുന്നതില്‍ ഇല്ല. അതുകൊണ്ടാണ് സംഘപരിവാര്‍ ആശയക്കാര്‍ക്കിടയില്‍ ഉള്ളത് പോലെ തന്നെ സദാചാര പോലീസിങ്ങിന് ഇവര്‍ക്കിടയില്‍ വ്യാപക സ്വീകാര്യത കിട്ടുന്നത്. ക്രൂരമായ പീഡനത്തിനിരയായ ഐസ് ക്രീം പാര്‍ലര്‍ കേസിലെ ഇരകള്‍ക്ക് വേണ്ടി ഒരിക്കല്‍ പോലും വാദിക്കാത്ത നൂര്‍ബീന റഷീദ് പരസ്പര സമ്മതത്തോടെ രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ഹാലിളകുന്നത് ഈയൊരു ഭീതി കൊണ്ട് തന്നെ.
ശരീഅത്തിന്റെ ലേബലില്‍ വരുന്ന നുണ പ്രചാരണങ്ങള്‍ ഏറ്റെടുത്തു റൈഹാനയെ “ദുര്‍നടപ്പുകാരിയും” വധ ശിക്ഷക്ക് അര്‍ഹതപ്പെട്ടവളും ആക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്നതും. സദാചാരം, ശരീഅത്, ജിഹാദ് തുടങ്ങിയ ലേബലോട്ടിച്ച്ചാല്‍ എന്തക്രമവും ഫാഷിസവും സ്വീകരിക്കുന്ന രീതിയിലേക്ക് ഇവര്‍ തരം താഴുന്ന കാഴ്ചയാണ് കാണാന്‍ പറ്റുന്നത് . ഈ അടിസ്ഥാന പ്രശ്‌നത്തെ അഡ്രസ് ചെയ്താലെ മുസ്ലിം സംഘടനകള്‍ക്ക് തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ സംഘ് പരിവാര്‍ ഭീകരതയെ നേരിടാന്‍ പറ്റൂ.
സമുദായത്തില്‍ വലിയൊരു വിഭാഗം പേറുന്ന ഈ തെറ്റായ മനോഭാവം കൊണ്ടാണ് സദാചാരം എന്ന ലേബലൊട്ടിക്കുമ്പോള്‍ ഏതൊരക്രമവും ഫാഷിസ്റ്റ് ചെയ്തികളും സ്വീകാര്യമാവുന്നത്.
ഈയടുത്ത് എന്റെ ഒരു സുഹൃത്ത് പങ്ക് വെച്ചൊരനുഭവം ഇതിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു. കേരളത്തെ മുഴുവന്‍ ഇളക്കി മറിച്ച ഒരു സദാചാര കൊലയിലെ പ്രതികള്‍ ജയിലിലായി. വിധി വന്ന് അല്‍പ ദിവസം കഴിഞ്ഞ് ആ നാട് സന്ദര്‍ശിച്ച അവന്‍ കേട്ടത് നാട്ടുകാരില്‍ ചിലരുടെ ചൂടേറിയ ചര്‍ച്ച. ഇവര്‍ക്ക് കാര്യമായ ആധി ജയിലില്‍ വെച്ച് പ്രതികള്‍ക്ക് “ഇസ്‌ലാമിക ചിട്ടകള്‍” അനുസരിച്ച് ജീവിക്കാന്‍ പറ്റുമോ എന്നതായിരുന്നു. അങ്ങനെയൊരു കൊല നടത്തിയതിലോ ഈ അക്രമവുമായി ബന്ധപ്പെട്ടവര്‍ ഇരയുമായി ബന്ധപ്പെട്ടവരോടോന്നും മാപ്പ് പോലും പറയാത്തതിലോ ഇസ്‌ലാമികപരമായി യാതൊരു പ്രശ്‌നവും കാണാത്തവര്‍ പക്ഷേ ജയിലില്‍ വെച്ച് നമസ്‌കരിക്കാന്‍ പറ്റാതിരിക്കുമോ എന്ന് ആകുലപ്പെടുന്നു !
അതേ കാരണം കൊണ്ട് തന്നെയാണ് ശരീഅത്തിന്റെ ലേബലില്‍ വരുന്ന നുണ പ്രചാരണങ്ങള്‍ ഏറ്റെടുത്തു റൈഹാനയെ “ദുര്‍നടപ്പുകാരിയും” വധ ശിക്ഷക്ക് അര്‍ഹതപ്പെട്ടവളും ആക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്നതും. സദാചാരം, ശരീഅത്, ജിഹാദ് തുടങ്ങിയ ലേബലോട്ടിച്ച്ചാല്‍ എന്തക്രമവും ഫാഷിസവും സ്വീകരിക്കുന്ന രീതിയിലേക്ക് ഇവര്‍ തരം താഴുന്ന കാഴ്ചയാണ് കാണാന്‍ പറ്റുന്നത് . ഈ അടിസ്ഥാന പ്രശ്‌നത്തെ അഡ്രസ് ചെയ്താലെ മുസ്ലിം സംഘടനകള്‍ക്ക് തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ സംഘ് പരിവാര്‍ ഭീകരതയെ നേരിടാന്‍ പറ്റൂ. സദാചാരവും സംസ്‌കാരവുമെല്ലാം ഏക ശിലാരൂപത്തില്‍ ഉള്ളതല്ലെന്നും അതിലെ വ്യതിരക്തത അംഗീകരിക്കാതിരിക്കുന്നത് ഫാഷിസ്ടുകളെ സഹായിക്കുകയേ ഉള്ളൂ എന്നും തിരിച്ചറിയണം. നന്നേ ചുരുങ്ങിയത് ശക്തമായ സദാചാരധാര്‍മിക മൂല്യങ്ങള്‍ പ്രച്ചരിപ്പിച്ചപ്പോഴും തന്റെ ജീവിതം കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും എല്ലാവിധ “സദാചാര പോലീസിങ്ങിനെയും” എതിര്‍ത്ത നബിയുടെ മാതൃകയെങ്കിലും മനസ്സിലാക്കണം. എല്ലാ രീതിയിലുമുള്ള വ്യത്യസ്ഥതയും വൈവിധ്യവും ഉള്‍കൊള്ളുന്ന ഖുര്‍ആന്റെ സന്ദേശം സ്വീകരിക്കണം.
എത്യോപ്യന്‍ സ്വദേശികളായ ചിലര്‍ നബിയുടെ പള്ളിയില്‍ വന്ന് ഈദാഘോഷിച്ച സംഭവം ഹദീസുകളില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. പരമ്പരാഗത ആഫ്രിക്കന്‍ രീതിയില്‍ ആയുധമേന്തിയുള്ള ഇവരുടെ നൃത്തത്തിന് നബി തന്റെ പള്ളിയില്‍ അവസരമൊരുക്കിക്കൊടുത്തു എന്ന് മാത്രമല്ല ആയിഷയെ ഇത് കാണിക്കാന്‍ വേണ്ടി പുറത്തേക്ക് വിളിച്ചു വരുത്തുക കൂടി ചെയ്തു.
ആള്‍കൂട്ടത്തിനിടയില്‍ ഇവരുടെ നൃത്തം കാണാന്‍ വേണ്ടി നബിയുടെ തോളില്‍ ചേര്‍ന്ന് നിന്നപ്പോള്‍ തന്റെ കവിള്‍ നബിയുടെ കവിളില്‍ തൊട്ടുരുമ്മി നിന്നതായും ആയിഷയെ ഉദ്ധരിച്ച് ഹദീസ് പണ്ഡിതരില്‍ ഏറ്റവും പ്രമുഖനായ ബുഖാരി സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് ഇവിടേക്ക് വന്ന ഉമര്‍ പള്ളിയിലെ ആഘോഷം കണ്ടു ദേഷ്യത്തോടെ ഇവരെ എറിഞ്ഞോടിക്കാന്‍ മുതിര്‍ന്നപ്പോള്‍ നബി തടയുകയാണ് ചെയ്തത് എന്നും ഹദീസുകള്‍ പറയുന്നു.
ഈ സംഭവത്തില്‍ നബി ഇത്ര കൂടി പറഞ്ഞതായി അല്‍ഹുമൈദി കൂട്ടി ചേര്‍ക്കുന്നു, “നിങ്ങളുടെ ആഘോഷം തുടരട്ടെ, ജൂതന്മാരും ക്രിസ്ത്യാനികളും മനസ്സിലാക്കട്ടെ എത്ര സഹിഷ്ണുതയുള്ള മതമാണിതെന്ന് ” ! (Carry on with your drumming and dancing, O Bani Arfida! So that the Jews and Christians may know that there is latitude in our religion). ഈയൊരു മാതൃകയുമായും “ദീനില്‍ ബലപ്രയോഗമില്ല” എന്ന് പറഞ്ഞ ഖുര്‍ആന്റെ ലോക വീക്ഷണവുമായും എത്ര ചേര്‍ന്നു പോവുന്നതാണ് ഇന്നത്തെ തങ്ങളുടെ സദാചാരമൂല്യ സങ്കല്‍പങ്ങളും പ്രവര്‍ത്തന ശൈലിയും എന്നത് ഇവര്‍ വിലയിരുത്തേണ്ടിയിരിക്കുന്നു.
റഫറന്‍സ് :
http://sunnah.com/bukhari/13/2
Sahih Bukhari Vol. 2, Book 15, Hadith 70
Sahih Bukhari Vol 4, Book 52, Number 155:
AlHumaidi, alMusnad p: 123124, no. 254