[]ന്യൂദല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര രംഗത്ത്.
റിപ്പോര്‍ട്ട് ശാസ്ത്രീയമായി നടപ്പാക്കണമെന്ന് ബിഷപ്പ് കുര്യാക്കോസ് വ്യക്തമാക്കി.
ഇക്കാര്യം സോണിയാഗാന്ധിയോട് രേഖാമൂലം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ ആഗോള താപന സമിതി അംഗമാണ് ഫരീദാബാദ് ബിഷപ്പ്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും സര്‍വ്വകക്ഷിയോഗം വിളിക്കുക
മൂന്നംഗസമിതിയുടെ തെളിവെടുപ്പ് നവംബര്‍ 26 ന് തുടങ്ങും. എം.എല്‍എമാരും എംപിമാരും നിര്‍ദ്ദേശിച്ച 16 സ്ഥലങ്ങളിലായിരിക്കും തെളിവെടുപ്പ്. ഡിസംബര്‍ അഞ്ചിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.