കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: വീണ്ടും സര്‍വ്വക്ഷി യോഗം
Kerala
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: വീണ്ടും സര്‍വ്വക്ഷി യോഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2013, 10:59 pm

[]തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ സര്‍്ക്കാര്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനായി മൂന്നംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്. സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മനാണ് സമിതിയുടെ  അധ്യക്ഷന്‍.

ഡോ.രാജശേഖരന്‍, പി.സി.സിറിയക് എന്നിവരാണ് സമിതിയിലെ മറ്റ് രണ്ടംഗങ്ങള്‍. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷമാകും സര്‍വകക്ഷി യോഗം വിളിക്കുക.

യോഗത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ അഞ്ചു വരെയാണ് വിദഗ്ദ്ധ സമിതിയുടെ  സിറ്റിംഗ് നടക്കുക.

വിദഗ്ധ സമിതി കര്‍ഷകരുമായും വിവിധ രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ച നടത്തും. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.

കരമടയ്ക്കാനും ക്രയവിക്രയത്തിനും ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ തടസ്സം സൃഷ്ടിച്ച് ജനങ്ങളില്‍ ഭീതി ഉളവാക്കുന്നതായി സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ സര്‍ക്കാര്‍ ഗൗരവമായി എടുക്കും. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ ഇത്തരം പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും.

കെ.എസ്.ഇ.ബി സമര്‍പ്പിച്ച സൗരോര്‍ജ നയത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കുട്ടികള്‍ക്കെതിരെ വീടുകളില്‍ നടക്കുന്ന പീഡനം ചെറുക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടും മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകരിച്ചു.

സ്വയംഭരണ കോളേജുകള്‍ അനുവദിക്കുന്നതിന് പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു. നെല്ല, പച്ചക്കറി, കുരുമുളക്, വാഴ, മത്സ്യ കൃഷികള്‍ക്കായി സഹകരണ സംഘങ്ങള്‍ മുഖേന നല്‍കിയ വായ്പകള്‍ക്ക് ഒരു വര്‍ഷം വരെ പലിശ ഇളവ് നല്‍കാനും യോഗത്തില്‍ തീരുമാനമായി.