Daily News
ഗസയിലെ കുഞ്ഞുങ്ങളുടെ മരണത്തില്‍ ആഹ്ലാദപ്രകടനവുമായി ഇസ്രഈല്‍ യുവാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 31, 03:57 am
Thursday, 31st July 2014, 9:27 am


[] ടെല്‍ അവീവ്: ഗസയില്‍ പൊലിഞ്ഞ പിഞ്ചു ജീവനുകള്‍ ലോകത്തെയാകെ നോവിക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ മരണത്തില്‍ ആഹ്ലാദപ്രകടനവുമായി ക്രൂരതയുടെ പര്യായമാവുകയാണ് ഒരു കൂട്ടം ഇസ്രഈല്‍ യുവാക്കള്‍.

“ഗസയില്‍ നാളെ വിദ്യാലയങ്ങള്‍ ഇല്ല. കാരണം അവിടെ കുട്ടികള്‍ ജീവിച്ചിരിപ്പില്ലല്ലോ” എന്ന് പാടി ആഘോഷിക്കുന്ന ഇസ്രയേല്‍ യുവതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇസ്രഈല്‍ പതാകകളുമേന്തി നൃത്തച്ചുവടുകളുമായി “ഗസയില്‍ പഠനമില്ല, ഒരു കുട്ടിയും അവിടെ അവശേഷിക്കുന്നില്ല, ഓലെ, ഓലെ, ഓലെ” എന്നുറക്ക പാടിയാണ് അവര്‍ ആഘോഷറാലി സംഘടിപ്പിച്ചത്. ഫലസ്തീന്‍ ജനതയെ അപമാനിക്കുന്ന വരികളില്‍ ഇസ്രഈല്‍ പാര്‍ലമെന്റ് അംഗങ്ങളായ ഫലസ്തീന്‍ പൗരന്മാരെ കണക്കറ്റ് പരിഹസിക്കുന്നുണ്ട്.

ടെല്‍ അവീവില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്രഈല്‍ ക്രൂരതയെ വാഴ്ത്തി പുതുതലമുറയുടെ ആഘോഷപ്രകടനങ്ങള്‍ നടന്നത്.  ഇസ്രഈലി മാധ്യമപ്രവര്‍ത്തകന്‍ ഹൈം ഹര്‍സഹാവ് ആണ് പരിപാടിയുടെ വീഡിയോ ദൃശ്യം പുറത്തുവിട്ടത്.