[]തൊടുപുഴ: ##ഗാഡ്ഗില്‍- ക്‌സ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടുക്കി രൂപത. രൂപതയുടെ ഇടയലേഖനത്തിലാണ് സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പട്ടയപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മന്ത്രിമാരെ തെരുവില്‍ കാണുമെന്ന് ഇടയലേഖനത്തില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ക്കായി നിലകൊള്ളുന്ന പാര്‍ട്ടികള്‍ സര്‍ക്കാരില്‍ നിന്ന് പിന്മാറണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.
ഞായറാഴ്ച കുര്‍ബാനമധ്യേ ഇടുക്കി രൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് വിമര്‍ശനമുള്ളത്. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്കായി വാദിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പില്‍ സംഘടിതമായി നേരിടാനും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.
മന്ത്രിമാരും ജനപ്രതിനിധികളടക്കമുള്ളവരെ ഉപരോധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും ഇടയലേഖനത്തില്‍ പറയുന്നു.