Kerala News
മഴ കനക്കുന്നു; തൃശ്ശൂരില്‍ വീട് തകര്‍ന്ന് വീണ് അച്ഛനും മകനും മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 20, 03:27 am
Friday, 20th July 2018, 8:57 am

തൃശ്ശൂര്‍: കനത്ത മഴയില്‍ പുതുക്കാടിനടുത്ത് എരിപ്പോട് മണ്‍വീട് തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. അച്ഛനും മകനുമാണ് മരിച്ചത്.

ചേനക്കാല വീട്ടില്‍ അയ്യപ്പന്‍ (72), ബാബു(40) എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. വീട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

ALSO READ: കൊയിലാണ്ടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ വീട് അപകടാവസ്ഥയിലായിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയാണ് പെയ്യുന്നത്. അടുത്ത തിങ്കളാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

WATCH THIS VIDEO: