കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള ആരാധന കൊണ്ട് അവ തന്നെ തന്റെ മക്കള്‍ക്ക് പേരയി നല്‍കിയിരിക്കുകയാണ് സേലത്തുകാരന്‍ മോഹന്‍.
സി.പി.ഐ പ്രവര്‍ത്തകനും സേലത്തെ വീരപാണ്ഡിയിലെ മത്സരാര്‍ത്ഥിയുമായ മോഹന്‍ തന്റെ മക്കള്‍ക്കിട്ട പേരുകള്‍ കേട്ടാല്‍ ആരുമൊന്ന് അത്ഭുതപ്പെടും.
കമ്മ്യൂണിസം, ലെനിനിസം , സോഷ്യലിസം. ഇതാണ് കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവിയായ മോഹന്റെ മൂന്ന് മക്കളുടെയും പേരുകള്‍.
ഞങ്ങളുടെ കുടുംബം നേരത്തെതന്നെ കമ്മ്യൂണിസ്റ്റ് അനുഭാവികളാണ്. കമ്മ്യൂണിസമെന്നത് ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ്. അതുകൊണ്ട് തന്നെ മക്കളുടെ പേരുകളും അത്തരത്തിലുള്ളതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മോഹന്‍ പറയുന്നു.
മക്കളും ഇത്തരം അസാധാരണമായ പേരുകള്‍ ലഭിച്ചതില്‍ സന്തോഷിക്കുന്നവരാണ്. പേരുകള്‍ പറയുമ്പോള്‍ തന്നെ ആളുകള്‍ക്ക് മുഖത്ത് അത്ഭുതമാണ്.
എന്തുകൊണ്ടാണ് ഇത്തരമൊരു പേര് എന്ന് അറിയാനും ആളുകള്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്- കമ്മ്യൂണിസം പറയുന്നു.
മോഹന്റെ മൂത്തമകന്‍ കമ്മ്യൂണിസത്തിന് 24 വയസ്സാണ്. ഇദ്ദേഹം വക്കീലാണ്. മറ്റുമക്കളായ ലെനിനിസവും സോഷ്യലിസവും വെള്ളി പാദസര നിര്‍മ്മാണ യൂണിറ്റ് നടത്തുകയാണ്. ബികോം ബിരുദധാരികളാണിവര്‍.
ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു പ്രത്യയശാസ്ത്രം പേരായി കിട്ടിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നെന്നാണ് മൂവരും പറയുന്നത്.
ഇത്തവണ ആദ്യമായി മോഹന്‍ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ട്. കമ്മ്യൂണിസവും ലെനിനിസവും സോഷ്യലിസവും അച്ഛനോടൊപ്പം പ്രചാരണപരിപാടികളുടെ തിരക്കിലാണ്.